Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന് ആവശ്യമില്ല, ഒഴിവാക്കണം, ഇതാ മൂന്ന് കാരണങ്ങള്‍

മുംബൈ: രോഹിത് ശര്‍മ, ഒരു കാലത്ത് ബൗളര്‍മാര്‍ ഭയന്നിരുന്ന പേരാണിത്. എന്നാല്‍ ഇന്ന് തീര്‍ത്തും ദയനീയ അവസ്ഥയിലാണ് രോഹിത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോം അങ്ങേയറ്റം മോശമായ അവസ്ഥയിലാണ്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ഈ സീസണില്‍ രോഹിത്തിന്റെ സമ്പാദ്യം. കഴിഞ്ഞ നാല് സീസണായി പറയത്തക്ക പ്രകടനങ്ങളൊന്നും രോഹിത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.

മുംബൈ ഇന്ത്യന്‍സ് കിരീടം നേടുന്നത് കൊണ്ട് മാത്രം രോഹിത്തിന്റെ ഫോം ചര്‍ച്ച ചെയ്യപ്പെടാതെ ഇരിക്കുകയായിരുന്നു. എന്നാല്‍ ടീമിന്റെ പ്രകടനം ദുര്‍ബലമായതോടെ രോഹിത്തിന്റെ ഫോമും ചര്‍ച്ചയാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന് ഇന്ന് രോഹിത് വലിയ ബാധ്യതയാണ്. അടുത്ത താരലേലത്തില്‍ എന്തുകൊണ്ട് രോഹിത്തിനെ മുംബൈ കൈവിടണമെന്ന് ഇവിടെ പരിശോധിക്കുകയാണ്.

Rohit Sharma mumbai indians

രോഹിത് ലോക പരാജയം

ഐപിഎല്ലിന്റെ കഴിഞ്ഞ ആറ് സീസണില്‍ അഞ്ചിലും 400ന് മുകളില്‍ റണ്‍സ് നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. മുംബൈയെ ശരിക്കും ബാധിക്കുന്നത് ഈ വിഷയമാണ്. അവസാന അഞ്ച് സ്‌കോറുകള്‍ നാണം കെടുത്തുന്നതുമാണ്. 7,0,0,3,2 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിംഗ്‌സിലെ രോഹിത്തിന്റെ സ്കോര്‍.

ടീമിന് വേണ്ടി രോഹിത്തിന് കാര്യമായ സംഭാവനകളൊന്നും ഈ സീസണില്‍ നല്‍കിയിട്ടില്ല. മുംബൈയുടെ മധ്യനിരയെ പ്രതിരോധത്തിലാക്കുന്നതും ഈ ഘടകമാണ്. 2022 സീസണില്‍ ടൂര്‍ണമെന്റിലെ വന്‍ ഫ്‌ളോപ്പായിരുന്നു രോഹിത്. ആകെ സ്‌കോര്‍ ചെയ്തത് 268 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ 120.8. ശരാശരി 19 മാത്രമായിരുന്നു.

അവസാന ഇന്നിംഗ്‌സ് ഓര്‍മയുണ്ടോ

രോഹിത്തിന്റെ അവസാനത്തെ നല്ലൊരു ഇന്നിംഗ്‌സ് ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും ഓര്‍മയുണ്ടാവില്ല. അഞ്ച് വര്‍ഷം മുമ്പേയാണത്. 2018 ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ 94 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്.

രോഹിത്ത് ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന താരമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ സ്വന്തം ഫോമിന്റെ നിഴല്‍ മാത്രമാണ് ഇന്ന് രോഹിത്. മുംബൈ എന്തുകൊണ്ടും അദ്ദേഹത്തെ മാറ്റുന്നതാണ് നല്ലത്.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

16 കോടി ലാഭിക്കാം

2011ല്‍ മുംബൈയുടെ വമ്പന്‍ പര്‍ച്ചേസുകളിലൊന്നായിരുന്നു രോഹിത്. 13 കോടിക്കാണ് ആ സീസണില്‍ രോഹിത്തിനെ വാങ്ങിയത്. പിന്നീട് 12.5 കോടിക്ക് താരത്തെ നിലനിര്‍ത്തി. ആ ശമ്പലം 15 കോടിയായും ഉയര്‍ന്നു. 2022 മുതല്‍ 16 കോടിയാണ് രോഹിത് വാങ്ങുന്നത്. മുംബൈയില്‍ എത്തിയത് മുതല്‍ ടീമിനെ ഇത്രത്തോളം എത്തിക്കുന്നതില്‍ രോഹിത് വലിയ പങ്കാണ് വഹിച്ചത്.

എട്ട് വര്‍ഷത്തിനിടെയാണ് അഞ്ച് കിരീടങ്ങള്‍ രോഹിത് നേടിയത്. അതേസമയം മുംബൈക്ക് വേണ്ടി തിളങ്ങിയിരുന്ന ആ കാലം അവസാനിച്ചെന്ന് വേണം കരുതാന്‍. രോഹിത്തിനെ ടീം ഒഴിവാക്കിയാല്‍ 16 കോടി ലാഭിക്കാം. വമ്പന്‍ താരത്തെ ആരെയെങ്കിലും ടീമിന് കുറഞ്ഞ തുകയ്ക്ക് ചെലവാക്കാം.

കോടികളുടെ താരങ്ങള്‍

കാമറൂണ്‍ ഗ്രീന്‍-17.50 കോടി, ഇഷാന്‍ കിഷന്‍ 15.25 കോടി, ജസ്പ്രീത് ബുംറ 12 കോടി, എന്നിവര്‍ ഇപ്പോള്‍ തന്നെ മുംബൈ നിരയിലെ വമ്പന്‍മാരാണ്. രോഹിത്തിനെ ഒഴിവാക്കിയാല്‍ മുന്‍നിരയില്‍ മികച്ചൊരു ഇന്ത്യന്‍ താരത്തെ മുംബൈക്ക് തേടിപ്പിടിക്കാം. യുവാക്കളില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ഗുണകരമാകും.

സാധാരണ താരങ്ങളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരാക്കി മാറ്റുന്നത് അവരുടെ മികവാണ്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, നിതീഷ് റാണ, രാഹുല്‍ ചാഹര്‍ എന്നിവര്‍ മുംബൈ ടീമിന്റെ സംഭാവനയാണ്.

തിലക് വര്‍മ, നെഹാല്‍ വദേര, ഡ്യൂവാല്‍ ബ്രൂവിസ് എന്നിവര്‍ ടീമില്‍ ഉണ്ട്. രോഹിത്തിന്റെ പ്രായവും ഇവിടെ പ്രശ്‌നമാണ്. 36 വയസ്സായി താരത്തിന്. മുംബൈ പോലൊരു യുവ ടീമില്‍ ഫോമില്ലാതെ രോഹിത് കളിക്കാതിരിക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+