IPL 2023: പ്ലേ ഓഫിലെത്തുന്നത് ഈ ടീമുകള്‍.. കോഹ്ലിക്ക് വീണ്ടും നിരാശപ്പെടേണ്ടിവരും, പ്രവചനം
ഐപിഎല്‍ 2023 സീസണിനായുള്ള കാത്തിരിപ്പ് അവസാന നിമിഷത്തിലേക്ക് കടക്കാനിരിക്കുകയാണ്. ടീമുകളെല്ലാം പരിശീലനത്തിനായി ഇറങ്ങി കഴിഞ്ഞു. മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യമത്സരം. ഇപ്പോഴിതാ ഈ സീസണ്‍ ഐപിഎല്ലില്‍ ഏതൊക്കെ ടീമുകളായിരിക്കും പ്ലേ ഓഫില്‍ എത്തുക എന്നുള്ള ഒരു ഗംഭീര പ്രവചനം പുറത്ത് വന്നിരിക്കുകയാണ്.
ഡി ആന്‍ഡ് പി അഡൈ്വസറി ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ സിമുലേഷന്‍ മോഡല്‍ ആണ് ഇതിനായി ഡി ആന്‍ഡ് പി അഡൈ്വസറി ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ ഐപിഎല്‍ ബ്രാന്റ് മൂല്യനിര്‍ണയം നടത്തുന്നവരാണ് ഡി ആന്‍ഡ് പി അഡൈ്വസറി. ഇതാദ്യമായാണ് ഇവര്‍ ടീമുകളുടെ പ്രവചനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക രംഗത്ത് പൊതുവെ ഉപയോഗിക്കുന്ന മോണ്ടി കാര്‍ലോ സിമുലേഷന്‍ ആണ് പ്രവചനത്തിനായി തെരഞ്ഞെടുത്തത്.

ഇത് പ്രകാരം പ്ലേ ഓഫില്‍ എത്താന്‍ പോകുന്ന നാല് ടീമുകള്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ജയന്റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് എന്നാണ് പ്രവചനം. പ്ലേ ഓഫില്‍ എത്താന്‍ ഏറ്റവും കുറവ് സാധ്യതയുള്ള ടീമുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ആണ് എന്നും ഇതില്‍ പ്രവചിക്കുന്നു.
ഇതോടൊപ്പം ഐപിഎല്ലിലെ ഇതുവരെയുള്ള രസകരമായ ഡാറ്റയും ഇവര്‍ പങ്ക് വെച്ചിട്ടുണ്ട്. ഐപിഎല്‍ ഇതുവരെ കളിച്ച 950 മത്സരങ്ങളില്‍ 564 എണ്ണത്തിന്റേയും വിധി നിര്‍ണയിക്കപ്പെട്ടത് അവസാന ഓവറിലാണ്. ഇതില്‍ 350 മത്സരങ്ങളും രണ്ടാമത് ബൗള്‍ ചെയ്തവരാണ് വിജയിച്ചത്. 100 മത്സരങ്ങളില്‍ പത്തോ അതില്‍ താഴേയോ റണ്ണിന്റെ മാര്‍ജിനിലാണ് ജയിച്ചത്. അവസാന പന്തില്‍ ജയം നിര്‍ണയിച്ച 35 മത്സരങ്ങളും നടന്നിട്ടുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ 16-ാമത് സീസണ്‍ ആണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. 2008 ല്‍ ആരംഭിച്ച ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം പൊടിക്കുന്ന ഇവന്റാണ്. 2008 ല്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് ഐപിഎല്ലിലെ ആദ്യ കിരീടം നേടിയത്. 2009 ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സും കിരീടം നേടി. 2010, 2011, 2018, 2021 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സും കിരീടത്തില്‍ മുത്തമിട്ടു.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനാണ് ഏറ്റവും കൂടുതല്‍ കിരീട നേട്ടത്തിന്റെ റെക്കോഡ്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ജേതാക്കളായത്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു ജേതാക്കള്‍. 2016 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും ഐപിഎല്‍ കിരീടം നേടി.
അഞ്ച് തവണ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ റണ്ണേഴ്‌സ് അപ്പായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീമും ചെന്നൈ തന്നെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്ന് തവണയും ഫൈനലില്‍ പരാജയപ്പെട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദല്‍ഹി ക്യാപിറ്റല്‍, പഞ്ചാബ് കിംഗ്‌സ് കഴിഞ്ഞ സീസണില്‍ ആദ്യമായി എത്തിയ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് എന്നിവരാണ് ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമുകള്‍.












Click it and Unblock the Notifications