IPL 2023: ബുംറ-ആര്‍ച്ചര്‍ കോംബോയില്ല... സന്ദീപ് ശര്‍മ്മയോ പകരക്കാരന്‍? പരിക്കിന്റെ പിടിയില്‍ ഇവര്‍

ഏറെ പ്രതീക്ഷയോടെ ഇത്തവണ ടീമിലെത്തിച്ച പല താരങ്ങളും പരിക്കിന്റെ പിടിയില്‍. പകരക്കാരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കണം എന്നാണ് ഫ്രാഞ്ചൈസികള്‍ നോക്കുന്നത്‌

BUMRAH

ഐപിഎല്ലിന്റെ പതിനാറാമാത് സീസണിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ ഒരേ ടീമിലും എതിര്‍ടീമിലുമായി രണ്ട് മാസത്തോളം പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലം തീപാറിയ ചരിത്രമാണ് ഐപിഎല്ലിന് ഉള്ളത്. ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് ഒരു ടീമില്‍ മത്സരിച്ച് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ ഐപിഎല്ലില്‍ ഉണ്ടായിട്ടുണ്ട്.

ആര്‍സിബിക്കായി ഗെയ്ല്‍, കോഹ്ലി, ഡിവില്ലിയേഴ്‌സ് ത്രയങ്ങള്‍ കളിച്ചതും മുംബൈയ്ക്കായി സച്ചിന്‍, പോണ്ടിംഗ് എന്നീ ഇതിഹാസങ്ങള്‍ കളിച്ചതും ആദ്യ സീസണില്‍ ഗാംഗുലിയുടെ ടീമില്‍ ഷൊയ്ബ് അക്തറും മക്കുല്ലവും കളിച്ചതുമെല്ലാം ഇത്തരത്തില്‍ ഉള്ള അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു. അത്തരത്തില്‍ 2019 ല്‍ ഐപിഎല്ലില്‍ ആഘോഷമാക്കിയ കൂട്ടുകെട്ടായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ബുംറ-ബോള്‍ട്ട് കൂട്ടുകെട്ട്.

ആര്‍ച്ചര്‍-ബുംറ സഖ്യം

ആര്‍ച്ചര്‍-ബുംറ സഖ്യം

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരെ ഒന്നിച്ച് കൊണ്ട് വന്ന മുംബൈയുടെ തീരുമാനം തെറ്റിയില്ല. നിരവധി മത്സരങ്ങളില്‍ ബുംറ-ബോള്‍ട്ട് സഖ്യം മുംബൈയ്ക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മുംബൈ ബോള്‍ട്ടിനെ വിട്ട് കളഞ്ഞതോടെ ആരാധകര്‍ നിരശാരായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കി കൊണ്ടാണ് ജോഫ്ര ആര്‍ച്ചര്‍ എന്ന കിടിലന്‍ പേസറെ ഫ്രാഞ്ചൈസില്‍ എത്തിച്ചത്.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

കാത്തിരിപ്പ് വെറുതെയായി

കാത്തിരിപ്പ് വെറുതെയായി

അതിനാല്‍ ബുംറ-ആര്‍ച്ചര്‍ സഖ്യത്തിന്റെ തീ പാറുന്ന പന്തുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ അതിനിടെയാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുകയും കളിക്കളത്തില്‍ നിന്ന് വിശ്രമം വേണം എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഐപിഎല്‍ 2023 സീസണ്‍ ബുംറയ്ക്ക് നഷ്ടമാകും എന്ന കാര്യത്തില്‍ ഉറപ്പാണ്. അതിനാല്‍ തന്നെ മുംബൈയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഇത്തവണ ബുംറയുണ്ടാകില്ല.

