IPL 2023: എന്റമ്മോ... എന്തൊരു ബൗളിംഗ് ലൈനപ്പ്..!! എല്ലാവരും ഇന്ത്യക്കാര്‍, ഹൈദരാബാദ് ഇത്തവണ തീയാകും

ഐപിഎല്‍ സീസണ്‍ 16 ആരംഭിക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തിയും പരിശീലനം ആരംഭിച്ചുമെല്ലാം ഫ്രാഞ്ചൈസികളെല്ലാം പുതിയ സീസണിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി താരങ്ങളെ കണ്ടെത്തി ദേശീയ ടീമിലേക്ക് അവസരം നല്‍കാന്‍ ബിസിസിഐക്ക് സാധിച്ചിട്ടുണ്ട്.

എങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ പലരും വിദേശതാരങ്ങളെ അമിതമായി ആശ്രയിക്കുന്നു എന്ന വിമര്‍ശനം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് ലൈനപ്പ് അത്തരം വിമര്‍ശനങ്ങളെ എല്ലാം കാറ്റില്‍പ്പറത്തുന്നതാണ്. ഇന്ത്യന്‍ താരങ്ങളാല്‍ സമ്പന്നമാണ് ഹൈദരാബാദിന്റെ ബൗളിംഗ് ലൈനപ്പ്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവനായും ഇന്ത്യന്‍ താരങ്ങളെ ഏല്‍പ്പിക്കാന്‍ പാകത്തിലുള്ള എസ് ആര്‍ എച്ചിന്റെ ടീം.

SRH

ടീമിന്റെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. ടി. നടരാജന്‍, ഉമ്രാന്‍ മാലിക്, കാര്‍ത്തിക ത്യാഗി എന്നിവരാണ് മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഹൈദരാബാദ് ബൗളിംഗ് നിര ഇന്ത്യന്‍ താരങ്ങളാല്‍ സമ്പന്നമാണ്. വാഷിംഗ്ടണ്‍ സുന്ദര്‍, മയാങ്ക് മാര്‍ക്കണ്ഡെ തുടങ്ങിയവരാണ് സ്പിന്നര്‍മാരായി ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

എന്ന് വെച്ച് വിദേശതാരങ്ങള്‍ ടീമില്‍ ഇല്ല എന്നല്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സെന്‍, അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി എന്നിവരും ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്, വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലുണ്ട്. നാല് പേസറും ഒരു സ്പിന്നറും അടക്കം അഞ്ച് ബൗളര്‍മാരെയാണ് സണ്‍റൈസേഴ്‌സ് അണിനിരത്താന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ഇന്ത്യന്‍താരങ്ങളെ തന്നെ ബൗളിംഗ് ഏല്‍പ്പിക്കാന്‍ ടീമിന് സാധിക്കും.

ഭുവനേശ്വര്‍കുമാര്‍, നടരാജന്‍, ഉമ്രാന്‍ മാലിക്, കാര്‍ത്തിക ത്യാഗി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും ഈ ലൈനപ്പ്. ഇതില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റും ചെയ്യും എന്നത് ടീമിന് മുതല്‍ക്കൂട്ടാണ്. സമാനമായി ഒരു വിദേശ സ്പിന്നറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ സുന്ദറിന് പകരം ആദില്‍ റഷീദിനെ പരീക്ഷിക്കാം. പിഞ്ച് ഹിറ്റര്‍ എന്ന നിലയില്‍ ആദില്‍ റഷീദിന്റെ സേവനവും മികച്ചതാണ്.

SUNRISERS

ഈ സീസണില്‍ വളരെ വ്യത്യസ്തമായ രൂപത്തിലാണ് ടീം എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരുടെ സേവനം ടീമിന് ലഭിക്കില്ല. എന്നാല്‍ ഹാരി ബ്രൂക്ക് എന്ന യുവതാരത്തിലാണ് സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് പ്രതീക്ഷ മുഴുവന്‍. 24 കാരനായ ഹാരി ബ്രൂക്ക് ഇതിനോടകം എല്ലാവരുടേയും നോട്ടപ്പുള്ളിയാണ്. ടി20 യില്‍ 33-പ്ലസ് ശരാശരിയും 148.38 സ്ട്രൈക്ക് റേറ്റും ഉള്ള താരമാണ് ബ്രൂക്ക്.

ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം. ഏയ്ഡന്‍ മാര്‍ക്രം ആണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് സാധിച്ചിരുന്നില്ല. എട്ടാമതായാണ് 2022 ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

2016 ല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2018 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റണ്ണേഴ്‌സ് അപ്പായിരുന്നു. നേരത്തെ ഐപിഎല്‍ രണ്ടാം സീസണിലും ഹൈദരാബാദില്‍ നിന്നുള്ള ടീം ആയിരുന്നു കിരീടം നേടിയത്. എന്ന് പക്ഷെ ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഹൈദരാബാദ് ടീം വേറെ ഫ്രാഞ്ചൈസിക്ക് കീഴില്‍ ഉള്ളതായിരുന്നു, പേര് ഡെക്കാന്‍ ചാര്‍ജേഴ്‌സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+