Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: കന്നിമത്സരത്തിനായി ബര്‍സപാര സ്റ്റേഡിയം.. റണ്ണൊഴുകുമെന്നുറപ്പ്, ഫയറാകുമോ സഞ്ജു?

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയ ഇരുടീമുകളും ഇന്ന് ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ ആണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പോയന്റ് പട്ടികയില്‍ ഒന്നാമത് എത്താനാകും. നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥാനം.

ഒന്നാം സ്ഥാനത്ത് നാല് പോയന്റോടെ നിലവിലെ ചാമ്പ്യമാരായ ഗുജറാത്ത് ടൈറ്റന്‍സ് ആണ്. എന്നാല്‍ ഒരു മത്സരത്തില്‍ ഒരു ജയവുമായി നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ഗുജറാത്തിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. അതിനാല്‍ തന്നെ ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കും. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ആധികാരികമായാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്.

IPL 2023

എന്നാല്‍ മറുവശത്ത് പഞ്ചാബ് കിഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ജയിച്ച് കയറിയത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തന്നെയാണ് മുന്‍തൂക്കം. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായ യശ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിര്‍മോണ്‍ ഹീറ്റ്‌മെയര്‍ എന്നിവര്‍ വരെ നീളുന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് നിര. ബൗളിംഗില്‍ യുസ്വേന്ദ്ര ചാഹല്‍ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് നേടിയിരുന്നു. അശ്വിനും ചേരുന്നതോടെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമാണ്. പേസര്‍മാരായി ട്രെന്റ് ബോള്‍ട്ടും ജേസണ്‍ ഹോള്‍ഡറും കെഎം ആസിഫും ചേരുന്നതോടെ പേസ് നിര സജ്ജമാണ്.

മറുവശത്ത് എടുത്ത് പറയത്തക്ക താരങ്ങളില്ല എന്നതാണ് പഞ്ചാബ് കിംഗ്‌സിന്റെ പോരായ്മ. ക്യാപ്റ്റന്‍ ശിഖര്‍ ധവാനിലാണ് ബാറ്റിംഗിലെ പ്രതീക്ഷ മുഴുവന്‍. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഭാനുക രാജപക്സെയും പ്രഭ്‌സിമ്രാന്‍ സിംഗും ഫോം നിലനിര്‍ത്തേണ്ടത് പഞ്ചാബിന് അത്യാവശ്യമാണ്. സാം കുറന്റെ ഔള്‍റൗണ്ട് മികവാണ് പഞ്ചാബിന്റെ മറ്റൊരു തുറുപ്പ് ചീട്ട്.

ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിംഗിന്റെ ഫോമാണ് പഞ്ചാബ് കിംഗ്‌സിന് ആശ്വാസം. കഴിഞ്ഞ മത്സരത്തില്‍ മൂന്നോവറില്‍ വെറും 19 റണ്‍സ് വിട്ട് കൊടുത്ത് അര്‍ഷ്ദീപ് സിംഗ് നേടിയത് മൂന്ന് വിക്കറ്റാണ്. രാഹുല്‍ ചഹാറിലും പഞ്ചാബ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ കളിയില്‍ ഇംപാക്ട് പ്ലെയര്‍ ആയി ഇറങ്ങിയ ഋഷി ധവാന്‍ ഒരോവറില്‍ 15 റണ്‍സ് വിട്ട് കൊടുത്തത് തിരിച്ചടിയാണ്.

അതേസമയം ഇന്ന് മത്സരം നടക്കുന്ന ബാര്‍സപാര സ്റ്റേഡിയം ഇതാദ്യമായാണ് ഐപിഎല്‍ മത്സരത്തിന് വേദിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ട് ഹോം മത്സരങ്ങള്‍ ഈ വേദിയില്‍ ആണ് കളിക്കുന്നത്. പിച്ച് ബാറ്റര്‍മാരുടെ പറുദീസയാകും എന്നാണ് വിശ്വാസം. പഴകുന്തോറും പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്കുള്ള പിന്തുണ കുറയും. അതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബൗൡഗ് തെരഞ്ഞെടുക്കാനായിരിക്കും ശ്രമിക്കുക.

Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നത്തെ സാധ്യതാ ഇലവന്‍:
ജോസ് ബട്ട്ലര്‍ , യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, കെഎം ആസിഫ്, യുസ്വേന്ദ്ര ചാഹല്‍

പഞ്ചാബ് കിംഗ്‌സിന്റെ ഇന്നത്തെ സാധ്യത ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍, ഭാനുക രാജപക്സെ, ജിതേഷ് ശര്‍മ്മ, സിക്കന്ദര്‍ റാസ, സാം കുറാന്‍, ഷാരൂഖ് ഖാന്‍, നഥാന്‍ എല്ലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+