Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ശര്‍മ മാറി നില്‍ക്കുന്നത് നല്ലത്, ഇനിയൊരു ബ്രേക്ക് എടുക്കണം; ഉപദേശിച്ച് ഇതിഹാസ താരം

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നിര്‍ണായക ഉപദേശവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കർ രോഹിത് ഇപ്പോള്‍ ഐപിഎല്‍ അല്ല ശ്രദ്ധിക്കേണ്ടതെന്ന് ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു. മുന്നില്‍ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുണ്ട്, രോഹിത് ചെയ്യേണ്ടത് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഒരു ഇടവേള നല്‍കുകയാണെന്നും ഗവാസ്‌കര്‍ ഉപദേശിച്ചു.

അതേസമയം ഐപിഎല്ലില്‍ വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്താനായി ബുദ്ധിമുട്ടുകയാണ് രോഹിത് ശര്‍മ. മികച്ച തുടക്കം കിട്ടുന്നുണ്ടെങ്കിലും അതൊന്നും വമ്പന്‍ സ്‌കോറിലെത്തിക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നില്ല. ഈ സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്.

GAVASKAR ROHIT SHARMA

അതേസമയം രോഹിത്തിനെ സംബന്ധിച്ച് ഈ സീസണ്‍ തിരക്കേറിയതാണ്. അദ്ദേഹം എടുക്കുന്നത് ഇരട്ടി പണിയാണ്. തീര്‍ച്ചയായും ഈ അവസരത്തില്‍ അദ്ദേഹം ഒരു ബ്രേക് എടുക്കുന്നതാണ് നല്ലതെന്നം ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രോഹിത് തന്നെയായിരുന്നു ക്യാപ്റ്റന്‍.

ഈ ഫൈനല്‍ അടുത്ത് വരികയാണ്. രോഹിത്തിന് ഫോം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. അതിന് ഏറ്റവും ആവശ്യം ഈ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നുള്ള മോചനമാണ്. ഉടന്‍ തന്നെ അദ്ദേഹം ഒരു ഇടവേള എടുത്താല്‍, മികച്ച ഫോമുമായി അദ്ദേഹത്തിന് തിരിച്ചുവരാനാവുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

മുംബൈ ബാറ്റിംഗ് നിരയില്‍ കുറച്ച് മാറ്റങ്ങള്‍ വന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനൊപ്പം കുറച്ച് സമയത്തേക്ക് ബ്രേക്ക് എടുക്കണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി അദ്ദേഹം ഫിറ്റായി മാറണം. അവസാനത്തെ കുറച്ച് ഐപിഎല്‍ മത്സരങ്ങളില്‍ മാത്രം രോഹിത് കളിക്കുക. അതില്‍ ഫോം വീണ്ടെടുക്കുക. പക്ഷേ ഇപ്പോള്‍ വേണ്ടത് ഒരു ഇടവേളയാണെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ബിസിസിഐ നേരത്തെ രോഹിത് അടക്കമുള്ള താരങ്ങളോട് കുറച്ച് മത്സരങ്ങളില്‍ നിന്ന് ഇടവേള എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്ത് പരിക്കേല്‍ക്കാതിരിക്കാനായിരുന്നു ഇത്. ഇന്ത്യന്‍ ടീം ഏറ്റവും മികച്ച ടീമിനെ തന്നെ കളത്തില്‍ ഇറക്കാനാണ് ശ്രമിക്കുന്നത്.

രോഹിത്തിന് ഇപ്പോള്‍ തിരക്കേറിയ സമയമാണ്. അതില്‍ അദ്ദേഹം അസ്വസ്ഥനാണ്. അത് മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ചായിരിക്കും അദ്ദേഹം ചിന്തിക്കുന്നുണ്ടാവുക. പക്ഷേ ഈ ഘട്ടത്തില്‍ രോഹിത്തിന് ആവശ്യം ചെറിയൊരു ബ്രേക്കാണ്. അവസാനത്തെ മൂന്നോ നാലോ മത്സരങ്ങള്‍ രോഹിത് കളിക്കട്ടെ. അതില്‍ താളം കണ്ടെത്താന്‍ രോഹിത്തിന് സാധിക്കും.

അത് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഉപകരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം മുംബൈ പ്ലേഓഫില്‍ എത്താന്‍ സാധ്യതയില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. വല്ല അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ പ്ലേഓഫ് കളിക്കൂ. ഗംഭീരമായി കളിച്ചാല്‍ മാത്രമേ ടോപ് ഫോറില്‍ അവരെത്തൂ. അതിന് ബൗളിംഗും ബാറ്റിംഗും മികച്ചതാവണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+