ധോണിക്ക് ഐപിഎല്ലില്‍ വിലക്ക് ഉറപ്പാണ്; അവരായിരിക്കും കാരണക്കാര്‍, മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. അവരുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മത്സരത്തില്‍ വിലക്ക് നേരിടുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അത് എന്തുകൊണ്ടാണെന്നും സെവാഗ് വിശദീകരിക്കുന്നു. കളിക്കളത്തില്‍ ചെന്നൈയുടെ ബൗളര്‍മാര്‍ മോശം പ്രകടനമാണ് നടത്തുന്നത്.
അവര്‍ എത്ര എക്സ്ട്രാസാണ് വഴങ്ങുന്നത്. അതിലൂടെ അധിക ഓവറാണ് എതിര് ടീമിന് ലഭിക്കുന്നത്. വൈഡുകളും, നോബോളുകളും ടീം ധാരാളം എറിയുന്നത് ധോണിയെയും ചൊടിപ്പിച്ചിരുന്നു. നേരത്തെ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു ധോണി. എക്സ്ട്രാസ് വഴങ്ങിയാല്‍ പുതിയ ക്യാപ്റ്റന്‍ കീഴില്‍ കളിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ധാരാളം എക്സ്ട്രാസ് വഴങ്ങിയാല്‍ അത് ധോണിയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നാണ് സെവാഗിന്റെ മുന്നറിയിപ്പ്. പന്തുകള്‍ കൂടുതലായി അവസകം വരുമ്പോള്‍ കളി തീരാന്‍ വെകും. ഇത് മാച്ച് ഫീയുടെ 90 ശതമാനം നല്കുന്ന അവസ്ഥയിലെത്തിക്കും. മത്സരത്തില്‍ ധോണി ഒരിക്കലും സന്തോഷത്തിലായിരുന്നില്ലെന്ന് സെവാഗ് ചൂണ്ടിക്കാണിച്ചു.
നോബോളും വൈഡും, കുറയ്ക്കണമെന്ന് നേരത്തെ തന്നെ ധോണി പറഞ്ഞതാണ്. പക്ഷേ സിഎസ്കെയുടെ ബൗളര്‍മാര്‍ ഇത് ആവര്‍ത്തിക്കുകയാണ. മൂന്ന് ഓവറുകളോളമാണ് അധികമായി ഈ ബൗളര്‍മാര്‍ എറിയേണ്ടി വന്നതെന്നും സെവാഗ് പറഞ്ഞു. ധോണിക്ക് കാലിന് പരിക്കുണ്ട്. എല്ലാ മത്സരങ്ങളും ധോണി കളിക്കുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് പറഞ്ഞു.
ധോണി കളിക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ബൗളര്‍മാര്‍ വൈഡും നോബോളും ധാരാളം എറിയുന്നുണ്ട്. എങ്കില്‍ വൈകാതെ തന്നെ ധോണിക്ക് വിശ്രമിക്കേണ്ടി വരുമെന്നും സെവാഗ് പറഞ്ഞു. സിഎസ്കെയുടെ ബൗളിംഗ് നിര ദുര്‍ബലമാണ്. അവര്‍ അവിടെ മെച്ചപ്പെടുത്തണം. പക്ഷേ അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാവില്ല. അവര്‍ക്കുള്ളതില്‍ ഏറ്റവും നല്ലത് നോക്കി ഉപയോഗിക്കുകയാണ്.
ബൗളര്‍മാര്‍ കുറച്ച് കൂടി കൃത്യതയോടെ പന്തെറിയണം. ആര്‍സിബിക്കെതിരെ 35 പന്തുവരെ ഡോട്ട് ബോളുകള്‍ ഉണ്ടായിരുന്നു. ആറോവറോളം വരുമിത്. എന്നാല്‍ അവര്‍ 218 റണ്‍സ് വഴങ്ങിയിട്ടുണ്ട്. ഒരുപാട് സിക്സും ഫോറും സിഎസ്കെയുടെ ബൗളര്‍മാര്‍ വഴങ്ങിയെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.അതേസമയം യുവ ബൗളര്മാര്മാരെ ഡെത്ത് ഓവറില്‍ നന്നായി പന്തെറിയിപ്പിക്കുന്നതിനെ കുറിച്ചും ധോണി സംസാരിച്ചു.
ഡ്വെയിന്‍ ബ്രാവോ യുവ താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല്‍കുമെന്ന് ധോണി പറഞ്ഞു. ബ്രാവോ അതില്‍ സ്പെഷ്യലിസ്റ്റാണെന്നും ധോണി പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ ശിവം ദുബെ കളിച്ചത് നല്ല രീതിയിലായിരുന്നു. പേസര്‍മാര്‍ക്കെതിരെ കൂടി ദുബെ നന്നായി കളിക്കാന്‍ ശ്രമിക്കണം. ദുബെ ക്ലീന്‍ ഹീറ്ററാണ്. ടീമിന് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്.
ദുബെ അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കണമെന്നും ധോണി വ്യക്തമാക്കി. അതേസമയം മത്സരം ആര്‍സിബിക്ക് ജയിക്കാമായിരുന്നു.ഡുപ്ലെസിയും മാക്സ്വെല്ലും അതേ രീതിയില്‍ സ്കോറിംഗ് തുടര്‍ന്നിരുന്നെങ്കില്‍ 18ാം ഓവറില്‍ ആര്‍സിബി ജയിക്കുമായിരുന്നു. ഫലത്തെ കുറിച്ച് ചിന്തിക്കാതെയാണ് താന്‍ മുന്നോട്ട് പോയതെന്നും ധോണി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications