Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ ധോണിക്ക് പുതിയ റോള്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുമോ?

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി എന്ന് വിരമിക്കും. ഐപിഎല്ലില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ചോദ്യമാണിത്. ധോണിയോട് തന്നെ അവസാന മത്സരത്തിലും ഇക്കാര്യം കമന്റേറ്റര്‍ ചോദിക്കുകയായിരുന്നു. നിങ്ങള്‍ തന്നെയല്ലേ ഇത് അവസാന മത്സരമെന്ന് തീരുമാനിച്ചത്. താന്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലല്ലോ എന്നായിരുന്നു ധോണിയുടെ മറുപടി.

ഇതിനര്‍ത്ഥം ധോണി വിരമിക്കലില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ്. അടുത്ത സീസണിലും അദ്ദേഹത്തെ സിഎസ്‌കെ ജേഴ്‌സിയില്‍ കാണാനുള്ള സാധ്യതയും ഇതോടൊപ്പമുണ്ട്. ആരാധകര്‍ക്ക് ഇത് കൂടുതല്‍ ആവേശം നല്‍കുന്ന കാര്യമാണ്.

MS DHONI

അതേസമയം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ എന്ത് ചെയ്യും. അദ്ദേഹം നിര്‍ണായകമായ റോള്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹം ആരാധകര്‍ക്കിടയില്‍ സജീവമാണ്. കഴിഞ്ഞ ലോകകപ്പ് ടി20 ക്രിക്കറ്റിന്റെ സമയത്ത് ടീമിന്റെ കോച്ചിംഗ് പാനലില്‍ ധോണിയുമുണ്ടായിരുന്നു. ടീമില്‍ ഒരു മെന്‍ഡോറിന്റെ റോളിലായിരുന്നു ധോണിയുണ്ടായിരുന്നത്.

ഇതോടെ വിരമിക്കലിന് ശേഷം ധോണി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹമാണ് സജീവമായിട്ടുള്ളത്. രാഹുല്‍ ദ്രാവിഡിനൊപ്പം സഹ പരിശീലക സ്ഥാനത്ത് ഉടനെ ധോണിയെ കാണാനാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരുന്നതിനാല്‍ ധോണിയുടെ സഹായം ടീമിനുണ്ടാവുമോ എന്നാണ് പ്രധാനമായും ആരാധകര്‍ ചോദിക്കുന്ന കാര്യം.

മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം

ധോണി പോയ ശേഷം ടീമിന് കാര്യമായിട്ടുള്ള കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടം നേടിയാല്‍ അത് നികത്താന്‍ ഇന്ത്യക്കാവും. പക്ഷേ കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഇത്തവണ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യയെങ്കിലും ഇംഗ്ലണ്ടില്‍ ഫൈനല്‍ കളിക്കുന്നത് ടീമിന് എളുപ്പമുള്ള കാര്യമല്ല.

ബാറ്റ്‌സ്മാന്മാരെല്ലാം മോശം ഫോമിലുമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം വളരെ മോശം ഫോമിലാണ്. കെഎല്‍ രാഹുലും അതുപോലെ ഫോമില്‍ ഇല്ല. മുന്‍നിരയില്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് മികവോടെ ബാറ്റ് വീശുന്നത്. ഗില്ലിനെ മാത്രം വെച്ച് ടീമിന് വിജയിക്കാനും സാധിക്കില്ല.

ആകെയുള്ള പ്രതീക്ഷ ബൗളിംഗിലാണ്. ഇന്ത്യയുടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മാരക ഫോമിലാണ്. പക്ഷേ മികച്ച ബാറ്റിംഗ് നിരയില്ലെങ്കില്‍ വിജയം കടുപ്പമേറിയതാവും. ഈ സാഹചര്യത്തില്‍ ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ കരുതുന്നത്. ധോണി തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരുമെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

എന്നാല്‍ അടുത്ത ഏതാനും വര്‍ഷത്തില്‍ അത് കാണാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. ധോണി വരിമിച്ച ശേഷം കുറച്ച് കാലം മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. രണ്ടോ മൂന്നോ വര്‍ഷം കുടുംബത്തിനൊപ്പമായിരിക്കും ധോണി. അതിന് ശേഷമായിരിക്കും ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+