Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരിനെ തവിടുപൊടിയാക്കി കെകെആര്‍; 81 റണ്‍സ് ജയം, ഓള്‍റൗണ്ട് ഗെയിമുമായി ഷാര്‍ദുല്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂരിന് തോല്‍വി. 205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം 123 റണ്‍സില്‍ പുറത്താവുകയായിരുന്നു. 81 റണ്‍സിന്റെ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ബാംഗ്ലൂര്‍ നിരയില്‍ ഒരാള്‍ പോലും ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്തില്ല. വിരാട് കോലി(21) ഡുപ്ലെസി(23) എന്നിവര്‍ ഭേദപ്പെട്ട തുടക്കം ആര്‍സിബിക്ക് നല്‍കിയിരുന്നു.

പിന്നീടങ്ങോട്ട് ആരും സ്‌കോര്‍ ഉയര്‍ത്തിയില്ല. കെകെആറിന്റെ മികച്ച ബൗളിംഗും ഇവരെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. ബ്രേസ് വെല്‍(19) ഗ്ലെന്‍ മാക്‌സ് വെല്‍(5), ഹര്‍ഷല്‍ പട്ടേല്‍(0) ദിനേഷ് കാര്‍ത്തിക്(9) എന്നിവരെല്ലാം പരാജയമായി. അതേസമയം കൊല്‍ക്കത്ത നിരയില്‍ നാല് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് തിളങ്ങിയത്. സുയാഷ് ശര്‍മ മൂന്നും, സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റെടുത്തു.

duplessis thakur

നേരത്തെ ഷാര്‍ദുല്‍ താക്കൂറിന്റെയും, റഹമാനുള്ള ഗുര്‍ബാസിന്റെയും, റിങ്കുവിന്റെയും മികവിലാണ് കെകെആര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. തകര്‍ന്ന് കിടക്കുന്ന ടീമിനെ ഒറ്റയാന്‍ പോരാട്ടത്തിലൂടെ ഷാര്‍ദുല്‍ ഗംഭീര സ്‌കോര്‍ നേടിക്കൊടുക്കുകയായിരുന്നു. 29 പന്തില്‍ 68 റണ്‍സാണ് താക്കൂറര്‍ അടിച്ചത്. ഒന്‍പത് ബൗണ്ടറിയും മൂന്നും സിക്‌സറുകളും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

89 റണ്‍സിന് അഞ്ച് വിക്കറ്റ് പോയി തകര്‍ച്ചയും വക്കിലായിരുന്നു ആദ്യം കെകെആര്‍. എന്നാല്‍ പിന്നീടെത്തിയ ഷാര്‍ദുല്‍-റിങ്കു സിംഗ് കൂട്ടുകെട്ടാണ് ടീമിന്റെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ടോസ് നേടിയ ആര്‍സിബി കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വെങ്കടേഷ് അയ്യര്‍(0), മന്‍ദീപ് സിംഗ്(0) എന്നിവരെ ഡേവിഡ് വില്ലി മടക്കി. ഇതോടെ ശരിക്കും കെകെആര്‍ പ്രതിരോധത്തിലാവുകയായിരുന്നു.

ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും

നിതീഷ് റാണ(1)യും ആേ്രന്ദ റസ്സലും (0) കൂടി മടങ്ങിയതോടെ കെകെആര്‍ തകര്‍ന്നു. എന്നാല്‍ റഹ്‌മാനുള്ള ഖുര്‍ബാസിന്റെ പ്രകനം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 44 പന്തില്‍ 57 റണ്‍സടിച്ച ഗുര്‍ബാസാണ് ടീമിന് അടിത്തറ സമ്മാനിച്ചത്. ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. ഗുര്‍ബാസ് പുറത്തായ ശേഷമായിരുന്നു ഷാര്‍ദുലിന്റെയും റിങ്കുവിന്റെയും ഇന്നിംഗ്‌സ്. ഇവയാണ് ടീം സ്‌കോറിന് ആവശ്യമായ വേഗം നല്‍കിയത്.

ഷാര്‍ദുല്‍ 9 ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 68 റണ്‍സടിച്ചു. റിങ്കു സിംഗ് 33 പന്തിലാണ് 46 റണ്‍സടിച്ചത്. മൂന്ന് സിക്‌സറുകള്‍ ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആര്‍സിബി നിരയില്‍ ഡേവിഡ് വില്ലിയും കരണ്‍ ശര്‍മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബ്രേസ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+