IPL 2023: ബുംറയ്ക്ക് പകരക്കാരനാകാന്‍ അവന് സാധിക്കും... അവന് മാത്രമെ സാധിക്കൂ; ആര്‍പി സിംഗ്
ഐപിഎല്‍ 2023 സീസണില്‍ ക്രിക്കറ്റ് പ്രേമികളില്‍ പലരും മിസ് ചെയ്യുന്നത് ഇന്ത്യന്‍ സൂപ്പര്‍താരം ജസ്പ്രീത് ബുംറയെ ആണ്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ ജസ്പ്രീത് ബുംറ ഈ സീസണില്‍ പരിക്ക് കാരണം കളിക്കുന്നില്ല. ഇത് മുംബൈ ബൗളിംഗ് നിരയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സീസണില്‍ പല മത്സരങ്ങളും അവസാന ഓവര്‍ ത്രില്ലറുകളായതിനാല്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയുടെ പ്രകടനം എല്ലാ ടീമിന്റെ ആരാധകരും മിസ് ചെയ്യുന്നുണ്ട്.
ഏകദിന ലോകകപ്പ് അടുത്തിരിക്കെ ബുംറയുടെ പരിക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. എന്നാല്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് അഭിപ്രായപ്പെടുന്നത്. സിറാജ് ഈ സീസണില്‍ നടത്തുന്ന പ്രകടനം തുടര്‍ന്നാല്‍ അടുത്ത മുഹമ്മദ് ഷമിയാകാനും സാധിക്കും എന്നാണ് ആര്‍പി സിംഗ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സിറാജ്. ബുംറയുടെ അഭാവത്തില്‍ അദ്ദേഹം തന്റെ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്രതിനിധീകരിക്കുകയാണ് മുഹമ്മദ് സിറാജ്. ഇതിനോടകം ഒമ്പത് മത്സരങ്ങളില്‍ നിന്ന് 17.20 ശരാശരിയിലും 7.37 ഇക്കോണമി റേറ്റിലും 15 വിക്കറ്റുകള്‍ നേടിയ സിറാജ് പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ട്.
തീര്‍ച്ചയായും, ബുംറയ്ക്ക് പകരക്കാരനാകാന്‍ അദ്ദേഹത്തിന് കഴിയും. തന്റെ ഫിറ്റ്‌നസില്‍ സിറാജ് കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബൗളിംഗിലും ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ആര്‍പി സിംഗ് പറഞ്ഞു. താന്‍ വളരെക്കാലമായി സിറാജിനെ ഫോളോ ചെയ്യുന്നുണ്ട് എന്നും ആര്‍പി സിംഗ് വ്യക്തമാക്കി. സിറാജ് ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍, അദ്ദേഹത്തിന്റെ ഗ്രാഫ് ശരിക്കും ഉയര്‍ന്നതായിരുന്നു.
എന്നാല്‍ പിന്നീട് പതുക്കെ അതില്‍ നിന്ന് ഇടിയാന്‍ തുടങ്ങി. അവിടെ ഫിറ്റ്‌നസ് ഒരു പ്രധാന പോയിന്റ് ആയിരുന്നു. അത് മനസിലാക്കി സിറാജ് നന്നായി പ്രയത്‌നിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സാങ്കേതികത പോലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ആര്‍പി സിംഗ് പറഞ്ഞു. സിറാജ് ഇതുവരെ 18 ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും എട്ട് ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച് യഥാക്രമം 43, 47, 11 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?












Click it and Unblock the Notifications