Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുപാട് കാറുകള്‍ വാങ്ങിക്കൂട്ടി, പലതും ഡ്രൈവ് ചെയ്ത് നോക്കിയിട്ട് പോലുമില്ലായിരുന്നു...'; കോഹ്ലി

ഐപിഎല്‍ 2023 സീസണിനായി അത്യന്തം ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ എല്ലാവരും. മാര്‍ച്ച് 31 ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ നിര്‍ഭാഗ്യവാന്‍മാരായ ടീം എന്ന് വിശേഷിപ്പിക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേത്. കളിമികവും സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും ഫാന്‍ബേസും കൊണ്ട് സമ്പന്നമാണ് റോയല്‍ ചലഞ്ചേഴ്‌സ്.

എന്നാല്‍ മൂന്ന് തവണ ഐപിഎല്‍ ഫൈനലില്‍ പരാജയപ്പെട്ട ടീം ആണ് ആര്‍സിബി. ഐപിഎല്ലിലെ കൊമ്പന്‍മാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ ഇന്ത്യന്‍സിനോടും ചെന്നൈ സൂപ്പര്‍കിംഗ്‌സിനോടും കിടപിടിക്കാവുന്ന ടീമായിട്ടും ആശിച്ച പ്രകടനം പുറത്തെടുക്കാന്‍ വിരാട് കോഹ്ലിയുടെ ആര്‍സിബിക്കായിട്ടില്ല. എന്നാല്‍ ഇത്തവണ തങ്ങള്‍ ലക്ഷ്യം നേടും എന്നാണ് കോഹ്ലി അടക്കമുള്ളവര്‍ പറയുന്നത്.

virat kohli

വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ച് വന്നത് തന്നെയാണ് ടീമിന്റെ കരുത്ത്, വിരാട് ഫോമിലായാല്‍ ടീമിന് ലഭിക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. വിരാട് കോഹ്ലിയും സംഘവും നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. ശനിയാഴ്ച ടീം പുതിയ ജഴ്‌സിയും അനാച്ഛാദനം ചെയ്തു. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടിനിടെ ആര്‍സിബിയുടെ യൂട്യൂബ് ചാനലില്‍ സംസാരിച്ച വിരാട് കോഹ്ലി തന്റെ കാര്‍ പ്രേമത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കാറുകളോട് തനിക്ക് അടങ്ങാത്ത ഭ്രമമായിരുന്നു എന്നും ക്രിക്കറ്റില്‍ എത്തിയ ശേഷം നിരവധി കാറുകള്‍ താന്‍ വാങ്ങിക്കൂട്ടിയിരുന്നു എന്നും വിരാട് കോഹ്ലി പറയുന്നു. എന്നാല്‍ ആവേശത്തിന്റെ പുറത്ത് വാങ്ങിയവയായിരുന്നു അവയില്‍ പലതും എന്നും ഇതില്‍ ഭൂരിഭാഗം എണ്ണത്തിലും താന്‍ ഡ്രൈവ് ചെയ്യുകയോ സഞ്ചരിക്കുകയോ ചെയ്തിരുന്നില്ല എന്നും വിരാട് കോഹ്ലി പറയുന്നു. ഒരു പോയിന്റിനപ്പുറം, ഇത് അര്‍ത്ഥശൂന്യമാണ്.

അതിനാല്‍ തന്നെ ഇപ്പോള്‍ അവയില്‍ ഭൂരിഭാഗവും ഞാന്‍ വിറ്റു. ഇപ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കാറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നും വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു. വളര്‍ന്ന് വരുമ്പോള്‍ നമ്മള്‍ കുറച്ച് കൂടി പക്വമായി ചിന്തിക്കാന്‍ തുടങ്ങും. ഇപ്പോള്‍ ഇഷ്ടം പോലെ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കിലും അവ വാങ്ങിക്കുന്നില്ലല്ലോ. ഇത് കൂടുതല്‍ അവബോധവും പക്വതയുള്ളവരുമാകുന്നതിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു എന്നും വിരാട് പറയുന്നു.

Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍

അതേസമയം ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും എന്ന് താന്‍ കരുതുന്നതായും വിരാട് കോഹ്ലി പറഞ്ഞു. ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാന്‍ എനിക്ക് സാധിക്കുന്നു. എനിക്ക് കളിക്കാനും ടീമിനെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്ന നിലവാരത്തിലെത്താനും കഴിഞ്ഞാല്‍ തന്റെ ടീമിനെ വിജയത്തിലെത്തിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും വിരാട് കോഹ്ലി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ആശാവഹമായ പ്രകടനം നടത്താന്‍ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ 115.99 സ്‌ട്രൈക്ക് റേറ്റില്‍ 341 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. 2016 ലെ ഐപിഎല്ലില്‍ 975 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ പേരിലാണ് ഐപിഎല്ലിലെ ഒരു സീസണിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍ എന്ന റെക്കോഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+