IPL 2023: ആദ്യം അവസരം വന്നത് ലഖ്‌നൗവില്‍ നിന്ന്.. തീരുമാനം മാറ്റിയത് നെഹ്‌റയുടെ ആ കോള്‍; പാണ്ഡ്യ
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍പ് തനിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി ജിടി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. കെഎല്‍ രാഹുലുമായുള്ള സൗഹൃദം കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ചേരാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഹര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സിന്റെ പോഡ്കാസ്റ്റില്‍ ഗൗരവ് കപൂറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണില്‍ ആണ് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഐപിഎല്ലില്‍ എത്തിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് പരിഗണിക്കുന്നുണ്ടെന്നും വരണം എന്നും പറഞ്ഞ് പരിശീലകന്‍ ആശിഷ് നെഹ്റ തന്നെ സമീപിച്ചിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നുവെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു ഐപിഎല്‍ ജേതാക്കള്‍.

എനിക്ക് മറ്റ് ഫ്രാഞ്ചൈസിയില്‍ നിന്നും (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്) ഒരു കോള്‍ ലഭിച്ചു. അവരും ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായിരുന്നു. എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്ന ഒരാള്‍ ആണ് കെഎല്‍ രാഹുല്‍. അദ്ദേഹമാണ് ടീമിനെ നയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നെയും നന്നായി അറിയാവുന്ന ഒരാള്‍ക്കൊപ്പം കളിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു, എന്നാണ് പാണ്ഡ്യ പറയുന്നത്.
എന്നെ നേരിട്ട് അറിയുന്നവരും അറിയാത്തവരും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് എനിക്കറിയാം. അതിനാല്‍ രാഹുലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ നെഹ്‌റയുടെ ഫോണ്‍ കോള്‍ എല്ലാം മാറ്റി മറിച്ചു. താനാണ് ടീമിനെ നയിക്കുമെന്ന് പറഞ്ഞ് ടീമില്‍ ചേരാന്‍ പ്രേരിപ്പിച്ചത് നെഹ്‌റയാണ്. ഒരു പക്ഷെ നെഹ്‌റയല്ലായിരുന്നു പരിശീലകന്‍ എങ്കില്‍ എന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കില്ലായിരുന്നു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
നെഹ്‌റ എന്നില്‍ എന്തോ സ്പാര്‍ക്ക് കണ്ടെത്തിയ ആളാണ്. കഴിഞ്ഞ ഐപിഎല്ലിന് മുന്‍പ് എനിക്കൊരു വലിയ ഇടവേളയുണ്ടായിരുന്നു. അതിനാല്‍ തന്നെ അല്‍പം ആത്മവിശ്വാസ കുറവുമുണ്ടായിരുന്നു. എന്നാല്‍ നെഹ്‌റയുടെ സമീപനം എനിക്ക് പ്രചോദനമായി. അത് എനിക്ക് ഒരു അത്ഭുതമായിരുന്നു, ഞാന്‍ അത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഹര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത് ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ആയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യന്‍ ടി 20 ടീമിന്റെ നായകസ്ഥാനവും ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയിരുന്നു. ഈ സീസണിലും ഗുജറാത്ത് ടൈറ്റന്‍സ് മികച്ച ഫോമിലാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആറ് പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ആറ് പോയന്റ് വീതം തന്നെയാണ് ഉള്ളത്.












Click it and Unblock the Notifications