Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: 11 കോടിയില്‍ ഒരു രൂപ പോലും കുറയില്ല..; പതിരണയാകും അടുത്ത ലേലത്തിലെ താരമെന്ന് കമന്റേറ്റര്‍മാര്‍

ഐ പി എല്‍ ഈ സീസണില്‍ തന്റെ മിന്നുന്ന പ്രകടനം കൊണ്ട് എല്ലാവരേയും അമ്പരപ്പിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ മതീശ പതിരണ. ഇപ്പോഴിതാ ഭാവിയില്‍ ഐപിഎല്‍ ലേലത്തില്‍ മതീശ പതിരണയ്ക്ക് വലിയ ഡിമാന്‍ഡുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് കമന്റേറ്റര്‍ ദീപ് ദാസ് ഗുപ്ത. പതിരണയ്ക്ക് കുറഞ്ഞത് 11 കോടി രൂപയെങ്കിലും ലേലത്തില്‍ നിന്ന് ലഭിക്കും എന്നാണ് ദീപ് ദാസ് ഗുപ്തയുടെ അഭിപ്രായം.

ഈ യുവതാരത്തിന് പിന്നാലെ വമ്പന്‍ ഓഫറുമായി ഫ്രാഞ്ചൈസികള്‍ ക്യൂ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത്, അവനാണ് ഏറ്റവും മികച്ച പേസര്‍ എന്ന് സംശയരഹിതമായി പറയാനൊക്കും. അവന് 20 വയസ് മാത്രമേ ഉള്ളൂ. അതിനാല്‍ ഒരുപാട് കരിയര്‍ മുന്നിലുണ്ട്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഇയാന്‍ ബിഷപ്പും പതിരണയുടെ പ്രതിഭയെ അഭിനന്ദിച്ച് രംഗത്തെത്തി.

pathirana

അടുത്ത 10 വര്‍ഷത്തേക്ക് കരിയര്‍ കൃത്യമായി ഫോക്കസ് ചെയ്ത് കളിച്ചാല്‍ മികച്ച പേസറായി മാറാന്‍ പതിരണയ്ക്ക് സാധിക്കും. എല്ലാ ലീഗിലും പോയി കളിക്കേണ്ട ആവശ്യമില്ല. സാമ്പത്തിക ഭാവി ഉറപ്പാക്കി മികച്ച ചിട്ടയോടെ കരിയര്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കണം എന്നും ഇയാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു. ആദം മില്‍നെക്ക് പകരക്കാരനായാണ് പതിരണ സിഎസ്‌കെയില്‍ ചേര്‍ന്നത്.

ഇതുവരെ 7.81 എന്ന എക്കോണമി റേറ്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ പതിരണ ഇന്ന് ചെന്നൈ ടീമിന്റെ അവിഭാജ്യഘടകമാണ്. ചെന്നൈ ബൗളിംഗ് കോച്ച് ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് പതിരണയെ കാര്യമായി സഹായിക്കുമെന്ന് ദീപ് ദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. മതീഷ പതിരണ വ്യത്യസ്തനാണ്. അവന്‍ വളരെ വ്യത്യസ്തമായ വര്‍ഷങ്ങളായി ലസിത് മലിംഗ എന്തായിരുന്നു എന്ന് നമുക്കറിയാം.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

തന്റെ ശക്തി, മറ്റ് വൈദഗ്ധ്യം എന്നിവ വികസിപ്പിക്കാനായാല്‍ മലിംഗയേക്കാള്‍ കുറഞ്ഞ കാലയളവില്‍ മെച്ചപ്പെട്ട ബൗളര്‍ എന്ന് കേള്‍പ്പിക്കാന്‍ പതിരണയ്ക്ക് സാധിക്കും. അതേസമയം എം എസ് ധോണിയും സി എസ് കെ ടീം മാനേജ്മെന്റും പതിരണയെപ്പോലുള്ള ഒരു പ്രതിഭയെ തിരഞ്ഞെടുത്തതിന് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി. ഡെത്ത് ഓവറുകളില്‍ എം എസ് ധോണിയുടെ വിശ്വസ്തനായി മാറാന്‍ പതിരണക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+