Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ദൈവത്തിന്റെ പോരാളികള്‍ ഇന്നും തോറ്റ് തന്നെ തുടങ്ങുമോ..? നാണംകെട്ട റെക്കോഡ് ഇങ്ങനെ

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമായുള്ള ടീം ആണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ടീം എല്ലാ കാലത്തും ശക്തമായ പ്ലേയിംഗ് ഇലവനെ ആണ് അണിനിരത്താറുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റിക്കി പോണ്ടിംഗ്, ലസിത് മലിംഗ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, മിച്ചല്‍ ജോണ്‍സണ്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരെല്ലാം മുംബൈ നിരയില്‍ കളിച്ചവരാണ്.

2010 ല്‍ സച്ചിന്റെ ക്യാപ്റ്റന്‍സിയില്‍ ആണ് മുംബൈ ഇന്ത്യന്‍സ് ആദ്യമായി ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ആ വര്‍ഷം കിരീടം നേടാനായില്ല. പിന്നീട് രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതോടെ ആണ് മുംബൈ കിരീട വേട്ട തുടങ്ങിയത്. എന്നാല്‍ ഐപിഎല്ലില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം എന്ന മോശം റെക്കോഡും ഇതേ മുംബൈയുടെ പേരിലാണ്. കഴിഞ്ഞ സീസണില്‍ ആയിരുന്നു ഈ നാണം കെട്ട പ്രകടനം.

mumbai indians

Image Credit: IPL Video Screengrab/Twitter

അതോടൊപ്പം ചരിത്രത്തില്‍ ആദ്യമായി പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തതും കഴിഞ്ഞ സീസണില്‍ ആയിരുന്നു. ഇന്ന് ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്ന മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വേറൊരു മോശം റെക്കോഡും മുംബൈ ഇന്ത്യന്‍സിന്റെ പട്ടികയിലുണ്ട്. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റ് കൊണ്ട് തുടങ്ങുക എന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ ശൈലി.

Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം

ഐപിഎല്ലിലെ ഇതുവരെ കഴിഞ്ഞ 15 സീസണില്‍ 11 സീസണിലും മുംബൈ ആദ്യ മത്സരം തോറ്റ് കൊണ്ടാണ് തുടങ്ങിയത്. 2008 ലെ ഉദ്ഘാടന സീസണിലും 2013 ന് ശേഷമുള്ള എല്ലാ സീസണിലും മുംബൈ ആദ്യ മത്സരം തോറ്റാണ് തുടങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകള്‍ ദൈവത്തിന്റെ പോരാളികള്‍ തോറ്റ് കൊണ്ടാണ് തുടങ്ങുന്നത് എന്ന വാചകമാണ് ഇതിനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്നത്.

ഐപിഎല്ലില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരങ്ങളിലെ ഫലങ്ങള്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം. 2008 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോ് അഞ്ച് വിക്കറ്റിന് തോറ്റാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അരങ്ങേറുന്നത്. 2009 ല്‍ 19 റണ്‍സിന് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരെ ആദ്യ മത്സരത്തില്‍ ജയിച്ചു. 2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആദ്യ മത്സരത്തില്‍ 4 റണ്‍സിന് ജയിച്ച് തുടങ്ങി.

2011 ലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനോട് എട്ട് വിക്കറ്റിന് ജയിച്ചു. 2012 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചു. 2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഏഴ് വിക്കറ്റിന് തോറ്റ് തുടങ്ങി. 2014 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 41 റണ്‍സിന് തോറ്റു. 2015 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഏഴ് വിക്കറ്റിന് തോറ്റു. 2016 ല്‍ റൈസിംഗ് പൂനെ ജയന്റ്‌സ്ിനോട് ഒമ്പത് വിക്കറ്റിന് തോറ്റു.

2017 ല്‍ റൈസിംഗ് പൂനെ ജയന്റ്‌സിനോട് ഏഴ് വിക്കറ്റിന് തോറ്റു. 2018 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് ഒരു വിക്കറ്റിന് തോറ്റു. 2019 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിന് തോറ്റു. 2020 ല്‍ ചെന്നൈ സൂപ്പര്‍കിംഗംസിനോട് അഞ്ച് വിക്കറ്റിന് തോറ്റു. 2021 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രണ്ട് വിക്കറ്റിന് തോറ്റു. 2022 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് വിക്കറ്റിന് തോറ്റു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+