IPL 2023: കോഹ്ലി vs മാര്‍ക്ക് വുഡ്.. ഇന്ന് തീപാറും, വിജയസാധ്യത ഈ ടീമിന്, പ്ലെയിംഗ് ഇലവനില്‍ ഇവര്‍
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ജയന്റ്സും തമ്മില്‍ ഏറ്റുമുട്ടും. ആര്‍സിബിയുടെ സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. അതിനാല്‍ തന്നെ ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ആരാധകരുടെ പിന്തുണയുണ്ടാകും. എന്നാല്‍ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ ആര്‍സിബി തെല്ല് ആശങ്കയോട് ഇന്ന് ഇറങ്ങുന്നതും.
അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടാണ് ലഖ്നൗ സൂപ്പര്‍ജയ്ന്റ്സിന്റെ വരവ്. മാത്രമല്ല പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ് എല്‍എസ്ജി. ആര്‍സിബിക്കെതിരെ മികച്ച റെക്കോഡുള്ള കെഎല്‍ രാഹുലില്‍ തന്നെയാണ് ലഖ്നൗവിന്റെ ബാറ്റിംഗ് പ്രതീക്ഷ. എങ്കിലും ആര്‍സിബിയെ സ്വന്തം മണ്ണില്‍ തോല്‍പ്പിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടായേക്കും എന്നാണ് പ്രവചനം. സാധ്യതകള്‍ നോക്കാം.

വിരാട് കോഹ്ലിയും ഡുപ്ലെസിസും മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും സ്ഥിരത നേടേണ്ടതുണ്ട്. ഇരുവരും കഴിഞ്ഞാല്‍ ബാറ്റിംഗ് യൂണിറ്റിലെ മറ്റുള്ളവര്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നില്ല എന്നതും ആര്‍സിബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗ്ലെന്‍ മാക്സ്വെല്ലും ദിനേഷ് കാര്‍ത്തിക്കും ഇന്ന് ഫോമിലേക്കെത്തിയാല്‍ ആര്‍സിബി കത്തിക്കയറും എന്ന് ഉറപ്പാണ്. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തന്നെയായിരിക്കും കുന്തമുന.
ഡേവിഡ് വില്ലി ഇന്ന് കളിക്കാനിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ആര്‍സിബി ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റ് കുറച്ച് കൂടി സന്തുലിതമാകും. ആര്‍സിബി സാധ്യതാ ഇലവന്‍: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലോംറോര്‍, മൈക്കല്‍ ബ്രേസ്വെല്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, കര്‍ണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്
അതേസമയം, ലഖ്‌നൗ ആത്മവിശ്വാസത്തോടെ തന്നെയായിരിക്കും ഇന്നും ഇറങ്ങുക. മാര്‍ക്ക് വുഡ് പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനൊപ്പം ക്വിന്റണ്‍ ഡികോക്ക് ആയിരിക്കും ഓപ്പണിംഗിന് ഇറങ്ങുക. ഇത് തന്നെയാണ് എല്‍എസ്ജി ബാറ്റിംഗിന്റെ തുറുപ്പ് ചീട്ട്. അങ്ങനെയെങ്കില്‍ മികച്ച ഫോമിലുള്ള കൈല്‍ മേയേഴ്‌സ് മിക്കവാറും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും.
മാര്‍ക്ക് വുഡ് തന്നെയായിരിക്കും ബൗളിംഗ് നയിക്കുക. നിലവില്‍ എട്ട് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറായ മാര്‍ക്ക് വുഡിന് നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യതാ ഇലവന്‍: കെഎല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, കൈല്‍ മേയേഴ്സ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, മാര്‍ക്ക് വുഡ്, യാഷ് താക്കൂര്‍, ജയ്ദേവ് ഉനദ്കട്ട്, രവി ബിഷ്ണോയ്.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
പതിവ് പോലെ ഇന്നും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്ണൊഴുകാനാണ് സാധ്യത. ചെറിയ ഗ്രൗണ്ടായതിനാല്‍ ഉയര്‍ന്ന സ്‌കോറിങ് മത്സരം തീര്‍ച്ചയായും പ്രതീക്ഷിക്കാം. ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാനായിരിക്കും സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇന്ന് വിജയ സാധ്യത കൂടുതല്‍. വിരാട് കോഹ്ലിയും മാര്‍ക്ക് വുഡും തമ്മിലുള്ള പോരാട്ടം കാണാന്‍ സാധിക്കും എന്നാണ് ആരാധാകരുടെ പ്രതീക്ഷ.












Click it and Unblock the Notifications