IPL 2023: സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടമില്ല; രാജസ്ഥാനില്‍ പ്രമോഷന്‍; ആ പൊസിഷനില്‍ ഇറങ്ങും
നിലവില്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ സീസണില്‍ ശൈലി മാറ്റിയത് സഞ്ജുവിന് ഒരുപാട് ഗുണം ചെയ്തിരുന്നു.

ദില്ലി: ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇത്തവണ മലയാളികള്‍ അടക്കം ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റനായത് കൊണ്ട് ആവേശം ഏറെയാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹം പുറത്താണ്.
ആരാധകര്‍ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ച് കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ബിസിസിഐ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയില്ല. അതിനിടയിലാണ് റോയല്‍സിലെ പുതിയ സ്ഥാനക്കയറ്റം.

രാജസ്ഥാന്റെ നീണ്ട കാത്തിരിപ്പ്
രാജസ്ഥാന്‍ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടം ഇപ്പോഴും കിട്ടാക്കനിയാണ്. 2008ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് കിരീടം ലഭിച്ചിട്ടേയില്ല. കഴിഞ്ഞ തവണ സഞ്ജു ക്യാപ്റ്റനായപ്പോള്‍ മെച്ചപ്പെട്ട പ്രകടനം ടീം കാഴ്ച്ചവെച്ചിരുന്നു. അതാണ് ഇത്തവണ കിരീടം നേടാന്‍ ടീമിന് സാധിക്കുമെന്ന് വിശ്വസിക്കാനുള്ള കാരണം ഇതാണ്. മികച്ച താരങ്ങളെ ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുമുണ്ട്.

സഞ്ജുവിന് സ്ഥാനക്കയറ്റം
നിലവില്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ സീസണില്‍ ശൈലി മാറ്റിയത് സഞ്ജുവിന് ഒരുപാട് ഗുണം ചെയ്തിരുന്നു. ബട്‌ലര്‍ കഴിഞ്ഞാല്‍ രാജസ്ഥാന്റെ ടോപ് സ്‌കോററും സഞ്ജുവായിരുന്നു. താരത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഇത്തവണ അദ്ദേഹത്തിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കാനാണ് ടീമിന്റെ തീരുമാനം. സഞ്ജു ഇത്തവണ ഓപ്പണിംഗില്‍ ബാറ്റ് വീശാനാണ് സാധ്യതയെന്നാണ് രാജസ്ഥാന്‍ ടീം ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ബട്‌ലര്‍ക്കൊപ്പം ബാറ്റ് വീശും
ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ വേണ്ടി വര്‍ഷങ്ങളായി ഓപ്പണ്‍ ചെയ്യുന്നത്. യശസ്വി ജെസ്വാള്‍ അടക്കമുള്ള ഓപ്ഷനുകള്‍ ടീം നോക്കിയെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. ഇത്രയും കാലം രാജസ്ഥാന് ഏറ്റവും വലിയ പ്രതിസന്ധിയായി നില്‍ക്കുന്നത് ഓപ്പണിംഗാണ്. താരമത്യേന ചെറുപ്പമായ ജെസ്വാളിനുള്ള സമ്മര്‍ദത്തെ കുറയ്ക്കാന്‍ സഞ്ജു ഓപ്പണിംഗില്‍ ഇറങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിസ്‌ഫോടന ഓപ്പണിംഗായി രാജസ്ഥാന്‍ നിര മാറും. കഴിഞ്ഞ സീസണില്‍ ഏറ്റവും റണ്‍സ് നേടിയ താരം കൂടിയാണ് ബട്‌ലര്‍.












Click it and Unblock the Notifications