IPL 2023: രോഹിത് നമ്പര്‍ വണ്‍; മുംബൈ നല്‍കുന്ന പ്രതിഫലം വേറെ ലെവല്‍, കോലി വരെ പിന്നില്‍

മുംബൈ: ഐപിഎല്ലിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റര്‍ ആരാണ്. ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ മൂന്ന് പേരുകള്‍ കൃത്യമായി പറയാന്‍ സാധിക്കും. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിങ്ങനെയാണ് ആ മൂന്ന് താരങ്ങള്‍. പക്ഷേ ഇവരില്‍ ആരാണ് ഒന്നാമന്‍. ദീര്‍ഘകാലമായി ആരാധകര്‍ക്കിടയില്‍ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പലരും തങ്ങളുടെ പ്രിയ താരത്തിന് അനുകൂലമായിട്ടാണ് സംസാരിച്ചത്. പക്ഷേ സത്യാവസ്ഥ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്ക് അനുകൂലമാണ്. അദ്ദേഹമാണ് ഐപിഎല്ലില്‍ പ്രതിഫലം കൂടുതലായി നേടിയ താരം.

ഇതുവരെയുള്ള സീസണില്‍ രോഹിത് നേടിയ തുക 180 കോടിക്ക് മുകളില്‍ വരും. പക്ഷേ എന്തൊക്കെയാണ് രോഹിത്തിന്റെ മറ്റ് വരുമാന സ്രോതസ്സുകള്‍. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെയും ഐപിഎല്ലിലെയും ഏറ്റവും വലിയ ബ്രാന്‍ഡാണ് രോഹിത് ശര്‍മ. ഹിറ്റ്മാന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന രോഹിത്തിന് മുംബൈ ഇന്ത്യന്‍സ് വന്‍ പ്രതിഫലമാണ് നല്‍കുന്നത്. വിരാടും, ധോണിയും പ്രതിഫലം കുറയ്ക്കാന്‍ നിര്‍ബന്ധിതരായവരാണ്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ഈ മൂല്യം വര്‍ധിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ലേല തുകയില്‍ രോഹിത് ടീമില്‍ മുന്നില്‍ അല്ല

ROHIT SHARMA

അഞ്ച് കിരീടമുള്ള ഏക ക്യാപ്റ്റന്‍

ഐപിഎല്ലില്‍ അഞ്ച് കിരീടമുള്ള ഏക ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മുംബൈ അഞ്ച് കിരീടങ്ങളിലേക്കാണ് രോഹിത് നയിച്ചത്. ടൂര്‍ണമെന്റിലെ ദുര്‍ബലമായ ടീമില്‍ നിന്നായിരുന്നു ഈ മാറ്റം. 2008നും 2012നും ഇടയില്‍ ഒരു കിരീടം പോലും മുംബൈ നേടിയിരുന്നില്ല. ആകെ കളിച്ചത് ഒരു ഫൈനല്‍ മാത്രമായിരുന്നു. എന്നാല്‍ റിക്കി പോണ്ടിംഗില്‍ നിന്ന് 2013ല്‍ കിരീടം ഏറ്റെടുത്ത രോഹിത് ശര്‍മ ടീമിനെ 2020 വരെയുള്ള കാലയളവില്‍ തന്നെ അഞ്ച് കിരീടങ്ങളാണ് നേടി കൊടുത്തത്. കിരീടങ്ങളുടെ കാര്യത്തില്‍ ധോണിയേക്കാള്‍ മുന്നിലാണ് രോഹിത് ശര്‍മ.

റണ്‍സില്‍ ടോപ് ത്രീയില്‍ ഹിറ്റ്മാന്‍

ROHIT SHARMA MUMBAI INDIANS

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലും രോഹിത് മുന്നിലാണ്. 5764 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. നാല്‍പ്പത് അ്ര്‍ധ സെഞ്ച്വറികള്‍ രോഹിത്തിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും അടിച്ചിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയായിരുന്നു രോഹിത് ആദ്യം കളിച്ചത്. 2009ല്‍ അവര്‍ക്കൊപ്പം കിരീടവും നേടിയിരുന്നു. 2011ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സിലെത്തിയത്. ഐപിഎല്ലിന്റെ എല്ലാ 15 സീസണിലും കളിച്ച അപൂര്‍വം കളിക്കാരിലൊരാളാണ് രോഹിത് ശര്‍മ.

