IPL 2023: ചെന്നൈക്ക് പുതിയ ക്യാപ്റ്റന്‍ വരും; ധോണി കളിക്കില്ല, ആറാം നമ്പറില്‍ ഇവര്‍ ഇറങ്ങും
ദില്ലി: ഐപിഎല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒട്ടും സന്തോഷകരമല്ലാത്ത ഒരു വാര്‍ത്തയാണ് ലഭിക്കുന്നത്. ചെന്നൈയുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് കളില്ലെന്നാണ് അവരുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് തന്നെ ധോണിയുടെ പരിക്കിന്റെ കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണിയുടെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചിരിക്കുന്നത്.
ധോണി കളിച്ചില്ലെങ്കില്‍ ആരാകും ടീമിന്റെ ആറാം നമ്പര്‍ പൊസിഷനില്‍ കളിക്കുക. അതിലുപരി ടീമിനെ ആര് നയിക്കും എന്നതും സുപ്രധാന ചോദ്യമാണ്. ഇതിന് പറ്റിയ താരങ്ങള്‍ സിഎസ്‌കെയിലുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ധോണിക്ക് പകരക്കാര്‍ ഇവര്‍
മോയിന്‍ അലിയാണ് ധോണിക്ക് പകരം ഫിനിഷര്‍ റോളില്‍ കളിക്കാനും, ക്യാപ്റ്റനാവാനും പറ്റിയ താരം. ടി20യില്‍ 271 മത്സരങ്ങളില്‍നിന്നായി 5728 റണ്‍സ് ഇതുവരെ താരം നേടിയിട്ടുണ്ട്. 184 വിക്കറ്റുകളും മോയിന്‍ അലിയുടെ പേരിലുണ്ട്.
ഐപിഎല്ലില്‍ എപ്പോഴും ഗംഭീര പ്രകടനമാണ് താരം നടത്താറുള്ളത്. 47 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 959 റണ്‍സ് താരം നേടിയിട്ടുണ്ട്. ബൗളിംഗില്‍ ഇതുവരെ 29 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മോയിന്‍ അലിയാണ് ടീമില്‍ എന്തുകൊണ്ടും യോഗ്യന്‍.
ജഡേജയ്ക്ക് താല്‍പര്യമുണ്ടോ?
ക്യാപ്റ്റന്‍സിയില്‍ കയ്‌പേറിയ അനുഭവങ്ങളാണ് ജഡേജയ്ക്കുള്ളത്. അതുകൊണ്ട് അദ്ദേഹം ക്യാപ്റ്റനാവുമോ എന്ന് ഉറപ്പില്ല. സിഎസ്‌കെയിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് താരം. 214 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2531 റണ്‍സാണ് ജഡേജയ്ക്കുള്ളത്.
138 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ധോണിക്ക് പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നത് ജഡേജയെയാണ്. ഇത്തവണയും മികച്ച പ്രകടനം താരം നടത്തുന്നുണ്ട്.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
ഏറ്റവും മികച്ച ഓപ്ഷന്‍
ചെന്നൈക്ക് ഏറ്റവും മികച്ച ഓപ്ഷന്‍ ടീമിലുണ്ട്. അജിന്‍ക്യ രഹാനയാണ് ആ താരം. നിലവില്‍ വെടിക്കെട്ട് ബാറ്റിംഗാണ് താരം കാഴ്ച്ചവെക്കുന്നത്. മുംബൈക്കെതിരെ 225 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യന്‍ ടീമിനെ പരമ്പര വിജയത്തിലേക്ക് നയിച്ചതിന്റെ കരുത്തും രഹാനെയ്ക്കുണ്ട്.
എന്തുകൊണ്ടും രഹാനെ തന്നെയാണ് ടീമിന്റെ ബെസ്റ്റ് ഓപ്ഷന്‍. വാങ്കയെഡിയില്‍ 27 പന്തില്‍ 61 റണ്‍സടിച്ചിരുന്നു രഹാനെ. 229 ടി20കള്‍ താരം കളിച്ചിട്ടുണ്ട്. സമ്മര്‍ദ ഘട്ടത്തെ അതിജീവിക്കാനും താരത്തിന് സാധിക്കും.
സ്റ്റോക്‌സിനെ നയിക്കാന്‍ കിട്ടില്ല
ബെന്‍ സ്‌റ്റോക്‌സ് ധോണി പകരം ടീമിനെ നയിക്കില്ല. കാരണം സ്റ്റോക്‌സ് പരിക്കിന്റെ പിടിയിലാണ്. ഇനിയും മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. പോരാത്തതിന് മികച്ച ഫോമും താരത്തിനില്ല. എന്നാല്‍ ധോണിയുടെ പരിക്ക് ഗൗരവമേറിയതല്ലെന്നാണ് കോച്ച് ഫ്‌ളെമിംഗ് പറയുന്നത്. കാല്‍മുട്ടിന് ധോണിക്ക് പരിക്കുണ്ട്.
പക്ഷേ അത് സീസണ്‍ തുടങ്ങും മുമ്പേയുണ്ട്. ധോണി വരും മത്സരങ്ങളില്‍ കളിക്കുമെന്നും ഫ്‌ളെമിഗ് പറഞ്ഞു. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും ധോണി കളിക്കുമെന്ന് അറിയിച്ചു. പക്ഷേ സ്റ്റോക്‌സ് ഉടന്‍ തിരിച്ചുവരില്ല. മൂന്ന് മത്സരങ്ങള്‍ കൂടി നഷ്ടമാവും.












Click it and Unblock the Notifications