Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈഡനില്‍ മിന്നലടിച്ചില്ല, ചെന്നൈയുടെ തേരോട്ടം, 49 റണ്‍സിന് കെകെആറിനെ വീഴ്ത്തി

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ സിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വന്‍ തോല്‍വി. 49 റണ്‍സിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. 236 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കെകെആറിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് തോല്‍വിക്ക് കാരണമായി മാറിയത്. ചേസിംഗിന് ഇറക്കിയ കെകെആറിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.

നാരായണ്‍ ജഗദീഷന്‍(1), സുനില്‍ നരെയ്ന്‍(0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. വെങ്കടേഷ് അയ്യര്‍(20) നിതീഷ് റാണ(27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അധികം മുന്നോട്ട് പോയില്ല. നാലിന് 70 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ജേസന്‍ റോയ്(61) മത്സരത്തില്‍ നല്ല രീതിയില്‍ പൊരുതി നോക്കി.

DUBE CONWAY

റോയ് 26 പന്തിലാണ് 61 റണ്‍സെടുത്തത്. 5 ഫോറും അഞ്ച് സിക്‌സറും താരം പറത്തി. റിങ്കു സിംഗ് മാത്രമാണ് പിന്നീട് കെകെആര്‍ നിരയില്‍ തിളങ്ങിയത്. 33 പന്തില്‍ 53 റണ്‍സുമായി റിങ്കു സിംഗ് പുറത്താവാതെ നിന്നു. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം പറത്തി. ആേ്രന്ദ റസ്സല്‍(9) ഡേവിഡ് വീസ്(1) എന്നിവര്‍ നിരാശപ്പെടുത്തി.

സിഎസ്‌കെ നിരയില്‍ മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. മോയിന്‍ അലി, രവീന്ദ്ര ജഡേജ, ആകാശ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും ക്ലിക്കായ മത്സരത്തിലാണ് ടീം വമ്പന്‍ സ്‌കോര്‍ നേടിയത്. ടോസ് നേടിയ കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡെവണ്‍ കോണ്‍വേ(56)യും റിതുരാജ് ഗെയ്ക്വാദും(35) ഗംഭീര തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 7.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് ചേര്‍ത്തു.

ഗെയ്ക്വാദ് 20 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചാണ് 35 റണ്‍സെടുത്തത്. കോണ്‍വേ 40 പന്ത് നേരിട്ടപ്പോള്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടിച്ചു. അതേസമയം മത്സരത്തില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് വീണ്ടും ഞെട്ടിച്ചത് അജിന്‍ക്യ രഹാനെയാണ്.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

രഹാനെ 29 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്നു. 29 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് രഹാനെ പുറത്തെടുത്തത്. ശിവം ദുബെയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. 20 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി തികച്ചത്.

അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും താരമടിച്ചു. എട്ട് പന്തില്‍ പതിനെട്ട് റണ്‍സടിച്ച രവീന്ദ്ര ജഡേജയും തിളങ്ങി. രണ്ട് സിക്‌സര്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അതേസമയം കെകെആറിന്റെ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. കുല്‍വന്ത് കെജ്രോളിയക്ക് മാത്രമാണ് രണ്ട് വിക്കറ്റ് ലഭിച്ചത്. വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു. സുയാഷ് മാത്രമാണ് അധികം റണ്‍സ് വഴങ്ങാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+