IPL 2023: വിരമിച്ചിട്ടും പവറിന് കുറവില്ല: ധോണി വാങ്ങുന്നത് കോടികള്‍, ഐപിഎല്ലില്‍ ശമ്പളം ഇങ്ങനെ

ചെന്നൈ: മഹേന്ദ്ര സിംഗ് ഐപിഎല്ലിന്റെ ഏറ്റവും വലിയ ബ്രാന്‍ഡാണ്. ഇത്രത്തോളം ഐപിഎല്ലിനെ വളര്‍ത്തുന്നതില്‍ ധോണിക്കുള്ള പങ്ക് വളരെ വലുതാണ്. ഏറ്റവും കൂടുതല്‍ തവണ ഒരു ടീമിനെ നോക്കൗട്ട് റൗണ്ടില്‍ എത്തിച്ചതും, അതുപോലെ ആ ടീമിനെ ഐപിഎല്ലിലെ ഏറ്റവും സക്‌സസ് നിരക്കില്‍ മുന്നിലെത്തിച്ചതും ധോണിയുടെ ക്യാപ്റ്റന്‍സി പവറാണ്.
ഇത്രയും വലിയ ബ്രാന്‍ഡായ ധോണി ഐപിഎല്ലില്‍ നിന്ന് നേടുന്ന തുക എത്രയാണെന്ന് അറിയാമോ? ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും റെക്കോര്‍ഡ് തുക ഇതുവരെ വാങ്ങിയ അപൂര്‍വം താരങ്ങളിലൊരാളാണ് അദ്ദേഹം. ഈ സീസണില്‍ അദ്ദേഹം വാങ്ങുന്ന തുക എത്രയെന്ന് പരിശോധിക്കാം....

ഐപിഎല്ലിലെ ഏറ്റവും ബ്രാന്‍ഡ്
മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിലെ ഏറ്റവും വലിയ ബ്രാന്‍ഡ് കൂടിയാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം അദ്ദേഹം വാങ്ങുന്നുണ്ട്. ആറ് കോടി രൂപയാണ് ഓരോ ബ്രാന്‍ഡിന്റെ പരസ്യത്തിനുമായി വാങ്ങുന്നത്. എയര്‍സെല്‍, പെപ്‌സി, ഓറിയന്റ് പിഎസ്പിഒ, സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ്, അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ധോണി ബ്രാന്‍ഡ് അംബാസിഡറാണ്. ജിയോ സിനിമയുമായും ധോണി കരാറിലെത്തിയിട്ടുണ്ട്. ഇവരാണ് ഐപിഎല്ലിന്റെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍.

റണ്‍സിന്റെ കാര്യത്തിലും മുന്നില്‍
മഹേന്ദ്ര സിംഗ് ഐപിഎല്ലില്‍ റണ്‍സിന്റെ കാര്യത്തിലും മുന്നിലാണ്. 4878 റണ്‍സാണ് ഐപിഎല്ലില്‍ ധോണിക്കുള്ളത്. റണ്‍സിന്റെ കാര്യത്തില്‍ ഒന്‍പതാം സ്ഥാനത്താണ് ധോണി. ശരാശരി 39, സ്‌ട്രൈക്ക് റേറ്റ് 135 ആണ്. 34 അര്‍ധ സെഞ്ച്വറികളാണ് താരം ഇതുവരെ ഐപിഎല്ലില്‍ നേടിയത്. ഇത്തവണ ധോണി ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍. എങ്കില്‍ 5000 റണ്‍സ് എന്ന കടമ്പ കടക്കാന്‍ ധോണിക്ക് സാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ധോണിയുടെ ആദ്യ റെക്കോര്‍ഡായിരിക്കും ഇത്.

ശമ്പളം കേട്ടാല്‍ ഞെട്ടും
ധോണിക്ക് ഇത്തവണ 12 കോടിയാണ് ലഭിക്കുക. ടീമില്‍ ധോണിയെ നിലനിര്‍ത്തിയത് ഇതേ തുകയ്ക്കാണ്. കഴിഞ്ഞ സീസണിലും ഇതേ തുകയായിരുന്നു. യാതൊരു അന്താരാഷ്ട്ര മത്സരങ്ങളും കളിക്കാതെയാണ് ഇത്രയും വലിയ തുക ധോണി നേടുന്നത്. ചെന്നൈയില്‍ പ്രതിഫലക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ജഡേജയ്ക്കുള്ളത്. 16 കോടിയാണ് ജഡേജയുടെ പ്രതിഫലം. ധോണി ഇതുവരെ 13 സീസണുകള്‍ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. രണ്ട് സീസണുകള്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന് വേണ്ടിയും കളിച്ചു. സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട് വര്‍ഷമായിരുന്നു അത്.

ധോണിയുടെ വളര്‍ച്ച ഇങ്ങനെ
2008ലെ ലേലത്തില്‍ ധോണിക്ക് മികച്ച തുകയാണ് ലഭിച്ചത്. ആറ് കോടിക്കാണ് സിഎസ്‌കെ താരത്തെ സ്വന്തമാക്കിയത്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിച്ച ധോണി, 2010ല്‍ കിരീടവും നേടി കൊടുത്തു. 2011ലാണ് വീണ്ടും താരത്തിന്റെ ശമ്പളം ഉയരുന്നത്. 8.2 കോടിയായിട്ടായിരുന്നു ഉയര്‍ന്നത്. 2014ല്‍ ഇത് 12.5 കോടിയായി. സിഎസ്‌കെ വിലക്ക് നേരിട്ടപ്പോള്‍ പൂനെ 12.5 കോടിക്ക് ധോണിയെ സ്വന്തമാക്കി. 2018ല്‍ ധോണിയുടെ ശമ്പളം സിഎസ്‌കെ 15 കോടിയാക്കി മാറ്റി. ധോണിയാണ് ജഡേജയുടെ ശമ്പളം ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചത്.

മൊത്തം വരുമാനം റെക്കോര്‍ഡില്‍
എംഎസ് ധോണിയുടെ ഐപിഎല്ലിന്റെ മൊത്തം വരുമാനം അമ്പരപ്പിക്കുന്ന തരത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്താണ് മൊത്ത വരുമാനത്തില്‍ ധോണിയുള്ളത്. ആദ്യ രണ്ടാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 178.6 കോടി രൂപയാണ് രോഹിത് ശമ്പളമായി ഇതുവരെ വാങ്ങിയത്. ധോണി വാങ്ങുന്നത് 176.8 കോടിയാണ്. വിരാട് കോലിക്ക് 173.2 കോടി ലഭിക്കുന്നു.












Click it and Unblock the Notifications