IPL 2023: കോഹ്ലിയും ധോണിയും രോഹിതും മാത്രമല്ല, എല്ലാ സീസണിലും കളിച്ചവര്‍ വേറെയുമുണ്ട്..!!
ഐപിഎല്ലിന്റെ 16-ാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 2008 ല്‍ ആണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫുട്‌ബോള്‍ ലീഗ് പോലെ ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. 2007 ലെ പ്രഥമ ടി 20 ലോകകപ്പ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ഇന്ത്യ വിജയികളാകുകയും ചെയ്തതോടെ ഐപിഎല്ലിന്റെ രൂപീകരണത്തിന് ഗതിവേഗം പ്രാപിച്ചു.
2008 ലെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് ജേതാക്കളായത്. ഇതുവരെ കഴിഞ്ഞ 15 സീസണില്‍ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സും നാല് തവണ ചെന്നൈ സൂപ്പര്‍കിംഗ്‌സും ജേതാക്കളായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണയും കപ്പില്‍ മുത്തമിട്ടു. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ തൊട്ട് എല്ലാ സീസണിലും കളിച്ച ഏഴ് താരങ്ങള്‍ ആണ് ഉള്ളത്. അവര്‍ ആരൊക്കെയാണ് എന്നും അവരുടെ പ്രകടനങ്ങളും നോക്കാം.

വിരാട് കോഹ്ലി
ആദ്യ സീസണ്‍ തൊട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് വിരാട് കോഹ്ലി. എന്നാല്‍ ഒരിക്കല്‍ പോലും കിരീടം നേടാന്‍ വിരാട് കോഹ്ലിക്കായിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ വിരാട് കോഹ്ലി 233 മത്സരങ്ങളില്‍ നിന്ന് 7043 റണ്‍സ് നേടിയിട്ടുണ്ട്. 113 ആണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് സെഞ്ച്വറിയും 50 അര്‍ധസെഞ്ച്വറിയും ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ പേരിലുണ്ട്.
രോഹിത് ശര്‍മ്മ
2008 മുതല്‍ 2010 വരെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു രോഹിത് ശര്‍മ്മ. 2011 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി. ആറ് ഐപിഎല്‍ കിരീടം നേടാന്‍ രോഹിത് ശര്‍മ്മക്കായിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം മുംബൈ ഇന്ത്യന്‍സിനൊപ്പവും ഒരെണ്ണവും ഡെക്കാണ്‍ ചാര്‍ജേഴ്‌സിനൊപ്പവുമായിരുന്നു. 237 മത്സരങ്ങളില്‍ നിന്ന് 6063 റണ്‍സാണ് നേടിയിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 109. ഒരു സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
എംഎസ് ധോണി
2008 ലെ ആദ്യ ഐപിഎല്‍ ലേലത്തില്‍ പൊന്നും വിലക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കുന്നത്. ചെന്നൈയ്ക്ക വിലക്ക് നേരിട്ട രണ്ട് സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ താരമായിരുന്നു എംഎസ് ധോണി. നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. 244 മത്സരങ്ങളില്‍ നിന്ന് 5054 റണ്‍സാണ് ആണ് നേടിയിരിക്കുന്നത്. 84 ആണ് ഉയര്‍ന്ന സ്‌കോര്‍. 24 അര്‍ധ സെഞ്ച്വറിയാണ് ധോണിയുടെ പേരിലുള്ളത്.
വൃദ്ധിമാന്‍ സാഹ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2008-2010), ചെന്നൈ സൂപ്പര്‍കിംഗ്‌സ് (2011-2013), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (2014-2017), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2018-2021), ഗുജറാത്ത് ടൈറ്റന്‍സ് (2022-2023) എന്നീ ടീമുകളുടെ ഭാഗമായിരുന്നു സാഹ. ഒരു തവണ കിരീടം നേടിയിട്ടുണ്ട്. 155 മത്സരങ്ങളില്‍ നിന്നായി 2700 റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 115. ഒരു സെഞ്ച്വറിയും 12 അര്‍ധസെഞ്ച്വറിയും നേടിയിട്ടുണ്ട്.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
ശിഖര്‍ ധവാന്‍
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2008), മുംബൈ ഇന്ത്യന്‍സ് (2009-2010), ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2011-2012), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2013-2018), ഡല്‍ഹി ക്യാപിറ്റല്‍സ് (2019-2021), പഞ്ചാബ് കിംഗ്‌സ് (2022-2023) എന്നീ ടീമുകളുടെ ഭാഗമായിരുന്നു ധവാന്‍. ഒരു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. 213 മത്സരങ്ങളില്‍ നിന്ന് 6536 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ 106. രണ്ട് സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ദിനേശ് കാര്‍ത്തിക്
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2008-2010), കിങ്സ് ഇലവന്‍ പഞ്ചാബ് (2011), മുംബൈ ഇന്ത്യന്‍സ് (2012-2013), ആര്‍സിബി (2015, 2022-23), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2014), ഗുജറാത്ത് ലയണ്‍സ് (2016-2017), കെകെആര്‍ (2018,2021) എന്നീ ടീമുകള്‍ക്കായി കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. ഒരു തവണ ഐപിഎല്‍ കിരീടം നേടി. 239 മത്സരങ്ങളില്‍ നിന്നായി 4486 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 97. 20 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.
മനീഷ് പാണ്ഡെ
മുംബൈ ഇന്ത്യന്‍സ് (2008), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2009-2010), പൂനെ വാരിയേഴ്‌സ് ഇന്ത്യ (2011-2013), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (201402017), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2018-2021), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (2022), ഡല്‍ഹി (2023) ക്യാപിറ്റല്‍സ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ഒരു തവണ കിരീടം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 114. ഒരു സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.












Click it and Unblock the Notifications