IPL 2023: 'ഒറ്റ മത്സരം കൊണ്ട് തന്നെ ചെക്കന്‍ തീയാണെന്ന് തെളിയിച്ചു... ഓറഞ്ച് ക്യാപ് തൂക്കുമെന്നുറപ്പ്'
ഐപിഎല്‍ 2023 ലെ ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടുകയാണ് ശുഭ്മാന്‍ ഗില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ പുത്തന്‍ താരോദയമായ ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ തന്നെ ടീമിന്റെ നെടുന്തൂണായി മാറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായ ശുഭ്മാന്‍ ഗില്‍ ഈ സീസണിലും ഫോം ആവര്‍ത്തിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി മൂന്ന് ഫോര്‍മാറ്റിലും അസാധാരണമായ ഫോം നിലനിര്‍ത്തിയ കളിക്കാരാനാണ് ശുഭ്മാന്‍ ഗില്‍. അതിനാല്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് ശുഭ്മാന്‍ ഗില്‍ എക്‌സ് ഫാക്ടറാണ് എന്നതില്‍ സംശയമില്ല. ആദ്യമത്സരത്തില്‍ 179 എന്ന ഭേദപ്പെട്ട സ്‌കോര്‍ പിന്തുര്‍ടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ശുഭ്മാന്‍ ഗില്ലിന്റെ പന്തുകള്‍ പാഴാക്കാതെ കളിക്കാനുള്ള സമീപനമാണ് ഗുണം ചെയ്തത്.

ഇതോടൊപ്പം ചെറിയ കൂട്ടുകെട്ടുകളിലൂടെ ഇന്നിംഗ്‌സ് കരുപ്പിടിപ്പിക്കാനും ഗില്ലിന് അസാമാന്യ കഴിവുണ്ട്. ആദ്യ മത്സരത്തില്‍ ഇത് കണ്ടതുമാണ്. വെറും 15 ടെസ്റ്റുകളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും അടക്കം 890 റണ്‍സ് ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി 20 യിലും ആരേയും അത്ഭുതപ്പെടുത്തുന്ന റെക്കോഡാണ് ശുഭ്മാന്‍ ഗില്ലിന് ഉള്ളത്.
24 ഏകദിന മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും അടക്കം 1311 റണ്‍സും ആറ് ടി20 യില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 126 റണ്‍സും ശുഭ്മാന്‍ ഗില്ലിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ടാണ് ശുഭ്മാന്‍ ഗില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഐപിഎല്ലിലെ 75 മത്സരങ്ങളില്‍ നിന്ന് 15 അര്‍ധസെഞ്ച്വറി അടക്കം 1963 റണ്‍സും നേടിയിട്ടുണ്ട് ഈ 23 കാരന്‍. ഈ കണക്കുകളും ഇപ്പോളത്തെ ശുഭ്മാന്‍ ഗില്ലിന്റെ ഫോമും വെച്ച് ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാക്കളുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. ഈ സീസണില്‍ ഏറ്റവും ചുരുങ്ങിയത് 600 റണ്‍സെങ്കിലും ശുഭ്മാന്‍ ഗില്‍ അടിച്ചെടുക്കും എന്നാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നത്.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ശുഭ്മാന്‍ ഗില്‍ ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനം നടത്തും എന്നും അത് ഇന്ത്യന്‍ ടീമിനെ ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കും എന്നും സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും അഭിപ്രായപ്പെടുന്നു. മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ ശുഭ്മാന്‍ ഗില്ലിന് അസാമാന്യമായ കഴിവ് ഉണ്ട് എന്നാണ് കുംബ്ലെയുടെ നിരീക്ഷണം. ഓരോ ഗെയിമിലും മെച്ചപ്പെടണം എന്നാണ് ഗില്‍ ആഗ്രഹിക്കുന്നത് എന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
ആദ്യ മത്സരത്തില്‍ താന്‍ പുറത്തായ രീതിയെ ഗില്‍ കുറ്റപ്പെടുത്തുന്നതും അതില്‍ താന്‍ സന്തുഷ്ടനല്ല എന്ന് പറയുന്നതും കേട്ടു. അതിനര്‍ത്ഥം അദ്ദേഹം ഗൗരവപൂര്‍വം കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ഒരു യുവ താരത്തെ സംബന്ധിച്ചിടത്തോളം ഇത്തരം വീക്ഷണം വളരെ നല്ല സൂചനയാണ് എന്നും അനില്‍ കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന് ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications