Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടമുയര്‍ത്തും, ഗെയിം ചേഞ്ചര്‍ ആ താരം; പ്രവചിച്ച് ഗവാസ്‌കര്‍

മുംബൈയുടെ ടീമാണ് ഏറ്റവും സൂപ്പര്‍. കിരീടം നേടാനുള്ള എല്ലാ ഘടകങ്ങളും അവരുടെ ടീമിലുണ്ട്. ഇത്തവണ ടോപ് ടുവില്‍ ഉറപ്പായും അവരുണ്ടാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

mumbai indians

മുംബൈ: ഐപിഎല്ലില്‍ ഇത്തവണ ആരൊക്കെ മികച്ച പ്രകടനം നടത്തുമെന്ന് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ടൂര്‍ണമെന്റിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച ടീം മുംബൈ ഇന്ത്യന്‍സായിരുന്നു. അഞ്ച് വട്ടം ചാമ്പ്യന്‍മാരായ ടീം അവസാന സീസണില്‍ ഏറ്റവും പിന്നിലായിരുന്നു. മുംബൈ മാത്രമല്ല ചെന്നൈയും മോശം പ്രകടനമാണ് നടത്തിയത്.

അതേസമയം ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഈ സീസണില്‍ പഴങ്കഥയായി മാറുമെന്ന് പ്രവചിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഇത്തവണ കിരീടം നേടാന്‍ വരെ മുംബൈ ഇന്ത്യന്‍സിന് സാധിക്കുമെന്ന് ഗവാസ്‌കര്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

മുംബൈയുടെ തീപ്പൊരി പ്രകടനം കാണാം

മുംബൈയുടെ തീപ്പൊരി പ്രകടനം കാണാം

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിലെ പോരായ്മകള്‍ മറികടക്കും. ഈ സീസണില്‍ അവര്‍ ടോപ് ത്രീയില്‍ എന്തായാലും ഉണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ഓര്‍മപ്പെടുത്തുന്ന യാതൊന്നും അവരിലുണ്ടാവില്ല. ജസ്പ്രീത് ബുംറയില്ലാത്തത് അവരെ ബാധിക്കില്ല. അതിലും വലിയ ബൗളര്‍മാര്‍ അവര്‍ക്ക് ടീമിലുണ്ട്. ഇത്തവണ ചാമ്പ്യന്‍മാരാകാനുള്ള എല്ലാ സാധ്യതയും അവര്‍ക്കുണ്ടെന്നും ഗവാസ്‌കര്‍ പ്രവചിച്ചു. കഴിഞ്ഞ സീസണില്‍ സംഭവിച്ച കാര്യങ്ങള്‍ മറക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ടീമാണ് ഏറ്റവും സൂപ്പര്‍

ടീമാണ് ഏറ്റവും സൂപ്പര്‍

മുംബൈയുടെ ടീമാണ് ഏറ്റവും സൂപ്പര്‍. കിരീടം നേടാനുള്ള എല്ലാ ഘടകങ്ങളും അവരുടെ ടീമിലുണ്ട്. ഇത്തവണ ടോപ് ടുവില്‍ ഉറപ്പായും അവരുണ്ടാവും. കഴിഞ്ഞ തവണത്തെ പ്രകടനം ഒരു ഓഫ് സീസണ്‍ മാത്രമാണെന്ന് തെളിയിക്കാന്‍ അവര്‍ ശ്രമിക്കും. അതവരെ കിരീടത്തിലേക്ക് നയിക്കുമെന്നും ഗവാസ്‌കര്‍ പ്രവചിക്കുന്നു. മുംബൈയെ സംബന്ധിച്ച് ഇത്തവണ മാച്ച് വിന്നര്‍മാരുടെ വലിയ നിര ടീമിലുണ്ട് ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. ബുംറയുടെ വിടവ് നികത്താന്‍ ആര്‍ച്ചര്‍ക്ക് സാധിക്കും.

രോഹിത് ഇത്തവണ തിളങ്ങും

രോഹിത് ഇത്തവണ തിളങ്ങും

രോഹിത് ശര്‍മ ഈ സീസണില്‍ മികച്ച പ്രകടനം നടത്തും. ആര്‍ച്ചര്‍ മുംബൈയുടെ തുറുപ്പുച്ചീട്ടാവും. രോഹിത് ശര്‍മ ദീര്‍ഘകാലത്തിന് ശേഷം ഫോമിലേക്ക് തിരിച്ചുവരും. ഇത്തവണത്തെ സ്‌പെഷ്യല്‍ അതായിരിക്കും. പക്ഷേ ആര്‍ച്ചറായിരിക്കും ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ ശക്തി. തുടക്കത്തില്‍ തന്നെ വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അത് മാത്രമല്ല ഡെത്ത് ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനും, റണ്‍സ് നിയന്ത്രിക്കാനും സാധിക്കുന്ന കഴിവ് ആര്‍ച്ചര്‍ക്കുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വമ്പന്‍ വിദേശ താരങ്ങള്‍

വമ്പന്‍ വിദേശ താരങ്ങള്‍

Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം

മുംബൈയുടെ വിദേശതാരങ്ങളുടെ ലൈനപ്പ് മികച്ചതാണ്. ടിം ഡേവിഡാണ് അതില്‍ ഗെയിം ചേഞ്ചറാവാന്‍ പോകുന്നത്. നാല് വിദേശ താരങ്ങള്‍ അവര്‍ക്കുണ്ട്. അതും വന്‍ തുകയ്ക്ക് ടീമിലെത്തിയവരാണിത്. കാമറൂണ്‍ ഗ്രീന്‍ മുംബൈയുടെ ഓള്‍റൗണ്ട് പാക്കേജാണ്. ജോഫ്ര ആര്‍ച്ചര്‍, ടിം ഡേവിഡ് എന്നിങ്ങനെ ടോപ് ത്രീ താരങ്ങള്‍ മുംബൈയിലുണ്ട്. സ്റ്റബ്‌സ്, ഡ്യൂവാല്‍ഡ് എന്നീ താരങ്ങളും അവര്‍ക്കുണ്ട്. ഇതില്‍ ടിം ഡേവിഡ് കളി മാറ്റി മറിക്കാന്‍ സാധ്യതയുള്ള താരമാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

ഡേവിഡിനെ സൂക്ഷിക്കണം

ഡേവിഡിനെ സൂക്ഷിക്കണം

ടിം ഡേവിഡ് കുറച്ച് ഓവറുകള്‍ കൊണ്ട് കളി മാറ്റാന്‍ കെല്‍പ്പുള്ളയാളാണ്. കാമറൂണ്‍ ഗ്രീന്‍ ബാറ്റുകൊണ്ട് പന്ത് കൊണ്ടും മുംബൈയുടെ മാച്ച് വിന്നറാകാം. മൂന്നാം നമ്പറില്‍ മുംബൈക്ക് വിശ്വസിപ്പിച്ച് ബാറ്റേല്‍പ്പിക്കാം. ഓസ്‌ട്രേലിയക്ക് വേണ്ടി ആ പൊസിഷനില്‍ കളിച്ചിട്ടുണ്ട് ഗ്രീന്‍. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. മുംബൈയുടെ ദൗര്‍ബല്യം സ്പിന്‍ വിഭാഗത്തിലാണ്. അത്ര ശക്തി ആ വിഭാഗത്തില്‍ ഇല്ല. ബാക്കിയെല്ലാ കാര്യത്തിലും മുംബൈ ശക്തരാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+