മുംബൈ ഈ വര്‍ഷം നല്‍കുന്ന ശമ്പളം

മുംബൈ ഇന്ത്യന്‍സ് ഈ വര്‍ഷവും രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിലനിര്‍ത്തിയിരുന്നു. ടീമിലെ പ്രധാന താരമായും നിലനിര്‍ത്തിയിരുന്നു. 16 കോടി രൂപയാണ് അദ്ദേഹത്തിന് മുംബൈ നല്‍കുന്നത്. താരലേലത്തിന് മുമ്പ് തന്നെ രോഹിത്തിന്റെ ശമ്പളത്തില്‍ തീരുമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ ശമ്പളമായിരുന്നു താരത്തിന് ലഭിച്ചത്. 2018 മുതല്‍ 2021 വരെ രോഹിത്തിന് മുംബൈ നല്‍കിയത് 15 കോടിയാണ്. 2022ല്‍ ശമ്പളം ഒരു കോടി വര്‍ധിച്ചു. ആദ്യ മൂന്ന് സീണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് 3 കോടി രൂപയ്ക്കാണ് രോഹിത്തിനെ സ്വന്തമാക്കിയത്.

MI CAPTAIN ROHIT SHARMA

ഹിറ്റ്മാന്‍ വരുമാനത്തില്‍ നമ്പര്‍ വണ്‍

2011ലെ താരലേലത്തിലാണ് 9.2 കോടിക്ക് മുംബൈ രോഹിത്തിനെ സ്വന്തമാക്കി. മൂന്ന് സീസണുകള്‍ക്ക് ശേഷം 2014ല്‍ താരത്തിന്റെ പ്രതിഫലം 12.5 കോടിയായി ഉയര്‍ന്നു. 2018ല്‍ അത് 15 കോടിയിലെത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ഒന്നാമനാണ് രോഹിത് ശര്‍മ. ഹിറ്റ്മാന് ഐപിഎല്‍ കരിയറില്‍ ഇതുവര 178.6 കോടിയാണ് ശമ്പളമായി ലഭിച്ചത്. എംഎസ് ധോണി 176.8 കോടി, വിരാട് കോലി 173.2 കോടി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

രോഹിത്തിന്റെ ആസ്തി മൂല്യം ഞെട്ടിക്കും

രോഹിത് ശര്‍മയ്ക്ക് 225 കോടിയ രൂപയുടെ ആസ്തി മൂല്യമാണ് ഉള്ളത്. ബിസിസിഐ വാര്‍ഷിക കരാറില്‍ എ പ്ലസ് പട്ടികയിലാണ് രോഹിത്ത് ഉള്ളത്. മാച്ച് ഫീയ്ക്ക് പുറമേ വര്‍ഷം 7 കോടി രൂപയാണ് താരത്തിന് ലഭിക്കുക. ഓരോ ടെസ്റ്റിനും മാച്ച് ഫീയായി 15 ലക്ഷം രൂപയും ലഭിച്ചു. ഏകദിനത്തിന് 6 ലക്ഷം രൂപയും, ടി20ക്ക് 3 ലക്ഷവുമാണ് ലഭിക്കുക. ഓരോ ബ്രാന്‍ഡ് ഡീലില്‍ നിന്നും അഞ്ച് കോടി രൂപയാണ് രോഹിത്തിന് ലഭിക്കുന്നത്. അഡിഡാസ്, ഓക്‌സ്, ലാലിഗ, ഹബ്ലറ്റ്, രസ്‌ന, നിസാന്‍, ഓപ്പോ അടക്കമുള്ള പ്രമുഖ കമ്പനികളുടെ പരസ്യത്തില്‍ രോഹിത്താണ് പ്രത്യക്ഷപ്പെടാറുള്ളത്.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+