Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു കപ്പ് ഉയര്‍ത്തും; ഈ വര്‍ഷം അവരുടേത്, മെഗാ പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ദില്ലി: ഐപിഎല്‍ 2023 നാളെ തുടങ്ങാന്‍ പോവുകയാണ്. ഇത്തവണയും പ്രതീക്ഷകളുമായി ടീമുകളെല്ലാം കളത്തില്‍ ഇറങ്ങുകയാണ്. ആരാകും ഇത്തവണ ടോപ് ഫോറിലേക്കും, ടോപ് ടുവിലേക്കും എല്ലാം മുന്നേറുകയെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ആരംഭിച്ച് കഴിഞ്ഞു. കടലാസില്‍ എല്ലാ ടീമും അതിശക്തരാണ്. മികച്ച താരങ്ങളെ ലേലത്തില്‍ പലരും സ്വന്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തന്റെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ടീം ക്യാപ്റ്റനായ മൈക്കില്‍ വോന്‍. മലയാളി താരം കൂടിയായ സഞ്ജു സാംസണെ അദ്ദേഹം അഭിനന്ദിച്ചിരിക്കുകയാണ്. ഇത്തവണ അത്ഭുതങ്ങള്‍ സഞ്ജു കാണിക്കുമെന്നാണ് വോണിന്റെ നിരീക്ഷണം.ഇത്തവണ ഐപിഎല്ലില്‍ കിരീടം നേടാന്‍ പോകുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജുവിന് അതിന് സാധിക്കും.

sanju samson

ഫൈനലിലെ മികച്ച വിജയത്തിന് ശേഷം സഞ്ജു കപ്പുയര്‍ത്തുമെന്നും വോന്‍ പറഞ്ഞു. ഈ വര്‍ഷം രാജസ്ഥാന്റേതാണ്. മെയ് മാസം അവസാനം നിങ്ങള്‍ക്കത് കാണാമെന്നും വോന്‍ ട്വീറ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കിരീടം നേടിയ ടീമാണ്. പിന്നീട് അവര്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ തവണ ടീം ഫൈനലില്‍ കടന്ന് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

കഴിഞ്ഞ തവണ ഒന്‍പത് വിജയങ്ങളും, അഞ്ച് തോല്‍വികളുമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ നേടിയത്.14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റും അവര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു രാജസ്ഥാന്‍. ഇത്തവണ മികച്ച താരങ്ങളെയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലേക്ക് ജേസന്‍ ഹോള്‍ഡറെ 5.75 കോടി നല്‍കി കൊണ്ടുവന്നു. സ്പിന്നര്‍മാരില്‍ ആദം സാംപയെ ഒന്നരകോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. ജോ റൂട്ടിനെ ഒരു കോടിക്കും ടീം വാങ്ങിയിരുന്നു. ഇത്തവണ ആദ്യ മത്സരം രാജസ്ഥാന്‍ കളിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ഞായറാഴ്ച്ചയാണ് മത്സരം നടക്കുന്നത്.

michael vaughan

അതേസമയം രാജസ്ഥാന് കരുത്ത് പകര്‍ന്ന് കൊണ്ട് ടീമില്‍ ജോ റൂട്ട് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് താരം ഐപിഎല്ലില്‍ കളിക്കുന്നത്. ഇതിന് മുമ്പ് ഒന്നും താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇത്തവണ രാജസ്ഥാന്‍ അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. ഇതിന് മുമ്പൊന്നും അനുഭവിക്കാത്ത ഒരു കാര്യമാണ് തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. മറ്റൊരു സ്ഥലത്തും ഐപിഎല്‍ പോലൊരു അനുഭവം ലഭിക്കില്ല.

ഐപിഎല്ലിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അതെല്ലാം ഇനി അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും ജോ റൂട്ട് പറഞ്ഞു. സഞ്ജു സാംസണിന്റെ പ്രകടനം എന്നും ആസ്വദിച്ചിട്ടുണ്ട്. ഗംഭീരമായ കഴിവുകള്‍ സഞ്ജുവിലുണ്ട്. എല്ലാ വര്‍ഷവും അദ്ദേഹം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും റൂട്ട് പറഞ്ഞു.ഗംഭീര പ്രകടനമായിരുന്നു രാജസ്ഥാന്‍ കഴിഞ്ഞ വര്‍ഷം കാഴ്ച്ചവെച്ചത്. സഞ്ജുവും അതിനൊത്ത പ്രകടനം നടത്തി. മികച്ച ക്യാപ്റ്റന്‍സിയാണ് സഞ്ജുവില്‍ നിന്ന് ഉണ്ടായതെന്നും റൂട്ട് ചൂണ്ടിക്കാണിച്ചു.

അതേസമയം രാജസ്ഥാന്‍ ടീമിലെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മാച്ച് വിന്നറാണെന്നും റൂട്ട് പറഞ്ഞു. സഞ്ജുവും, അശ്വിനും പോലെയുള്ള താരങ്ങളുമായി ചേര്‍ന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു. റിയാന്‍ പരാഗും മികച്ച താരമാണെന്നും, ചില നിര്‍ണായക പ്രകടനങ്ങള്‍ പരാഗ് നേരത്തെ പുറത്തെടുത്തിരുന്നുവെന്നും റൂട്ട് പറഞ്ഞു.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+