IPL 2023: അടിക്ക് തിരിച്ചടി... ചാരത്തില്‍ നിന്ന് ഉയര്‍ന്ന് ലഖ്‌നൗ.. ആവേശാന്ത്യം വിജയം
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഒരു വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ അവസാന പന്തില്‍ വിജയം കാണുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് ആരംഭിച്ചത്.
സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സാകുമ്പോഴേക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാമനായി എത്തിയ മാര്‍ക്ക് സ്‌റ്റോയിനിസ് ഓപ്പണറും ക്യാപ്റ്റനുമായി കെഎല്‍ രാഹുലിനെ സാക്ഷിയാക്കി അടിച്ച് തകര്‍ത്തു. രാഹുലിനൊപ്പം 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സ്റ്റോയിനിസ് മടങ്ങിയത്. ഇതില്‍ 65 റണ്‍സും സ്റ്റോയിനിസിന്റെ വകയായിരുന്നു. പിന്നാലെ 18 റണ്‍സെടുത്ത രാഹുലും മടങ്ങി.

ഇതോടെ 105 എന്ന നിലയിലേക്ക് ലഖ്‌നൗ തോല്‍വിയെ അഭിമുഖീകരിച്ചു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ ബാംഗ്ലൂര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് തകര്‍ത്തു. വെറും 19 പന്തില്‍ 62 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെ ഇന്നിംഗ്‌സ് ലഖ്‌നൗവിന് വീണ്ടും വിജയപ്രതീക്ഷ നല്‍കി. ഏഴ് സിക്‌സും നാല് ഫോറും അടക്കമാണ് നിക്കോളാസ് പൂരന്‍ 62 റണ്‍സടിച്ചത്.
എന്നാല്‍ പൂരനെ പുറത്താക്കി മുഹമ്മദ് സിറാജ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. നിലയുറപ്പിച്ച ബദൗനിയെ പാര്‍നെലും പുറത്താക്കിയതോടെ ലഖ്‌നൗ വീണ്ടും തകര്‍ച്ച നേരിട്ടു. എന്നാല്‍ അവസാന ഓവറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആവേശകരമായ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍മാരായ വിരാട് കോഹ്ലിയുടേയും (61) ഫാഫ് ഡുപ്ലെസിയുടേയും (79) ഗ്ലെന്‍ മാക്‌സ്വെല്ലിന്റേയും (59) മികവില്‍ ആണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തത്.. മാക്‌സ്വെല്‍ 29 പന്തില്‍ 59 റണ്‍സെടുത്ത് അവസാന ഓവറില്‍ സ്‌കോറിംഗിന് വേഗം കൂട്ടി.
ഒന്നാം വിക്കറ്റില്‍ ഫാഫ് ഡുപ്ലെസിനോടൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് വിരാട് കോഹ്ലി മടങ്ങിയത്. നാല് ഫോറും നാല് സിക്‌സും അടക്കമാണ് വിരാട് കോഹ്ലി 61 റണ്‍സ് നേടിയത്. അമിത് മിശ്രയുടെ പന്തിലാണ് വിരാട് കോഹ്ലി പുറത്താകുന്നത്. പിന്നീട് വന്ന മാക്‌സ്വെല്ലും ഉറച്ച് നിന്നതോടെ ലഖ്‌നൗ ബൗളര്‍മാര്‍ വലഞ്ഞു. നേരത്തെ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.












Click it and Unblock the Notifications