Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നസ്വാമിയില്‍ ആര്‍സിബിയെ ദൈവം കാത്തു, രാജസ്ഥാനെതിരെ 7 റണ്‍സ് വിജയം

ബെംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 7 റണ്‍സിന്റെ തോല്‍വി. 190 റണ്‍സുമായി ചേസിംഗിന് ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 182 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ജോസ് ബട്‌ലറെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ടീമിന് നഷ്ടമായി.

അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ബട്‌ലര്‍ പുറത്തായത്. പിന്നീട് യശസ്വി ജെസ്വാള്‍(47) ദേവ്ദത്ത് പടിക്കല്‍(52) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. പടിക്കല്‍ 34 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം അടക്കമാണ് അര്‍ധസെഞ്ച്വറി കുറിച്ചത്.അതേസമയം ജെസ്വാളിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമുണ്ടായിരുന്നു.

devdutt rcb

പിന്നീടെത്തിയ സഞ്ജു സാംസണ്‍(22) നന്നായി തുടങ്ങിയെങ്കിലും ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. 15 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ഷിംറോണ്‍ ഹെറ്റ്മയര്‍(3) ഫിനിഷ് ചെയ്യുമെന്ന് കരുതിയെങ്കിലും പരാജയപ്പെട്ടു. രവിചന്ദ്രന്‍ അശ്വിന്‍ ആറ് പന്തില്‍ 12 റണ്‍സെടുത്തു. എന്നാല്‍ ആര്‍സിബി ബൗളര്‍മാര്‍ അവസാന നിമിഷം കൃത്യതയോടെ പന്തെറിഞ്ഞത് രാജസ്ഥാന്റെ വിജയം തടയുകയായിരുന്നു. ധ്രുവ് ജുറല്‍ 16 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ആര്‍സിബി ബൗളര്‍മാര്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ ശേഷമായിരുന്നു ആര്‍സിബി വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ വിരാട് പൂജ്യനായി പുറത്തായി. ട്രെന്‍ഡ് ബൂള്‍ട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ട് റണ്‍സെടുത്ത ഷഹബാസ് അഹമ്മദും പുറത്തായി. പക്ഷേ പിന്നീട് ബാംഗ്ലൂരിന്റെ കൗണ്ടര്‍ അറ്റാക്കാണ് കണ്ടത്. ഫാഫ് ഡുപ്ലെസി(62)ഗ്ലെന്‍ മാക്‌സ്‌വെല്‍(77) എന്നിവര്‍ ചേര്‍ന്നായിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. ഇവരുടെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു.

ഡുപ്ലെസി 39 പന്തില്‍ എട്ട് ബൗണ്ടറിയും സിക്‌സറും സഹിതമാണ് 62 റണ്‍സെടുത്തത്. അതേസമയം ഗ്ലെന്‍ മാക്‌സ്‌വെല്‍ 44 പന്തില്‍ ആറ് ബൗണ്ടറിയും 4 സിക്‌സറും സഹിതമാണ് 77 റണ്‍സെടുത്തത്. ഇവരും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഈ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബാംഗ്ലൂരിനെ ശക്തമായ നിലയിലെത്തിച്ചത്. എന്നാല്‍ ഇരുവര്‍ക്കും ശേഷം വന്ന ആര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇരുന്നൂറ് റണ്‍സിന് മുകളില്‍ സ്‌കോര്‍ പോകുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ മികച്ച പന്തുകളുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ തിരിച്ചെത്തി. തുടരെ വിക്കറ്റുകളും വീഴ്ത്തി. മഹിപാല്‍ ലോംറോര്‍(8) ദിനേഷ് കാര്‍ത്തിക്(16) സുയാഷ് പ്രഭുദേശായ്(0), എന്നിവരെല്ലാം നിരാശപ്പെടുത്തി. ഒടുവില്‍ 189 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു ബാംഗ്ലൂര്‍. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ട്രെന്‍ഡ് ബൂള്‍ട്ടും, സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റെടുത്തു. അശ്വിനും ചഹലും ഓരോ വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+