രോഹിത് നാണംകെട്ട് പോകും ധവാന്റെ മുന്നില്‍; ഈ റെക്കോര്‍ഡ് മാത്രം മതി, പിന്തുണച്ച് ഹര്ഭജന്
ദില്ലി: പഞ്ചാബ് കിംഗ്സിനെ രണ്ടാമത്തെ വിജയത്തിലേക്ക് നയിച്ച് ഹീറോയായിരിക്കുകയാണ് ശിഖര്‍ ധവാന്. എന്നാല്‍ ഒരു റെക്കോര്‍ഡ് പുസ്തകത്തിലും ധവാനെ ആരും ഉള്‍പ്പെടുത്തുന്നില്ല. പക്ഷേ യഥാര്‍ത്ഥ കണക്കുകളില്‍ വളരെ മുന്നിലാണ് താരം. അവസാന അഞ്ച് ഐപിഎല്‍ സീസണുകളിലും ധവാന്റെ പ്രകടനം സ്ഥിരതയാര്‍ന്നതാണ്.
എന്നാലും ലോകോത്തര താരങ്ങളുടെ പട്ടികയില്‍ അദ്ദേഹത്തെ പരിഗണിക്കാറില്ല. ഇന്ത്യയ്ക്ക് വേണ്ടി ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങിയ ചരിത്രവും ധവാനുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരുപിടി റെക്കോര്‍ഡുകള്‍ ധവാനുണ്ട്. ശരിക്കും പറഞ്ഞാല്‍ രോഹിത്തിന് നാണക്കേടിന്റെ റെക്കോര്‍ഡാണ് ഉള്ളത്.

ധവാന്റെ ഗംഭീര ഇന്നിംഗ്സ്
രാജസ്ഥാനെതിരെ 56 പന്തില്‍ 86 റണ്‍സെടുത്താണ് ധവാന് ടീമിന്റെ ടോപ് സ്കോററായത്. ടീമിനെ 197 എന്ന സ്കോറിലെത്തിച്ചതും ധവാന്റെ ഇന്നിംഗ്സാണ്. ധവാന്റെ ഇന്നിംഗ്സാണ് മറ്റ് പഞ്ചാബ് ബാറ്റ്സ്മാന്മാര്ക്ക് എളുപ്പത്തില്‍ ബാറ്റ് വീശാന്‍ സഹായകരമായത്. രണ്ട് ഇന്നിംഗ്സില്‍ നിന്നായി ധവാന് 126 റണ്‍സാണ് അടിച്ചെടുത്തത്. ഈ സീസണില്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മുന്നിലുണ്ട്. എന്നാല്‍ ധവാനെ ഇതുവരെ ആരും പ്രശംസിച്ചിട്ടില്ല. മറിച്ച് ധവാന് റണ്‍നിരക്ക് പിന്നോട്ടടിക്കുന്നതില്‍ മുമ്പനാണെന്ന് പ്രധാന വിമര്‍ശനമുണ്ട്.
റണ്‍വേട്ടക്കാരില്‍ രണ്ടാമനായിട്ടും അവഗണന
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ് ധവാന്. മൊത്തം റണ്‍സുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. അതായത് വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ധവാന് കാഴ്ച്ച വെക്കുന്നതെന്ന് അര്‍ത്ഥം. വിരാട് കോലി മാത്രമാണ് ധവാന്റെ മുന്നിലുള്ളത്. 208 മത്സരങ്ങളില്‍ നിന്ന് 6370 റണ്‍സാണ് ധവാന് നേടിയത്. രണ്ട് സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒപ്പം 48 അര്‍ധ സെഞ്ച്വറികളും ധവാന് നേടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഒരിക്കലും ധവാനെ ഒരാളും പരിഗണിക്കാരില്ല.

രോഹിത്തിന് നാണക്കേട്
ധവാനേക്കാള്‍ കുറവ് റണ്‍സ് നേടിയ രോഹിത്ത് ശര്‍മയെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമായി പലരും വാഴ്ത്താറുണ്ട്. എന്നാല്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ധവാന്റെ അടുത്തൊന്നും രോഹിത്ത് എത്തില്ല. 2018 മുതല്‍ ധവാനും രോഹിത്തും നേടിയ റണ്‍സ് നോക്കാം. ധവാന് 81 ഇന്നിംഗ്സില്‍ നിന്ന് 2809 റണ്‍സാണ് നേടിയത്. ശരാശരി 40.12 ആണ്. രോഹിത്തിന് ഇതേ കാലയളവില്‍ 1673 റണ്‍സാണ് 69 ഇന്നിംഗ്സില്‍ നിന്നായി ഉള്ളത്. 25,73 ആണ് ശരാശരി. ധവാന് 20 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇക്കാലയളവില്‍ നേടി. രോഹിത് നേടിയത് ആകെ എട്ട് ഫിഫ്റ്റിയാണ്.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
സ്ട്രൈക്ക് റേറ്റിലും മുമ്പന്‍
രോഹിത് ശര്‍മയേക്കാള്‍ വളരെ മുന്നിലാണ് ധവാന് സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍. 133.44 ആണ് ധവാന്റെ സ്ട്രൈക്ക് റേറ്റ്. രോഹിത്തിന് ഇത് 126.55 ആണ്. അതേസമയം ഇത്രയൊക്കെയായിട്ടും ധവാന് പോരെന്ന് ഹര്‍ഷ ബോഗ്ലെ പരാതിപ്പെട്ടത്. ഇന്നിംഗ്സിന് വേഗം പോരെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ആ പരാമര്‍ശമൊന്നുമില്ല. ആദ്യ മത്സരത്തില്‍ തന്നെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്ന രോഹിത്തിനെയാണ് കണ്ടത്. കോലിയെയും ഇതുപോലെ ഹര്‍ഷ ബോഗ്ലെ മെല്ലെ കളിക്കുന്നവന് എന്നാണ് വിശേഷിപ്പിച്ചത്.
ധവാനെ അവഗണിക്കരുത്
ഇന്ത്യന്‍ ക്രിക്കറ്റ് ധവാനെ അവഗണിക്കരുതെന്നാണ് മുന്‍ താരം ഹര്ഭജന് സിംഗ് പ്രതികരിച്ചത്. ഇന്ത്യന്‍ ടീമിന് വേണ്ടി ഒരുപാട് സംഭാവന ധവാന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ഇത്തരത്തില്‍ അവഗണിക്കരുത്. അതേസമയം ശുഭ്മാന്‍ ഗില്ലിനെയാണ് ടീം ഓപ്പറായി പരിഗണിച്ചത്. ബാക്കപ്പ് ഓപ്പണറായും ധവാനെ ആരും പരിഗണിച്ചിരുന്നില്ല. ഇന്ത്യയെ മികച്ച വിജയങ്ങളിലേക്ക് പലപ്പോഴും ധവാന് നയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഇങ്ങനെ പരിഗണിക്കുന്നതില്‍ നാണക്കേട് തോന്നുന്നു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും, രാഹുലിനുമൊക്കെ ഒരുപാട് അവസരങ്ങള്‍ നല്കുന്നു. എന്തുകൊണ്ടും വീണ്ടുമൊരു അവസരത്തിന് ധവാന് അര്‍ഹതയുണ്ടെന്നും ഹര്ഭജന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications