IPL 2023: രാജസ്ഥാനും ലഖ്‌നൗവുമില്ല... പ്ലേ ഓഫിലെത്തുക ഇവര്‍; ഭാജിയുടെ ഞെട്ടിക്കുന്ന പ്രവചനം
ഐപിഎല്‍ 16-ാം പതിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. അവസാന നാലില്‍ എത്താന്‍ വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ നടക്കുന്നത്. ഒമ്പത് കളിയില്‍ നിന്ന് ആറ് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് ആണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനും മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിനും 11 പോയന്റ് വീതമാണ് ഉള്ളത്.
രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളാണ് 10 പോയന്റുമായി നാല് മുതല്‍ ഏഴ് വരെ സ്ഥാനത്ത്. അതിനാല്‍ തന്നെ അവസാന നാലില്‍ എത്തി ഏതൊക്കെ ടീമുകളാണ് പ്ലേ ഓഫില്‍ കടന്ന് കയറുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഓരോ ദിവസം കഴിയുന്തോറും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള ഓട്ടം കൂടുതല്‍ ശക്തമാവുകയാണ്.

നിലവില്‍, ഒരു ടീമും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല 10 ടീമുകള്‍ക്കും ഇപ്പോഴും നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സപോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എങ്കിലും ഇനിയുള്ള മത്സരങ്ങള്‍ എല്ലാം തോറ്റാല്‍ പ്ലേ ഓഫ് കടമ്പ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ ഏത് ടീമിനാണ് ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ സാധ്യത എന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, നാല് ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ്, അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ അവസാന നാലിലെത്തും എന്നാണ് ഹര്‍ഭജന്‍ സിംഗിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റും ഇത്തവണ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുമുള്ള രാജസ്ഥാന്‍ റോയല്‍സിനേയും നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗവിനേയും ഒഴിവാക്കിയാണ് ഭാജിയുടെ പ്രവചനം.
ഗുജറാത്തും ചെന്നൈയും നിലിവിലെ പ്രകടനം തുടരുമെന്നും എന്നാല്‍ പോയന്റ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ അവസാന മത്സരങ്ങളില്‍ മുന്നേറ്റം നടത്തും എന്നുമാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്. ഏറ്റവുമധികം ഐപിഎല്‍ കിരീടങ്ങള്‍ നേടിയ മുംബൈ കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?












Click it and Unblock the Notifications