Get Updates
Get notified of breaking news, exclusive insights, and must-see stories!

കിറ്റ് വാങ്ങാന്‍ പണമില്ല, പാല്‍ പാക്കറ്റുകള്‍ വിറ്റു; രോഹിത് വിതുമ്പുകയായിരുന്നുവെന്ന് ഓജ

മുംബൈ: ഐപിഎല്ലില്‍ ഏറ്റവും വിജയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. അഞ്ച് കിരീടങ്ങളാണ് അദ്ദേഹം മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത്. പക്ഷേ ക്രിക്കറ്റ് എന്ന സ്വപ്ന ലോകത്തേക്ക് രോഹിത് എന്ന ഹിറ്റ്മാന്‍ വരുന്നത് തന്നെ ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ്. രോഹിത് ഇക്കാര്യങ്ങളൊന്നും ഇതുവരെ ആരോടും തുറന്ന് പറഞ്ഞിട്ടില്ല.

അഭിമുഖങ്ങളിലും തന്റെ കഷ്ടപ്പാടുകളെ കുറിച്ച് രോഹിത് സംസാരിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്തിന്റെ സുഹൃത്തും മുന്‍ ടീമംഗവുമായ പ്രഗ്യാന്‍ ഓജ. രോഹിത്തിന്റെ സാമ്പത്തിക ചുറ്റുപാട് അദ്ദേഹത്തെ നന്നായി ബാധിച്ചിരുന്നുവെന്ന് പറയുകയാണ് ഓജ.

ഐപിഎല്ലിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം. വളരെ താഴേക്കിടയിലുള്ള ഒരു കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വളര്‍ന്ന് വന്നത്. അവിടെ നിന്നാണ് അന്താരാഷ്ട്ര തലത്തിലെ ഇത്രയും വലിയ താരമായി അദ്ദേഹം മാറിയതെന്നും ഓജ പറഞ്ഞു. രോഹിത് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയ സമയം മുതല്‍ ഓജയുമായി നല്ല സൗഹൃദമുണ്ട്.

ROHIT SHARMA PRAGYAN OJHA

ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ ഇരുവരും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുമുണ്ട്. 2008ലെ ആദ്യ എഡിഷനിലായിരുന്നു ഇത്. രോഹിത്തിന്റെ കുടുംബ പശ്ചാലത്തലെ കുറിച്ച് ഒരിക്കല്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ആ സമയം വളരെ ഇമോഷണലായിട്ടാണ് രോഹിത് സംസാരിച്ചത്. അന്ന് ഒരു വിതുമ്പല്‍ എനിക്ക് കാണാമായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായുള്ള ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ പോലും രോഹിത്തിന്റെ കൈയ്യില്‍ പണമില്ലായിരുന്നുവെന്ന് ഓജ വെളിപ്പെടുത്തി.

ഓജ 2013ലും 2015ലും രോഹിത്തിന് കീഴില്‍ കളിച്ചിരുന്നു. രോഹിത്തും ഓജയും ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍ 15 ക്യാമ്പില്‍ വെച്ചാണ് താന്‍ രോഹിത്തിനെ ആദ്യമായി കാണുന്നതെന്ന് ഓജ വെളിപ്പെടുത്തി.ആ ക്യാമ്പില്‍ രോഹിത്തിന്റെ കഴിവിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ടായിരുന്നു. വളരെ പ്രത്യേകതകളുള്ള താരമാണ് രോഹിത്ത് എന്ന് ടീമിലെ എല്ലാവരും പറഞ്ഞിരുന്നു.

ROHIT SHARMA

അവനെതിരെ കളിച്ച് വിക്കറ്റെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. രോഹിത്തിന് ഒരു സാധാരണ മുംബൈയിലെ വ്യക്തിയുടെ അതേ സ്വഭാവമായിരുന്നു. അധികം സംസാരിക്കാറില്ല. എന്നാല്‍ കളിക്കുമ്പോള്‍ ആക്രമിച്ച് കളിക്കുന്നതായിരുന്നു ശീലം. എനിക്കെതിരെ ഇത്ര അഗ്രസീവായി കളിക്കുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ അന്ന് അത്ര ബന്ധമില്ലായിരുന്നു. പക്ഷേ വൈകാതെ തന്നെ സൗഹൃദം ശക്തമായെന്നും ഓജ പറഞ്ഞു.

ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ നിന്നാണ് രോഹിത് വരുന്നത്. അങ്ങനൊരു ദിവസമാണ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ രോഹിത് വല്ലാതെ ഇമോഷണലായത്. തനിക്ക് ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള ബജറ്റ് വളരെ കുറവായിരുന്നു. കിറ്റ് വാങ്ങാനായി പാല്‍ പാക്കറ്റുകള്‍ പോലും വിറ്റിരുന്നു രോഹിത്. അത് ഒരുപാട് കാലം മുമ്പാണ്. ഇന്ന് അദ്ദേഹത്തിന് എന്തും വാങ്ങാം. പക്ഷേ ഇന്ന് രോഹിത്തിനെ കാണുമ്പോള്‍ വലിയ അഭിമാനം തോന്നുന്നു.

അദ്ദേഹത്തിന്റെ യാത്ര എവിടെയെത്തി നില്‍ക്കുന്നു എന്നതിലാണ് ആ അഭിമാനമെന്നും ഓജ വ്യക്തമാക്കി. രോഹിത് 2007ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. ആദ്യ ടി20 ലോകകപ്പില്‍ തന്നെ രോഹിത് തിളങ്ങിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 88 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഒരു 50 റണ്‍സുമുണ്ടായിരുന്നു. രോഹിത് ടീമിലെ അന്തരീക്ഷം മാറ്റാന്‍ മിടുക്കനായിരുന്നു.

അതുകൊണ്ട് എല്ലാവരും അവനെ ഇഷ്ടപ്പെട്ടിരുന്നു. പലരെയും അനുകരിച്ച് തമാശയുണ്ടാക്കാന്‍ രോഹിത് മിടുക്കനായിരുന്നു. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുമ്പോഴാണ് രോഹിത്തിനെ കൂടുതല്‍ അടുത്തറിയാനായത്. അന്ന് സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ അതിനെ കുറയ്ക്കാന്‍ രോഹിത് തമാശകള്‍ ധാരാളം കാണിക്കുമായിരുന്നുവെന്നും ഓജ വെളിപ്പെടുത്തി.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+