Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: രാഹുലിന്റെ പരിക്ക് ഗുരുതരം.. ഈ സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിന് ഐപിഎല്ലിലെ ബാക്കിയുള്ള സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ സ്‌കാനിംഗിനായി മുംബൈയിലേക്ക് പോകും. ഇന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരായ മത്സരത്തില്‍ ലഖ്‌നൗവിനെ ക്രുണാള്‍ പാണ്ഡ്യയാണ് നയിക്കുന്നത്.

ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രാഹുല്‍ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ 15 അംഗ ടീമില്‍ രാഹുലിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ഡഗ് ഔട്ടില്‍ രാഹുല്‍ ഉണ്ടാകും. നാളെയാണ് രാഹുല്‍ മുംബൈയിലേക്ക് തിരിക്കുന്നത്. ബെംഗളൂരുവിന് എതിരെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്.

kl rahul

മുംബൈയിലെ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാഹുല്‍ സ്‌കാനിംഗ് അടക്കമുള്ള തുടര്‍ പരിശോധനകള്‍ നടത്തുക. രാഹുലിനൊപ്പം ജയദേവ് ഉനദ്കടിന്റെ പരിക്കും ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉള്ളതിനാല്‍ പരിക്ക് ഭേദമായാലും രാഹുല്‍ ഐപിഎഎല്ലില്‍ കളിക്കാന്‍ സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ സ്‌കാന്‍ പരിശോധിച്ച് പരിക്കിന്റെ തോത് ബോധ്യപ്പെട്ടാല്‍, ബിസിസിഐ മെഡിക്കല്‍ ടീം അടുത്ത നടപടി തീരുമാനിക്കും എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. രാഹുലിന്റെ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ ഫ്രാഞ്ചൈസിയോ ബിസിസിഐയോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ രാഹുലിന് കുറഞ്ഞത് ഒരു മാസമെങ്കിലും സമയം വേണ്ടിവന്നേക്കും.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

മെയ് 29-ന് ആണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി പുറപ്പെടുന്നത്. അതേസമയം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീം അംഗങ്ങളായ ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. എന്നാലും ഇരുവരും ഇപ്പോഴും നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ്. ഫൈനല്‍ മത്സരത്തില്‍ ഇരുവരുടെയും ലഭ്യത സംബന്ധിച്ച് വലിയ ആശങ്കയില്ല എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

മെയ് 21 ന് മുമ്പ് പകരക്കാരെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍, പരിക്കേറ്റ കളിക്കാര്‍ മെയ് 20 നകം ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയേണ്ടതുണ്ട്. ടീമില്‍ മറ്റ് റിസര്‍വ് വിക്കറ്റ് കീപ്പര്‍ ഇല്ലാത്തതിനാല്‍, രാഹുല്‍ സുഖം പ്രാപിക്കാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷനോ വൃദ്ധിമാന്‍ സാഹയ്‌ക്കോ അവസരം ലഭിച്ചേക്കും. ഉനദ്കട്ട് സുഖം പ്രാപിച്ചില്ലെങ്കില്‍, സെലക്ടര്‍മാര്‍ അവേഷ് ഖാനെയോ ഉംറാന്‍ മാലിക്കിനെയോ പരിഗണിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+