Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ ഈ സീസണില്‍ അഞ്ചാം സ്ഥാനത്തേ എത്തൂ; ടീമിനെ അക്കാര്യം തളര്‍ത്തും, പ്രവചിച്ച് ഫിഞ്ച്

ദില്ലി: ഐപിഎല്ലില്‍ ഇത്തവണ കിരീടം നേടുമെന്ന് വലിയ സാധ്യത കാണുന്ന ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യത്തെ ഐപിഎല്‍ സീസണ്‍ കഴിഞ്ഞ തവണ കളിച്ചപ്പോള്‍ തന്നെ ടീം വലിയ തരംഗമായിരുന്നു. പ്ലേഓഫില്‍ കയറാന്‍ ടീമിന് സാധിച്ചിരുന്നു. ഇത്തവണ പക്ഷേ എല്‍എസ്ജി ഫൈനലില്‍ കയറി കിരീടം നേടാനാണ് സാധ്യതയെന്ന് ആരാധകര്‍ കരുതുന്നു.

എന്നാല്‍ ടീമിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ താരവും, മുന്‍ ആര്‍സിബി ടീമംഗവുമായ ആരോണ്‍ ഫിഞ്ച്. ലഖ്‌നൗ ടീം ഇത്തവണ പ്ലേഓഫില്‍ കയറില്ലെന്നാണ് ഫിഞ്ചിന്റെ പ്രവചനം. അതിന്റെ കാരണങ്ങളും താരം വിശദീകരിക്കുന്നുണ്ട്. 2022ല്‍ ലഖ്‌നൗ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ പ്ലേഓഫില്‍ കയറാതിരിക്കാന്‍ മാത്രം പ്രശ്‌നങ്ങള്‍ ലഖ്‌നൗവില്‍ ഉണ്ടെന്നാണ് ആരോണ്‍ ഫിഞ്ചിന്റെ കണ്ടെത്തല്‍.

finch kl rahul

ലഖ്‌നൗവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അവരുടെ ഡെത്ത് ബൗളിംഗാണെന്ന് ഫിഞ്ച് പറയുന്നു. അത് ടീമിനെ പല മത്സരങ്ങളിലും തോല്‍വിയിലേക്ക് തള്ളിയിടുമെന്നാണ് ഫിഞ്ചിന്റെ പ്രവചനം. ലഖ്‌നൗ ആ ദൗര്‍ബല്യം വളരെ വലുതാണ്. മധ്യനിരയില്‍ അവര്‍ക്ക് ധാരാളം ഓപ്ഷനുകളുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. അതുകൊണ്ട് നല്ല രീതിയില്‍ ബൗളിംഗ് കൊണ്ടുപോകാന്‍ സാധിക്കും. പക്ഷേ ഡെത്ത് ബൗളിംഗില്‍ അങ്ങനെ സ്‌പെഷ്യലൈസ് ചെയ്തവരില്ലെന്നും ഫിഞ്ച് ചൂണ്ടിക്കാണിച്ചു.

ലഖ്‌നൗവിന്റെ ബൗളിംഗ് കോമ്പിനേഷന്‍ ശരിയായി വന്നിട്ടില്ല. മികച്ച നാല് ക്വാളിറ്റി ഓവറുകള്‍ കണ്ടെത്താന്‍ അവര്‍ പാടുപെടും. വലിയ വെല്ലുവിളിയായിരിക്കും അതെന്നും ഫിഞ്ച് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്തായിരിക്കും ഫിനിഷ് ചെയ്യുകയെന്നും ഫിഞ്ച് പ്രവചിക്കുന്നു. ഒരുപക്ഷേ സെമി ഫൈനലിലേക്ക് അവര്‍ക്ക് കഷ്ടിച്ച് കടക്കാന്‍ സാധിച്ചേക്കും. സമ്മര്‍ദ ഘട്ടങ്ങളില്‍ അവരുടെ ഡെത്ത് ബൗളിംഗ് കുറച്ച് പ്രതിസന്ധിയേറിയതാവും.

പക്ഷേ എന്തൊക്കെയാണെങ്കിലും ലഖ്‌നൗ വളരെ അപകടകാരികളായ ടീമാണ്. ഒരുപാട് മാച്ച് വിന്നര്‍മാര്‍ അവരുടെ ടീമില്‍ ഉടനീളമുണ്ടെന്നും ഫിഞ്ച് പറഞ്ഞു.വിദേശ താരങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളെയും ഫിഞ്ച് വെളിപ്പെടുത്തി. ക്വിന്റണ്‍ ഡികോക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, നിക്കോളാസ് പൂരാന്‍, മാര്‍ക്ക് വുഡ് എന്നിവരാണ് ആ പ്രതീക്ഷയേറിയ താരങ്ങള്‍. ഈ നാല് പേരെ തന്നെ ലഖ്‌നൗ കളിപ്പിക്കുന്നതാണ് നല്ലത്. മാര്‍ക്ക് വുഡിന് വലിയ സ്വാധീനം ടീമിലുണ്ടാക്കാന്‍ സാധിക്കും.

മികച്ച ബൗളറാണ് അദ്ദേഹം. ടീമിലെ എക്‌സ് ഫാക്ടര്‍ നിക്കോളാസ് പൂരാന്‍ ആയിരിക്കുമെന്നും ഫിഞ്ച് വ്യക്തമാക്കി. അതേസമയം ഈ സീസണില്‍ ലഖ്‌നൗവിന്റെ ഏറ്റവും വലിയ പേടി കെഎല്‍ രാഹുലിന്റെ ഫോമാണ്. ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ അദ്ദേഹത്തെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിരുന്നു. ലഖ്‌നൗവില്‍ ഇത്തവണ രാഹുല്‍ ഫോം കണ്ടെത്തിയാല്‍ അവര്‍ മുന്നേറും. രാഹുലിനും ഫോം കണ്ടെത്തേണ്ടത് ആവശ്യമാണ്.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+