Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര പന്തുകളാണ് പാഴാക്കിയത്: അക്കാര്യങ്ങളൊന്നും ചെയ്തില്ല, തോല്‍വിക്ക് കാരണം കണ്ടെത്തി ധോണി

ദില്ലി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് കാരണം കണ്ടെത്തി സിഎസ്‌കെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ടീം ആവശ്യമില്ലാതെ പന്തുകള്‍ പാഴാക്കിയെന്ന് ധോണി പറഞ്ഞു. മത്സരത്തില്‍ 17 പന്തില്‍ 32 റണ്‍സടിച്ച ധോണിയുടെ പ്രകടനം വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. ചെന്നൈ വലിയ റണ്‍സിന് തോല്‍ക്കുമെന്ന് കരുതിയ ഘട്ടത്തില്‍ ധോണിയും ജഡേജയും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

മൂന്ന് റണ്‍സിനായിരുന്നു ചെന്നൈ തോറ്റത്. അതേസമയം മധ്യനിരയില്‍ കോണ്‍വേ, ശിവം ദുബെ, മോയിന്‍ അലി എന്നീ ബാറ്റ്‌സ്മാന്‍മാര്‍ രാജസ്ഥാന്റെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഒരുപാട് പന്തുകള്‍ പാഴാക്കിയിരുന്നു. സ്പിന്നര്‍മാര്‍ക്ക് ഒരുപാട് ആനുകൂല്യം പിച്ചില്‍ നിന്ന് കിട്ടിയിട്ടില്ല. പക്ഷേ മധ്യഓവറുകളില്‍ ഒരുപാട് ഡോട് ബോളുകളാണ് സിഎസ്‌കെ ഇന്നിംഗ്‌സില്‍ പിറന്നത്. പന്തുകള്‍ക്ക് വേഗം കുറയുകയോ, തിരിയുകയോ ചെയ്താല്‍, ഈ ഡോട് ബോളുകള്‍ പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഇവിടെ സാഹചര്യം അങ്ങനെയല്ലായിരുന്നു.

MS DHONI

സിഎസ്‌കെയില്‍ ഞാനും ജഡേജയും ആയിരുന്നു അവസാന ബാറ്റിംഗ് പെയര്‍. തുടക്കത്തിലെ വേഗത്തില്‍ കളിക്കാനാവില്ല. പക്ഷേ ധാരാളം ഓവറുകള്‍ നമ്മുടെ മുന്നിലുണ്ടായിരുന്നു. ന്നൊല്‍ മധ്യഓവറുകളില്‍ ടീം ധാരാളം പന്തുകള്‍ പാഴാക്കി. കൂടുതല്‍ സിംഗിളുകള്‍ എടുക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ തയ്യാറാവണമായിരുന്നുവെന്നും ധോണി പറഞ്ഞു.അതേസമയം മത്സരത്തിലെ തകര്‍പ്പനടികളെ കുറിച്ചും ധോണി തുറന്ന് സംസാരിച്ചു.

ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ അബദ്ധം കാണിക്കുന്നതിലാണ് താന്‍ ഫോക്കസ് ചെയ്തതെന്ന് ധോണി പറഞ്ഞു. മത്സരത്തില്‍ മൂന്ന് സികസ്‌റുകളാണ് ധോണി അടിച്ചത്. ബൗളര്‍മാര്‍ അബദ്ധം കാണിക്കുമ്പോള്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാമെന്നായിരുന്നു ഞാന്‍ കരുതിയത്. അതിനായി ഞാന്‍ കാത്തിരുന്നു. അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ കുറച്ച് സമ്മര്‍ദത്തിലായിരുന്നു. അതാണ് ഞാന്‍ മുതലെടുത്തത്.

ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്

സ്‌ട്രെയിറ്റായിട്ട് അടിക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ വിജയത്തിലെത്തിക്കാനായില്ലെന്നും ധോണി പറഞ്ഞു. അതേസമയം ഡ്യു ഫാക്ടര്‍ മത്സരത്തില്‍ നന്നായിട്ടുണ്ടായിരുന്നു. മഞ്ഞുവീഴ്ച്ചയില്‍ ബാറ്റിംഗ് അനുകൂലമാകും. അത് മുതലെടുക്കാന്‍ പക്ഷേ ചെന്നൈയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. അതില്‍ നിരാശയുണ്ടെന്ന് ധോണി പറഞ്ഞു. നല്ല മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നു.

ആദ്യത്തെ കുറച്ച് ഓവറുകള്‍ക്ക് ശേഷം ബാറ്റ് ചെയ്യാന്‍ താരതമ്യേന എളുപ്പമായിരുന്നു. ബാറ്റിംഗില്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നു. മൊത്തത്തില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. 200 മത്സരങ്ങള്‍ കളിച്ചതില്‍ ഞാന്‍ വലുതായി ഒന്നും കാണുന്നില്ല. 200 മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ ദൈവത്തിന് നന്ദി പറയുന്നു. എന്നാല്‍ അതിന് വലിയ പ്രാധാന്യമൊന്നുമില്ല. 200 ആയാലും 199 ആയാലും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നും ധോണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+