പഞ്ചാബിന്റെ ഹിറ്റിംഗ് ഓണ്‍ ആയില്ല, അടിച്ച് തൂക്കി ലഖ്നൗ, 56 റണ്‍സിന്റെ സൂപ്പര്‍ വിജയം
മൊഹാലി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 56 വന്‍ തോല്‍വി. 258 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 201 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കം തന്നെ പഞ്ചാബിന് മോശമായിരുന്നു. ശിഖര്‍ ധവാന്(1) പരാജയമായിരുന്നു. തിരിച്ചുവരവില്‍ വമ്പനടിക്ക് ശ്രമിച്ചാണ് പഞ്ചാബ് ക്യാപ്റ്റന്‍ പുറത്തായത്.
പിന്നാലെ തന്നെ പ്രഭ്സിമ്രന് സിംഗ്(9) പുറത്തായി. രണ്ട് ബൗണ്ടറിയടിച്ചിരുന്നു താരം. അഥര്‍വ തായ്ഡെ(66) സിക്കന്ദര്‍ റാസ(36) എന്നിവര്‍ ചേര്‍ന്നായിരുന്നു പിന്നീട് വമ്പനടികള്‍ കാഴ്ച്ച വെച്ചത്. പക്ഷേ പഞ്ചാബിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തുള്ള സ്കോറായിരുന്നു ഇത്. 36 പന്തില്‍ 66 റണ്‍സടിച്ച തായ്ഡെ മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും താരമടിച്ചു.

അതേസമയം പഞ്ചാബ് നിരയിലെ മറ്റുള്ള താരങ്ങള്‍ക്കൊന്നും വമ്പന്‍ സ്കോര്‍ നേടാന്‍ കഴിഞ്ഞു. അത്തരത്തില്‍ രണ്ട് ഇന്നിംഗ്സുകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ വിജയം പിടിച്ചെടുക്കാന്‍ പഞ്ചാബിന് സാധിക്കുമായിരുന്നു. സിക്കന്ദര്‍ റാസ നാല് ബൗണ്ടറിയും ഒരു സിക്സറും അടക്കമാണ് 36 റണ്‍സടിച്ചത്.
ലിയാം ലിവിംഗ്സ്റ്റണ്(23), സാം കറന്(21) ജിതേഷ് ശര്‍മ(24) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്കോറര്‍മാര്‍. ഇവര്‍ക്കൊന്നും വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ സാധിച്ചില്ല. ലഖ്നൗ നിരയില്‍ നാല് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂര്‍ തിളങ്ങി. നവീന്‍ ഉള് ഹക്കിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ബിഷ്ണോയിക്ക്് രണ്ട് വിക്കറ്റും സ്റ്റോയിനിസ് ഒരു വിക്കറ്റും ലഭിച്ചു.
നേരത്തെ ഈ സീസണിലെ ഏറ്റവും വലിയ സ്കോര്‍ ആണ് ലഖ്നൗ അടിച്ചെടുത്തത്. ടോസ് നേടിയ പഞ്ചാബ് ലഖ്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു എല്‍എസ്ജി. കൈല്‍ മയേഴ്സിന്റെ വെടിക്കെട്ടായിരുന്നു തുടക്കത്തില്‍ തന്നെ കണ്ടത്. കെഎല്‍ രാഹുല്‍(12) വീണ്ടും പരാജയപ്പെട്ടു. ഒരു ബൗണ്ടറിയും ഒരു സിക്സറും താരം അടിച്ചു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
എന്നാല്‍ മയേഴ്സ് 24 പന്തില്‍ 54 റണ്‍സടിച്ച് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. നാല് സിക്സറും ഏഴ് ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. പിന്നീട് വന്നവരെല്ലാം ലഖ്നൗ നിരയില്‍ തകര്‍ത്തടിക്കുന്നതാണ് കണ്ടത്.
ആയുഷ് ബദോനി(43) മാര്‍ക്കസ് സ്റ്റോയിനിസ്(72) എന്നിവര്‍ ചേര്‍ന്നായിരുന്നു പിന്നീടുള്ള കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെയെല്ലാം പഞ്ഞിക്കിട്ടു എന്ന് പറയുന്നതാണ് ശരി. ബദോി 24 പന്തുകള്‍ മാത്രം നേരിട്ടാണ് 43 റണ്‍സടിച്ചത്. മൂന്ന് വീതം സിക്സറുകളും, ബൗണ്ടറികളും താരം അടിച്ചു. കൂട്ടത്തില്‍ സ്റ്റോയിനിസായിരുന്നു കൂടുതല്‍ അപകടകാരി. 40 പന്തിലാണ് സ്റ്റോയിനിസ് 72 റണ്‍സടിച്ചത്.
അഞ്ച് സിക്സറും ആറ് ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. നിക്കോളാസ് പൂരന്(45) ഗംഭീര പ്രകടനം നടത്തി. പൂരന് 19 പന്ത് മാത്രം നേരിട്ടാണ് 45 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സിലുണ്ടായിരുന്നു. ദീപക് ഹൂഡ(11) ക്രുണാല്‍ പാണ്ഡ്യ(5) എന്നിവര്‍ പുറത്താവാതെ നിന്നു. പഞ്ചാബ് ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. റബാദ രണ്ടുവിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ്, സാം കറന്, ലിവിംഗ്സ്റ്റണ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications