ഹര്‍ദിക്കിന് മറുപടിയില്ലാതെ രോഹിത്, മുംബൈ തവിടുപൊടി, ഗുജറാത്തിന് 55 റണ്‍സ് വിജയം
അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വന്‍ തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 55 റണ്‍സിന്റെ തോല്‍വിയാണ് ടീം നേരിട്ടത്. മുംബൈയുടെ തുടക്കം മോശമായിരുന്നു. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ ടീമിന് നഷ്ടമായി. ഇഷാന്‍ കിഷനും പരാജയപ്പെട്ടു.
21 പന്ത് നേരിട്ട ഇഷാന്‍ ആകെ 13 റണ്‍സാണ് എടുത്തത്. തിലക് വര്‍മ(2) കൂടി പുറത്തായതോടെ മുംബൈ വന്‍ പ്രതിരോധത്തിലായിരുന്നു. ഇന്നിംഗ്‌സിന് വേഗവും പോരായിരുന്നു. കാമറൂണ്‍ ഗ്രീന്‍(33), സൂര്യകുമാര്‍ യാദവ്(23) എന്നിവര്‍ ഭേദപ്പെട്ട നിലയില്‍ പൊരുതി നോക്കി.

ഗ്രീന്‍ മൂന്ന് സിക്‌സറുകളാണ് പറത്തിയത്. അതേസമയം സൂര്യയുടെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ടീം ഡേവിഡ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യനായി പുറത്തായി. നിഹാല്‍ വദേര(40)യാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സറും മൂന്ന് ഫോറും താരം പറത്തി. പിയൂഷ് ചൗള(18), അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍(13) എന്നിവരും വാലറ്റത്ത് തിളങ്ങി.
അതേസമയം ഗുജറാത്തില്‍ ബൗളര്‍മാരെല്ലാം മികച്ച് നിന്നു. മൂന്ന് വിക്കറ്റെടുത്ത നൂറ് അഹമ്മദ് മികച്ച പ്രകടനം നടത്തി. റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ഹര്‍ദിക്കിന് ശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചു. അതേസമയം വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറില്‍ 18 റണ്‍സ് മാത്രമാണ് മുഹമ്മദ് ഷമി വഴങ്ങിയത്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
നേരത്തെ മത്സരത്തില്‍ പതറി നിന്ന ഗുജറാത്ത് അവസാന ഓവറുകളിലെ വെടിക്കെട്ടിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത് . ടോസ് നേടിയ മുംബൈ മത്സരത്തില്‍ ഗുജറാത്തിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(4)യെ അവര്‍ക്ക് നഷ്ടമായി.
അര്‍ജുന്‍ ടെണ്ടുല്‍ക്കറിനായിരുന്നു വിക്കറ്റ്. ഹര്‍ദിക് പാണ്ഡ്യ(13) നിരാശപ്പെടുത്തി. എന്നാല്‍ ശുഭ്മാന്‍ ഗില്‍(56) ഗംഭീര പ്രകടനം പുറത്തെടുത്തു. ശുഭ്മാന്‍ ഗില്‍ തുടക്കം മുതല്‍ അറ്റാക്കിംഗ് മോഡിലായിരുന്നു. 34 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.
വിജയ് ശങ്കര്‍(19) നന്നായി തുടങ്ങിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്താവുകയായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി. ശുഭ്മാന്‍ ഗില്ലും അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന അഭിനവ് മനോഹര്‍(42), ഡേവിഡ് മില്ലര്‍(46) എന്നിവര്‍ ചേര്‍ന്ന് 36 പന്തില്‍ 71 റണ്‍സാണ് ചേര്‍ത്തത്.
ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഈ ഇന്നിംഗ്‌സാണ്. മില്ലര്‍ 22 പന്തില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കമാണ് 46 റണ്‍സെടുത്തത് മനോഹര്‍ 21 പന്തുകളാണ് നേരിട്ടത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം അടിച്ചു. രാഹുല്‍ തേവാത്തിയ 5 പന്തില്‍ 20 റണ്‍സെടുത്തു.
ഈ പ്രകടനങ്ങള്‍ ഗുജറാത്തിനെ ഈ സീസണിലെ ഏറ്റവും വലിയ സ്‌കോറില്‍ എത്തിക്കുകയായിരുന്നു. പിയൂഷ് ചൗള മുംബൈ നിരയില്‍ രണ്ട് വിക്കറ്റെടുത്തു. കാര്‍ത്തികേയ, ബെഹറന്‍ഡോര്‍ഫ്, റൈലി മെറിഡിത്ത്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications