രക്ഷകനായി തേവാത്തിയ, തോറ്റെന്ന് കരുതിയ മത്സരത്തില്‍ ജയം പിടിച്ച് ഗുജറാത്ത്: പഞ്ചാബിനെ വീഴ്ത്തി
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് വിക്കറ്റ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന ഓവറിലാണ് വിജയം നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ഇന്നിംഗ്സാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാനം വരെ സസ്പെന്‍സ് നിലനിന്ന മത്സരത്തില്‍ ഗുജറാത്തിനെ മികച്ച ബൗളിംഗ് കൊണ്ട് പിടിച്ചുനിര്‍ത്താന്‍ പഞ്ചാബ് താരങ്ങള്‍ക്കായി.
വൃദ്ധിമാന്‍ സാഹയും(30) ശുഭ്മാന്‍ ഗില്ലും(67) മികച്ച തുടക്കമാണ് സ്കോര്‍ പിന്തുടര്‍ന്ന ഘട്ടത്തില്‍ ടീമിന് നല്‍കിയത്. 4.4 ഓവറില്‍ 48 റണ്‍സാണ് പിറന്നത്. ഇതിന് ശേഷമാണ് പഞ്ചാബ് ബൗളര്‍മാര്‍ തിരിച്ചുവന്നത്. ഗില്‍ 49 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറും അടക്കമാണ് 67 റണ്‍സ് അടിച്ചത്. സായ് സുദര്ശന്(19), ഹര്‍ദിക് പാണ്ഡ്യ(8) എന്നിവരൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ല.

ഫിനിഷര്‍ ഡേവിഡ് മില്ലര്‍ക്ക് 18 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ രാഹുല്‍ തേവാത്തിയ, സാം കറന്റെ പന്തില്‍ ബൗണ്ടറിയടിച്ചാണ് ജയം നേടിയത്. ഇല്ലെങ്കില്‍ മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വരുമായിരുന്നു ഗുജറാത്ത്. പഞ്ചാബ് നിരയില്‍ സാം കറന്, ഹര്‍പ്രീത് ബ്രാര്‍, റബാദ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ പഞ്ചാബ് നിരയിലെ എല്ലാ ബാറ്റ്സ്മാന്മാരും നിരാശപ്പെടുത്തിയ മത്സരത്തില്‍ മികച്ച് നിന്നത് ഗുജറാത്തിന്റെ ബൗളര്‍മാരാണ്. ടോസ് നേടിയ ഗുജറാത്ത് പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വേഗം കുറഞ്ഞ പിച്ചാണ് ഇവരെ കാത്തിരുന്നത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രന് സിംഗ്(0), ശിഖര്‍ ധവാന്(8) എന്നിവര്‍ നേരത്തെ മടങ്ങി.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
മാത്യു ഷോര്‍ട്ട്(36), ഭനുക രജപക്സെ(20) എന്നിവര്‍ ചേര്‍ന്നുള്ള ചെറിയൊരു കൂട്ടുകെട്ടാണ് പഞ്ചാബിന്റെ പിന്നീടുള്ള ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ വലിയ സ്കോര്‍ നേടുന്നതില്‍ എല്ലാ താരങ്ങളും പരാജയപ്പെട്ടു. മാത്യു ഷോര്‍ട്ട് 24 പന്തിലാണ് 36 റണ്‍സടിച്ചത്. ആറ് ഫോറും ഒരു സിക്സറും താരം അടിച്ചു.
ജിതേഷ് ശര്‍മ(25), സാം കറന്(22), ഷാരൂഖ് ഖാന്(22) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്കോറര്‍മാര്‍. ജിതേഷും, സാം കറനും അടക്കമുള്ളവര്‍ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വമ്പനടികള്‍ നടത്താന്‍ ഗുജറാത്തിന്റെ ബൗളര്‍മാര്‍ അനുവദിച്ചില്ല. അത്രയ്ക്കും മികച്ച ബൗളിംഗായിരുന്നു ഗുജറാത്ത് കാഴ്ച്ചവെച്ചത്. അവസാന നിമിഷം ചെറിയൊരു വെടിക്കെട്ട് നടത്തിയ ഷാരൂഖ് ഖാന് ഇന്നിംഗ്സാണ് പഞ്ചാബിന്റെ സ്കോര്‍ 150 കടത്തിയത്.
ഒന്‍പത് പന്ത് മാത്രം നേരിട്ട ഷാരൂഖ് രണ്ട് സിക്സറും ഒരു ബൗണ്ടറിയും അടിച്ചു. ഗുജറാത്ത് ബൗളര്‍മാരില്‍ മോഹിത് ശര്‍മ രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് വീണ്ടും തിളങ്ങി. അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications