IPL 2023 | പാണ്ഡ്യ തെറിക്കുമോ..? ഗില്ലിന് ക്യാപ്റ്റന്‍ സ്ഥാനം..? നിര്‍ണായക വെളിപ്പെടുത്തലുമായി മാനേജ്‌മെന്റ്
അഹമ്മദാബാദ്: ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍കിംഗ്സിനെ ആണ് നേരിടുന്നത്. മാര്‍ച്ച് 31 ന് ആണ് ഐപിഎല്‍ ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ക്യാപ്റ്റന്‍. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്.
എന്നാല്‍ ഗുജറാത്ത് ടീമില്‍ നിന്ന് നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ വിക്രം സോളങ്കി. കഴിഞ്ഞ തവണ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആണ് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടിയത്. എന്നാല്‍ ടീമിലെ മറ്റൊരു താരത്തിന് ക്യാപ്റ്റന്‍ സ്ഥാനം വൈകാതെ തന്നെ നല്‍കും എന്ന സൂചനയാണ് വിക്രം സോളങ്കി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ടീമിലെ പുതിയ സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ ആണ് വിക്രം സോളങ്കിയുടെ മനസില്‍. ഭാവിയില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം വഹിക്കാന്‍ എന്ത് കൊണ്ടും യോഗ്യനാണ് ശുഭ്മാന്‍ ഗില്‍ എന്നാണ് വിക്രം സോളങ്കി അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ആണ് ആദ്യമായി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കളിക്കുന്നത്. അന്ന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ശുഭ്മാന്‍ ഗില്ലുമുണ്ടായിരുന്നു.
എന്നാല്‍ ദേശീയ ടീമില്‍ കളിച്ച് അനുഭവസമ്പത്തുള്ള ഹര്‍ദിക് പാണ്ഡ്യയെ ടീം മാനേജ്മെന്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു. കോച്ച് ആശിഷ് നെഹ്റയും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ ടീമിന്റെ മാര്‍ക്യൂ താരമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ഗില്‍ കളിയില്‍ അസാമാന്യമായ നിരീക്ഷണപാടവം പുറത്തെടുക്കുന്നുണ്ട് എന്നുമാണ് വിക്രം സോളങ്കി പറയുന്നത്.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
ഭാവിയില്‍ ഗുജറാത്തിനെ നയിക്കുന്നത് ശുഭ്മാന്‍ ഗില്ലായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ഗില്ലിന്റെ അഭിപ്രായവും ക്ഷണിക്കുമെന്ന് വിക്രം സോളങ്കി വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത് ശുഭ്മാന്‍ ഗില്ലായിരുന്നു. 135-ലധികം സ്‌ട്രൈക്ക് റേറ്റില്‍ 4 അര്‍ധ ശതകം ഉള്‍പ്പെടെ 483 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്ല് നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ ശുഭ്മാന്‍ ഗില്‍ അസാധ്യ പ്രകടനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ 4 മാസത്തിന്് ഉള്ളില്‍ ഒരു ഏകദിന ഡബിള്‍ സെഞ്ചുറിയും ഒരു ടി 20 സെഞ്ചുറിയും ഉള്‍പ്പെടെ 6 സെഞ്ചുറികളാണ് യുവ ഓപ്പണര്‍ നേടിയത്. ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും ശുഭ്മാന്‍ ഗില്ലിനെ സഹായിച്ചു.












Click it and Unblock the Notifications