IPL 2023: ഐപിഎല്‍ സൗദിയിലേക്കും...? വമ്പന്‍ നീക്കവുമായി സൗദി, ഇന്ത്യന്‍ താരങ്ങളും ടീമില്‍?
ഐപിഎല്‍ ലോകത്തിലെ ഏറ്റവും വലിയ ലാഭകരമായ കായിക ഇവന്റ് ആണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല, സാമ്പത്തികമായും ലോകോത്തര കളിക്കാരുടെ പങ്കാളിത്തത്തിലും സോഷ്യല്‍ മീഡിയയിലും എല്ലാം ഐപിഎല്‍ മറ്റ് കായിക ഇവന്റുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 2008 ല്‍ ആണ് ഐപിഎല്‍ ആദ്യമായി ആരംഭിക്കുന്നത്. ഇത്തവണ ഐപിഎല്ലിന്റെ 16-ാമത്തെ സീസണ്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മറ്റ് ടി 20 ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐപിഎല്‍ സമാനതകളില്ലാത്തതാണ്. ബി സി സി ഐയുടെ അംഗീകാരമുള്ള ഐ പി എല്ലിന്റെ സമയത്ത് ഇന്ത്യ മറ്റ് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാറില്ല. മാത്രമല്ല ഇന്ത്യന്‍ താരങ്ങളെ വിദേശ ടി 20 ലീഗില്‍ കളിക്കുന്നതില്‍ നിന്ന് ബി സി സി ഐ വിലക്കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഐപിഎല്ലും സൗദി അറേബ്യന്‍ ക്രിക്കറ്റും ഒന്നിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്.

ഫുട്‌ബോള്‍, ഫോര്‍മുല 1 തുടങ്ങിയ മറ്റ് കായിക ഇനങ്ങളില്‍ വന്‍ നിക്ഷേപം നടത്തിയ സൗദി അറേബ്യ ഇപ്പോള്‍ ക്രിക്കറ്റിലാണ് കണ്ണ് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഏറെ പ്രവാസികളായിട്ടുള്ള സൗദി അറേബ്യ അതിനാല്‍ തന്നെ ഐപിഎല്‍ നോട്ടമിട്ടിരിക്കുകയാണ് എന്നാണ് ദി ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി 20 ലീഗ് ആരംഭിക്കാന്‍ സൗദി അറേബ്യ ഐപിഎല്‍ ഉടമകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ദി ഏജിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിഎല്‍ ഉടമകള്‍ സമ്മതിച്ചാലും ഇതിന് ബി സി സി ഐയും ഐ സി സിയും അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐ സി സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ക്രിക്കറ്റില്‍ സൗദി അറേബ്യയുടെ താല്‍പ്പര്യത്തെ നേരത്തെ അഭിനന്ദിച്ചിരുന്നു. കായിക രംഗത്ത് നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരാണ് സൗദി അറേബ്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ക്രിക്കറ്റ് അവര്‍ക്ക് ആകര്‍ഷകമാകുമെന്ന് ഞാന്‍ കരുതുന്നു. സാധാരണയായി കായികരംഗത്തേക്കുള്ള അവരുടെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ക്രിക്കറ്റില്‍ സൗദി അറേബ്യക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണ് ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞത്. പ്രാദേശിക സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ക്രിക്കറ്റ് പിന്തുടരാന്‍ അവര്‍ക്ക് വ്യക്തമായ യോഗ്യത ഉണ്ട് എന്നും ബാര്‍ക്ലേ കൂട്ടിച്ചേര്‍ത്തു.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്
അതേസമയം രാജ്യത്ത് താമസിക്കുന്ന തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും സുസ്ഥിരമായ ഒരു വ്യവസായം സൃഷ്ടിക്കുകയും സൗദി അറേബ്യയെ ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ അല്‍-സൗദ് അറബ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സൗദി അറേബ്യയുടെ ടി 20 ലീഗ് പദ്ധതിയെ കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ല.
ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ താരങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ടി 20 ലീഗാണോ സൗദി അറേബ്യ ഉദ്ദേശിക്കുന്നത് അതോ ഐപിഎല്ലിലെ ഏതെങ്കിലും റൗണ്ട് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുക എന്നതാണോ എന്നും സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ സൗദി ഗവണ്‍മെന്റിന്റെ നിരവധി പ്രതിനിധികള്‍ ഇന്ത്യയുടെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റി വിവരം തേടുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications