സഞ്ജു, ഇങ്ങനെ അബദ്ധം കാണിക്കരുത്, അതൊക്കെ ആരെങ്കിലും ചെയ്യുമോ; ചോദ്യങ്ങളുമായി മുന്‍ താരം
ദില്ലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരമായിരുന്നു ഈ സീസണിലെ യഥാര്‍ത്ഥ ഡര്‍ബി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. എന്നാല്‍ അവരുടെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. ടീമിന്റെ ബാറ്റിംഗ് ലൈനപ്പായിരുന്നു പ്രധാന കാരണം. ഇതിലാണ് ഇപ്പോള്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത്.
ടീമില്‍ ഓപ്പണറായി ജോസ് ബട്‌ലര്‍ക്കൊപ്പം രവിചന്ദ്രന്‍ എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. വമ്പന്‍ സ്‌കോര്‍ വേണ്ട സമയത്ത് ഇങ്ങനെയൊരു റിസ്‌ക് ടീം എടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. പല ബാറ്റ്‌സ്മാന്മാരും താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്തത് ടീമിന്റെ തോല്‍വിക്ക് കാരണമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗാണ് രൂക്ഷമായി ടീമിനെ വിമര്‍ശിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് സേവാഗ് ലക്ഷ്യമിട്ടത്.

ബാറ്റിംഗ് ലൈനപ്പ് പാളി
രാജസ്ഥാന്‍ വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്തപ്പോള്‍ നാലിന് 91 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍. പിന്നീട് ക്രീസിലെത്തിയത് ദേവ്ദത്ത് പടിക്കലും, റിയാന്‍ പരാഗുമായിരുന്നു. ഇരുവരും എത്തിയത് സ്ഥാനം തെറ്റിയായിരുന്നു. രണ്ടുപേരും വേഗത്തില്‍ പുറത്താവുകയും ചെയ്തു. അത് മാത്രമല്ല പന്തുകള്‍ പാഴാക്കുകയും ചെയ്തു അവസാന അഞ്ചോവറില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറല്‍ എന്നിവരുടെ ബാറ്റിംഗാണ് രാജസ്ഥാനെ ടാര്‍ഗറ്റിന് അടുത്തെങ്കിലും എത്തിച്ചത്. സാം കറന്‍ അവസാന ഓവറില്‍ നന്നായി പന്തെറിഞ്ഞാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കരുത്
ബാറ്റിംഗ് ലൈനപ്പാണ് വീരേന്ദര്‍ സെവാഗിന്റെ വിമര്‍ശനത്തിന് കാരണം. സഞ്ജു സാംസണും, രാജസ്ഥാന്‍ കോച്ച് കുമാര്‍ സംഗക്കാരയും എടുത്ത തീരുമാനങ്ങള്‍ വന്‍ അബദ്ധമാണെന്ന് സെവാഗ് പറയുന്നു. എന്തുകൊണ്ട് ഇരുവരും വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയറെ നേരത്തെ ബാറ്റിംഗിന് ഇറക്കിയില്ലെന്ന് താരം ചോദിച്ചു. ടീമിനെ വിജയത്തിലെത്തിക്കാന്‍ ആവശ്യമായ പന്തുകള്‍ ഹെറ്റ്മയറിന് ലഭിച്ചില്ലെന്നും സെവാഗ് പറഞ്ഞു. മത്സരത്തില്‍ 18 പന്തില്‍ 36 റണ്‍സടിച്ച ഹെറ്റ്മയറാണ് ടീമിനെ ടാര്‍ഗറ്റിന്റെ ഇത്രയും അടുത്തെത്തിയത്. നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ കളിമാറുമായിരുന്നുവെന്ന് സെവാഗ് പറയുന്നു.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
കളിക്കാന്‍ ആവശ്യത്തിന് പന്ത് കിട്ടിയില്ല
200 സ്‌ട്രൈക്ക് റേറ്റാണ് ഹെറ്റ്മയറുടെ കാര്യത്തില്‍ കാണിക്കുന്നത്. അതിന് അര്‍ത്ഥം എന്താണ്. നാലാമതോ അഞ്ചാമതോ അദ്ദേഹം ബാറ്റ് ചെയ്യണമായിരുന്നു. പരാഗിനോ പടിക്കലിനോ മുമ്പേ ഹെറ്റ്മയറെ ബാറ്റിംഗിന് ഇറക്കണമായിരു്ന്നു. അതും ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനുമാണ്. കൂടുതല്‍ പന്ത് ഹെറ്റ്മയര്‍ക്ക് കിട്ടണമെങ്കില്‍ താരത്തെ നാലാം നമ്പറില്‍ ഇറക്കണമായിരുന്നു. ഇന്ത്യയില്‍ വെച്ച് താരം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇവിടത്തെ സാഹചര്യം നന്നായി അറിയാം. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷവും ഹെറ്റ്മയര്‍ നടത്തിയത്. ഡല്‍ഹി ടീമിലായിരുന്നപ്പോഴും ഗംഭീര പ്രകടനമായിരുന്നു താരം. അവരെ ഫൈനലിലെത്തിക്കുന്നതില്‍ ഹെറ്റ്മയറും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു.
അപകടകാരിയായ താരമാണ്
ഹെറ്റ്മയര്‍ വളരെ അപകടകാരിയായ ബാറ്റ്‌സ്മാനാണ്. നേരത്തെ ഇറങ്ങിയാല്‍ നേരത്തെ പുറത്താവുമെന്ന് പറയാനാവില്ല. ഒരുപക്ഷേ ഹെറ്റ്മയര്‍ തകര്‍ത്തടിച്ചാല്‍ രാജസ്ഥാന്‍ മികച്ച ജയം നേടിയേനെ. ടോപ് ഫോറില്‍ സ്ഥിരമായി ഹെറ്റ്മയറെ ഇറക്കുന്നതാണ് നല്ലത്. ഒരു ഓവര്‍ ബാക്കി നില്‍ക്കേ രാജസ്ഥാന് ജയം സമ്മാനിക്കാന്‍ എങ്കില്‍ ഹെറ്റ്മയര്‍ക്ക് സാധിച്ചേനേ. സഞ്ജു സാംസണും, കുമാര്‍ സംഗക്കാരയും അക്കാര്യം വലിയ അബദ്ധം കാണിച്ചതായിട്ടാണ് എനിക്ക് തോന്നിയതെന്നും സെവാഗ് പറഞ്ഞു. അതേസമയം വേറെയും താരങ്ങള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications