Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിന്റെ ആ ശൈലി അപകടമാവും; രാജസ്ഥാനെ വീഴ്ത്തും, മുന്നറിയിപ്പുമായി മുന്‍ താരം

SANJU SAMSON

ദില്ലി: ഐപിഎല്ലിന്റെ കന്നി സീസണില്‍ തന്നെ കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ പിന്നീട് ഇതുവരെ അവര്‍ക്ക് കിരീടത്തില്‍ തൊടാന്‍ പോലും സാധിച്ചിട്ടില്ല. സഞ്ജു സാംസണിലൂടെ അത് നേടാനാകുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്.കാരണം കഴിഞ്ഞ തവണ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

പക്ഷേ കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ പക്ഷേ അതിന് സാധിക്കുമെന്നാണ് ടീം മൊത്തത്തില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജുവിന് ആരാധകരും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്റെ ദൗര്‍ബല്യം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരം. വിശദമായ വിവരങ്ങളിലേക്ക്....

സഞ്ജുവിലാണ് പ്രതീക്ഷ

സഞ്ജുവിലാണ് പ്രതീക്ഷ

image credit: sanju samson twitter

രാജസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ തവണ ടോപ് സ്‌കോറര്‍മാരുടെ പട്ടികയിലും സഞ്ജുവുണ്ടായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ സീസണ്‍ മികച്ചതാവുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ രാജസ്ഥാന്‍ കിരീടം നേടുമെന്ന് ഉറപ്പാണ്. പക്ഷേ വിചാരിച്ചത് പോലെ രാജസ്ഥാന്‍ മുന്നോട്ട് പോകുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. കാരണം ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയില്ലാത്ത ടീമുകളിലൊന്നാണ് രാജസ്ഥാന്‍. ഇത്തവണ ഫോം തുടരുമോ എന്നാണ് ആരാധകരും ചോദിക്കുന്നത്.

ബട്‌ലര്‍ ഫോമാകണം

ബട്‌ലര്‍ ഫോമാകണം

രാജസ്ഥാന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഫോമിലേക്കുയരേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ഓപ്പണിംഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ബട്‌ലര്‍ക്കുള്ളത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ തവണ ബട്‌ലര്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറിയിരുന്നു. ബട്‌ലര്‍ ഫോമായാല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല. പക്ഷേ രാജസ്ഥാന്റെ മധ്യനിര അത്ര ശക്തമല്ല. മുന്‍നിരയുടെ കരുത്തിലാണ് കഴിഞ്ഞ തവണ ടീം ഫൈനലിലെത്തിയത്. ഇത്തവണയും അതുപോലെ പ്രശ്‌നങ്ങളുണ്ട്.

ശ്രീശാന്ത് പറയുന്നത് ഇങ്ങനെ

ശ്രീശാന്ത് പറയുന്നത് ഇങ്ങനെ

image credit: sanju samson

അതേസമയം രാജസ്ഥാന് ദൗര്‍ബല്യങ്ങളുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ശ്രീശാന്ത്. നേരത്തെ രാജസ്ഥാന് വേണ്ടി കളിച്ചിരുന്നു അദ്ദേഹം. രാജസ്ഥാന്റെ ഏറ്റവും വലിയ വീക്ക്‌നെസ്സ് അവരുടെ ക്യാപ്റ്റന്‍ തന്നെയാണെന്ന് പറയുകയാണ് ശ്രീശാന്ത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി രാജസ്ഥാന്റെ വലിയ ദൗര്‍ബല്യങ്ങളിലൊന്നാണെന്നും സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുടരെ നല്ല പ്രകടനം വന്നാല്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും. തീര്‍ച്ചയായും മികച്ച പ്രകടനം സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു.

ഇത്ര അഗ്രസീവാകേണ്ട കാര്യമില്ല

ഇത്ര അഗ്രസീവാകേണ്ട കാര്യമില്ല

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

സഞ്ജു സാംസണിന്റെ അറ്റാക്കിങ് ക്യാപ്റ്റന്‍സിയാണ് റോയല്‍സിന് ദൗര്‍ബല്യമാകാന്‍ സാധ്യത. ആക്രമണ സ്വഭാവവും, അതോടൊപ്പം പ്രതിരോധവും ചേര്‍ന്നതായിരിക്കണം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണിത്. സാഹചര്യങ്ങള്‍ വരുമ്പോള്‍ പ്രതിരോധത്തിലേക്ക് ഇറങ്ങിയുള്ള ക്യാപ്റ്റന്‍സിയും സഞ്ജു പരീക്ഷിക്കണം. സഞ്ജുവിനോട് അക്കാര്യം പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും കാര്യങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ഇവിടെ ബാലന്‍സിംഗാണ് ശ്രദ്ധിക്കേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+