സഞ്ജുവിന്റെ വെടിക്കെട്ട്, ഹെറ്റ്മയറുടെ ഫിനിഷിംഗ് ടച്ച്, ഗുജറാത്തിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് ജയം
അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. ഷിംറോണ്‍ ഹെറ്റ്മയറുടെയും സഞ്ജു സാംസണിന്റെയും ഇന്നിംഗ്‌സാണ് രാജസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. 4 പന്തുകള്‍ ശേഷിക്കെയായിരുന്നു ടീമിന്റെ വിജയം. 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
ഓപ്പണര്‍ യശസ്വി ജെസ്വാള്‍ ഒരു റണ്‍സിന് പുറത്തായി. 7 പന്തുകള്‍ താരം നേരിട്ടിരുന്നു. ജോസ് ബട്‌ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ പൂജ്യനായി മടങ്ങി. പിന്നീടായിരുന്നു ടീമിന്റെ രക്ഷാപ്രവര്‍ത്തനം. ദേവ്ദത്ത് പടിക്കലും, സഞ്ജു സാംസണും ചേര്‍ന്നായിരുന്നു ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. സഞ്ജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 60 റണ്‍സടിച്ച സഞ്ജു ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ദേവ്ദത്ത് 25 പന്തില്‍ 26 റണ്‍സടിച്ചു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു.

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ആറ് സിക്‌സറുകളുണ്ടായിരുന്നു. മൂന്ന് ബൗണ്ടറിയും താരമടിച്ചിരുന്നു. റാഷിദ് ഖാന്റെ ഒരോവറില്‍ സഞ്ജു തുടരെ മൂന്ന് സിക്‌സറുകളാണ് പറത്തിയത്. ഹെറ്റ്മയറുടെ ഫിനിഷിംഗാണ് രാജസ്ഥാനെ മത്സരത്തില്‍ വിജയിപ്പിച്ചത്. 26 പന്തില്‍ 56 റണ്‍സുമായി താരം പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും, രണ്ട് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. റിയാന്‍ പരാഗ്(5) വീണ്ടും നിരാശപ്പെടുത്തി.
ധ്രുവ് ജുറല്‍ 10 പന്തില്‍ 17 റണ്‍സടിച്ച് ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചു. രണ്ട് ഫോറും ഒരു സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്ന് പന്തില്‍ പത്ത് റണ്‍സടിച്ച അശ്വിനും ബാറ്റിംഗില്‍ തിളങ്ങി. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും രണ്ടും ഹര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
പതിവില്‍ നിന്ന് വിപരീതമായി വലിയ ഇന്നിംഗ്‌സുകളൊന്നും ഗുജറാത്തില്‍ നിന്ന് ഇന്ന് പിറന്നില്ല. 46 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടിയ രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഗുജറാത്തിന് നാല് റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. ട്രെന്‍ഡ് ബൂള്‍ട്ടിനായിരുന്നു വിക്കറ്റ്. പിന്നീട് സായ് സുദര്‍ശനും ഗില്ലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ 19 പന്തില്‍ 20 റണ്‍സെടുത്ത സായ് സുദര്‍ശന്‍ റണ്ണൗട്ടാവുകയും ചെയ്തു.
അതേസമയം സുദര്‍ശന് ശേഷം വന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 19 പന്തില്‍ 28 റണ്‍സടിച്ചാണ് പാണ്ഡ്യ മടങ്ങിയത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചിരുന്നു. ശുഭ്മാന്‍ ഗില്‍ 34 പന്തിലാണ് 45 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ഡേവിഡ് മില്ലറാണ് മത്സരത്തില്‍ ഗുജറാത്തിന് നല്ല സ്‌കോര്‍ സമ്മാനിച്ചത്.
മില്ലര്‍ 30 പന്തില്‍ 46 റണ്‍സടിച്ചു. മൂന്ന് ബൗണ്ടറിയും, രണ്ട് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു അഭിനവ് മനോഹറും ഗംഭീരമായി കളിച്ചു. 13 പന്തില്‍ 27 റണ്‍സാണ് മനോഹര്‍ അടിച്ചത്. മൂന്ന് സിക്‌സര്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രാജസ്ഥാന്‍ നിരയില്‍ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ആദം സാമ്പ, ചാഹല്‍, ബൂള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications