ഹിറ്റ്മാന്‍ ഷോയില്‍ മുംബൈയുടെ കിടിലന്‍ കംബാക്ക്: ത്രില്ലര്‍ പോരില്‍ ജയം ആറ് വിക്കറ്റിന്
ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 6 വിക്കറ്റ് വിജയം. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അവസാന പന്തില്‍ വിജയം നേടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച ഇന്നിംഗ്‌സാണ് ടീമിന് വിജയം സമ്മാനിച്ചത്. രോഹിത് ശര്‍മ 45 പന്തില്‍ 65 റണ്‍സടിച്ചു. നാല് സിക്‌സറുകളും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.
രോഹിത്, ഇഷാന്‍ കിഷനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമുണ്ടാക്കി. കിഷന്‍ 26 പന്തില്‍ 31 റണ്‍സടിച്ചു. ഇരുവരും ചേര്‍ന്ന് 7.3 ഓവറില്‍ 71 റണ്‍സാണ് അടിച്ചെടുത്തത്. കിഷന്‍ മത്സരത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. അതേസമയം ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം എത്തിയ തിലക് വര്‍മയും മികച്ച പ്രകടനം നടത്തി. തിലക് 29 പന്തില്‍ 41 റണ്‍സടിച്ചു. നാല് സിക്‌സറുകളാണ് താരം പറത്തിയത്. എന്നാല്‍ കൂടുതല്‍ അഗ്രസീവായതാണ് താരം പുറത്താവാന്‍ കാരണം.

തിലകിന് പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ പുറത്തായി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. ഇതിന് പിന്നാലെ രോഹിത്തിനെ അസാധ്യമായ ക്യാച്ചില്‍ അഭിഷേക് പോറലാണ് പുറത്താക്കിയത്. രോഹിത് പോയതോടെ മുംബൈ സമ്മര്‍ദത്തിലുമായി. എന്നാല്‍ ടിം ഡേവിഡിന്റെയും, കാമറൂണ്‍ ഗ്രീനിന്റെയും ഫിനിഷിങ്ങാണ് ടീമിന് ജയം സമ്മാനിച്ചത്.
നേരത്തെ അക്ഷര്‍ പട്ടേലിന്റെയും, ഡേവിഡ് വാര്‍ണറുടെയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹി പൊരുതാവുന്ന സ്‌കോറിലെത്തിയത്. ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇത്തവണയും ഡല്‍ഹിയുടെ തുടക്കം മോശമായി. പൃഥ്വി ഷാ പത്ത് പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി പിന്നീട് മനീഷ് പാണ്ഡെയും, വാര്‍ണറും കൂടി ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചത്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
മനീഷ് പാണ്ഡെ 18 പന്തില്‍ 26 റണ്‍സടിച്ചു. അഞ്ച് ബൗണ്ടറി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അതേസമയം വാര്‍ണറുടെ ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് താരം നല്ലൊരു സ്‌കോര്‍ നേടിയിട്ടും സ്‌ട്രൈക്ക് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഇന്നും വമ്പനടിക്ക് ശ്രമിച്ച്താരം പുറത്താവുകയായിരുന്നു. പാണ്ഡെ പോയ ശേഷം വന്നവര്‍ നിരാശപ്പെടുത്തി. യാഷ് ദുല്‍(2), റോവ്മാന്‍ പവല്‍(4), ലളിത് യാദവ്(2) എന്നിവര്‍ക്കൊന്നും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായില്ല.
അതിന് ശേഷം വന്ന അക്ഷര്‍ പട്ടേല്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ടീമിന് നല്ലൊരു സ്‌കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ 54 റണ്‍സാണ് അക്ഷര്‍ അടിച്ചത്. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും താരം അടിച്ചു. അതേസമയം വാര്‍ണര്‍ 47 പന്തിലാണ് 51 റണ്‍സെടുത്തത്. മുംബൈ നിരയില്‍ പിയൂഷ് ചൗളയും, ബെഹറെന്‍ഡോഫും മൂന്ന് വിക്കറ്റെടുത്തു. ഹൃതിക് ഷോക്കീന്‍, റൈലി മെറിഡിത്ത് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications