റാഷിദിന്റെ മാന്ത്രിക സ്പിന്‍, ഹര്‍ദിക്കിന്റെ വെടിക്കെട്ട്, രാജസ്ഥാനെ പഞ്ഞിക്കിട്ട് ഗുജറാത്ത്
ജയ്പൂര്‍: ഐപിഎല്ലിലെ ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ വിജയം. 119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. 37 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ജയം. ബൗളര്‍മാരും, ഹര്‍ദിക് പാണ്ഡ്യ(39)യുടെ വെടിക്കെട്ട് ഇന്നിംഗ്‌സുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. വൃദ്ധിമാന്‍ സാഹ 34 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറി താരം അടിച്ചു.
35 പന്തില്‍ 36 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും തിളങ്ങി. ആറ് ബൗണ്ടറി താരം അടിച്ചിരുന്നു. 9.4 ഓവറില്‍ ഗില്ലും സാഹയും ചേര്‍ന്ന കൂട്ടുകെട്ട് 71 റണ്‍സാണ് അടിച്ചത്. പിന്നീടായിരുന്നു ഹര്‍ദിക്കിന്റെ വരവ്. 15 പന്തില്‍ 39 റണ്‍സടിച്ച താരം പുറത്താവാതെ നിന്നു. മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും താരം അടിച്ചു.

രാജസ്ഥാന്‍ നിരയില്‍ ചഹലിന് മാത്രമാണ് ഒരു വിക്കറ്റെടുത്തത്. ബാക്കിയുള്ളവരൊന്നും തിളങ്ങിയില്ല. ജയത്തോടെ 14 പോയിന്റുമായി ഏറെ കുറെ പ്ലേ ഓഫ് ഉറപ്പിക്കാനും ഗുജറാത്തിന് സാധിച്ചു. അടുത്ത മത്സരം ജയിച്ചാല്‍ അവര്‍ക്ക് അക്കാര്യം ഉറപ്പിക്കാം. 14 പോയിന്റുകളാണ് ഗുജറാത്തിന് ഉള്ളത്. ഒന്നാം സ്ഥാനത്താണ് അവരുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ സ്വന്തം കോട്ടയില്‍ പൊരുതാന്‍ പോലുമാവാതെ തകര്‍ന്ന് വീഴുകയായിരുന്നു. ഗംഭീര ബൗളിംഗാണ് ഗുജറാത്ത് പുറത്തെടുത്തത്. ജോസ് ബട്‌ലര്‍(8) പുറത്തായതോടെയാണ് എല്ലാം തുടങ്ങി. മികച്ച സ്ലിപ്പിനെ വെച്ചാണ് ബട്‌ലറെ ഗുജറാത്ത് വീഴ്ത്തിയത്.
കഴിഞ്ഞ കളിയിലെ താരം യശസ്വി ജെയ്‌സ്വാള്‍(14) അധികം വൈകാതെ പുറത്തായി ഓരോ സിക്‌സറും ബൗണ്ടറിയും താരം അടിച്ചിരുന്നു. അനാവശ്യമായി റണ്‍സിനോടിയാണ് താരം പുറത്തായത്. സഞ്ജു സാംസണ്‍(30) പ്രതീക്ഷ നല്‍കിയെങ്കിലും അശ്രദ്ധമായി കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
അതേസമയം സഞ്ജുവിനേക്കാള്‍ അശ്രദ്ധമായിരുന്നു മറ്റ് താരങ്ങളുടെ ബാറ്റിംഗ്. സഞ്ജു തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 20 പന്ത് നേരിട്ട താരം മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. ഗുജറാത്തിന്റെ സ്പിന്‍ ബൗളിംഗിന് മുന്നിലാണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നാകെ കൂടാരം കയറിയത്. രണ്ടോവറോളം ബാക്കി നില്‍ക്കെയായിരുന്നു ടീം 118 റണ്‍സിന് പുറത്തായത്.
ദേവ്ദത്ത് പടിക്കല്‍(12) രവിചന്ദ്രന്‍ അശ്വിന്‍(2) റിയാന്‍ പരാഗ്(4) ഷിംറോണ്‍ ഹെറ്റ്മയര്‍(7) ധ്രുവ് ജുറല്‍(9) എന്നിവരെല്ലാം പരാജയപ്പെട്ടു. വാലറ്റത്ത് 15 റണ്‍സെടുത്ത ട്രെന്‍ഡ് ബൂള്‍ട്ട് പിടിച്ചുനിന്നു. ഗുജറാത്ത് നിരയില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തത്. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റ് ലങിച്ചു. മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ജോഷ് ലിറ്റില്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications