Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ് ധോണി മാറും; സിഎസ്‌കെ പകരക്കാരനെ കണ്ടെത്തി, ജഡ്ഡുവല്ല, ഇതാണ് ആ താരം

ചെന്നൈ: ഐപിഎല്ലില്‍ പുതിയ മാറ്റങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടാവുമെന്ന് സൂചന. പുതിയ ക്യാപ്റ്റനെ സംബന്ധിച്ച ചര്‍ച്ചകളാണ് ഉയര്‍ന്ന് വരുന്നത്. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും പകരക്കാരന്‍ വരുമെന്നുമാണ് റിപ്പോര്‍ട്ട്. ഇത്തവണത്ത ഐപിഎല്‍ സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണായകമാണ്. കണ്ടെത്തിയ താരത്തിന്റെ പ്രകടനം മികച്ചതാവുമോ എന്നാണ് അറിയാനുള്ളത്.

അതിനനുസരിച്ചായിരിക്കും അവരുടെ ഭാവി മുന്നോട്ട് പോവുക. വലിയ പ്രതീക്ഷകളാണ് പുതിയൊരു താരത്തിന്റെ കാര്യത്തില്‍ സിഎസ്‌കെയ്ക്കുള്ളത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍സിയില്‍ താല്‍പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ബെന്‍ സ്‌റ്റോക്‌സാണ് ചെന്നൈയുടെ ഭാവി ക്യാപ്റ്റനായി വരികയെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിദംബരം സ്റ്റേഡിയത്തില്‍ സ്റ്റോക്‌സ് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ തന്നെ വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

MS DHONI BEN STOKES

അദ്ദേഹത്തിനായി ആര്‍പ്പുവിളികളായിരുന്നു ഉയര്‍ന്നത്. ജഡേജയ്ക്ക് കഴിഞ്ഞ സീസണോടെ തന്നെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ വലിയ താല്‍പര്യമില്ലാതായി മാറിയിരിക്കുകയാണ്. വലിയ സമ്മര്‍ദമാണ് ജഡേജയ്ക്ക് ഇത് സമ്മാനിച്ചത്. ടീം തുടര്‍ തോല്‍വികളും ഈ സമയത്ത് വഴങ്ങിയിരുന്നു.ടീമിന് ധോണിക്കപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതിനായി നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടു. ഇത്തവണ പരാജയപ്പെടാതിരിക്കാനാണ് ബെന്‍ സ്റ്റോക്‌സിനെ ടീമിലേക്ക് കൊണ്ടുവന്നത്. നിലവില്‍ ധോണിയേക്കാളും ശമ്പളം വാങ്ങുന്ന താരമാണ് സ്റ്റോക്‌സും ജഡേജയും. അതിനര്‍ഥം ഇവര്‍ രണ്ടുപേരുമായിരിക്കും ടീമിന്റെ ഭാവിയിലെ നെടുംതൂണ്‍ എന്നാണ്. സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനെ ഇപ്പോള്‍ നയിക്കുന്നുണ്ട്.

ടീമിനെ വാര്‍ത്തെടുത്ത് അഗ്രസീവായി താരം മാറ്റിയിരിക്കുകയാണ്. ആ ഒരു സമീപനം സിഎസ്‌കെയിലും വരാനാണ് സാധ്യത.സിഎസ്‌കെയുടെ ടീം ലൈനപ്പില്‍ വരെ അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ അഗ്രസീവായ താരങ്ങള്‍ അടുത്ത സീസണിലും ടീമിനൊപ്പം വരാനാണ് സാധ്യത. പക്ഷേ ഇവിടെ ഏറ്റവും വലിയ വെല്ലുവിളി സ്റ്റോക്‌സിന്റെ പരിക്കാണ്.

ആഷസ് സീസണിന്റെ സമയത്ത് ടൂര്‍ണമെന്റ് നടക്കുമ്പോള്‍ സ്‌റ്റോക്‌സ് ടീമില്‍ ഉണ്ടാവാനും സാധ്യതയില്ല. അങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ട്. നിരന്തരം പരിക്കുകാരണം ഇത്തവണ സ്റ്റോക്‌സ് ആദ്യ മത്സരത്തില്‍ പന്തെറിയില്ലെന്ന് ബാറ്റിംഗ് കോച്ച് മൈക്ക് ഹസി വ്യക്തമാക്കി. 16.25 കോടിക്കാണ് സിഎസ്‌കെ സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. ആഷസ് പരമ്പരയ്ക്ക് മുമ്പ ഇടതേകാലിന് ഇഞ്ചക്ഷന്‍ ഒക്കെ എടുത്താണ് സ്റ്റോക്‌സ് കളിക്കുന്നത്.അതുകൊണ്ട് ഐപിഎല്ലില്‍ അദ്ദേഹം റിസ്‌കെടുക്കാന്‍ സാധ്യതയില്ല.

താരത്തിന്റെ വര്‍ക്ക് ലോഡ് കുറയ്ക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. പ്രത്യേകിച്ച് ആഷസിന് മുമ്പ് താരത്തിന് പരിക്കേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹസി നേരത്തെ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ട് ടീമിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ധോണിയുടെ തീരുമാനം സ്‌റ്റോക്‌സിനെ നിയമിക്കുന്നതില്‍ നിര്‍ണായകമാകും. ധോണിയുടെ വിശ്വാസ്യത നേടിയെടുക്കാനാവും സ്‌റ്റോക്‌സിന്റെ ശ്രമം.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+