ഇവര്‍ ഈ സീസണില്‍ ഉണ്ടാകില്ല

ഇവര്‍ ഈ സീസണില്‍ ഉണ്ടാകില്ല

പരിക്ക് കാരണം ബുംറയടക്കം നിരവധി സൂപ്പര്‍താരങ്ങള്‍ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാകും. മുംബൈയ്ക്ക് ബുംറയെ കൂടാതെ ജേ റിച്ചാര്‍ഡ്സണിന്റെ സേവനവും ലഭ്യമാകില്ല എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മുംബൈയുടെ പേസ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആര്‍ച്ചര്‍ ഒറ്റക്ക് ചുമലിലേറ്റേണ്ടി വരും. ഐപിഎല്‍ 2023 ല്‍ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ജസപ്രീത് ബുംറ

ജസപ്രീത് ബുംറ

ലസിത് മലിംഗക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് പേസ് ബൗളിംഗിന്റെ കുന്തമുനയാണ് ജസ്പ്രീത് ബുംറ. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയുടെ സേവനം ഈ സീസണില്‍ മുംബൈയ്ക്ക് ലഭിക്കില്ല. ആറ് മാസത്തേക്ക് ബുംറ കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കും എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യാ കപ്പ് എന്നിവയും അദ്ദേഹത്തിന് നഷ്ടമാകും. സന്ദീപ് ശര്‍മ്മ, വരുണ്‍ ആരോണ്‍, ശ്രേയസ് ഗോപാല്‍ എന്നിവരില്‍ നിന്നായിരിക്കും മുംബൈ പകരക്കാരെ തെരഞ്ഞെടുക്കുക

ജേ റിച്ചാര്‍ഡ്സണ്‍

ജേ റിച്ചാര്‍ഡ്സണ്‍

ബുംറയ്‌ക്കൊപ്പം മുംബൈയ്ക്ക് സേവനം നഷ്ടമാകുന്ന മറ്റൊരു പേസര്‍ ആണ് ജേ റിച്ചാര്‍ഡ്‌സണ്‍. ഹാംസ്ട്രിംഗ് പരിക്കേിനെ തുടര്‍ന്ന് റിച്ചാര്‍ഡ്‌സണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി മൂന്ന് മാസത്തോളം വിശ്രമത്തിലാണ്. ക്രിസ് ജോര്‍ദാന്‍, ലാന്‍സ് മോറിസ്, സീന്‍ അബോട്ട് എന്നവരില്‍ നിന്നായിരിക്കും മുംബൈ ഇന്ത്യന്‍സിന് ജേ റിച്ചാര്‍ഡ്‌സണിന്റെ പകരക്കാരനെ തേടേണ്ടി വരിക.

കൈല്‍ ജാമിസണ്‍

കൈല്‍ ജാമിസണ്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണിന്റെ അഭാവം കൊണ്ടായിരിക്കും. ബുംറയെ പോലെ നട്ടെല്ലിന് പരിക്കേറ്റ ജാമിസണ്‍ ആറ് മാസത്തിലേറെയായി വിശ്രമത്തിലായിരുന്നു. ഇതിനിടെ കളിക്കളത്തിലേക്ക് തിരിച്ചുവന്ന ജാമീസണ്‍ വീണ്ടും പരിക്കേറ്റതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. റിലേ മെറെഡിത്ത്, ദസുന്‍ ഷനക, ജെറാള്‍ഡ് കോറ്റ്സി എന്നിവരായിരിക്കും പകരക്കാരാകുക.

വില്‍ ജാക്‌സ്

വില്‍ ജാക്‌സ്

ഇംഗ്ലണ്ട് ഔള്‍റൗണ്ടര്‍ വില്‍ ജാക്‌സിനെ ഏറെ പ്രതീക്ഷയോടെയാണ് ആര്‍ സി ബി ടീമിലെടുത്തത്. ആഭ്യന്തര ടി 20 ലീഗിലെ മികച്ച പ്രകടനമാണ് വിരാട് കോഹ്ലി നയിക്കുന്ന ആര്‍ സി ബിയിലേക്ക് വില്‍ ജാക്‌സിന് വഴി തുറന്നത്. വില്‍ ജാക്‌സിന്റെ ആദ്യ ഐ പി എല്‍ സീസണ്‍ ആകേണ്ടതായിരുന്നു ഇത്. എന്നാല്‍ ആര്‍ സി ബിയുടെ ആദ്യ മത്സരങ്ങളില്‍ വില്‍ ജാക്‌സ് ഉണ്ടാകില്ല. മൈക്കല്‍ ബ്രേസ്വെല്‍, ട്രാവിസ് ഹെഡ് എന്നിവരയാരിക്കും പകരക്കാരാവുക

ജോണി ബെയര്‍‌സ്റ്റോ

ജോണി ബെയര്‍‌സ്റ്റോ

പഞ്ചാബ് കിംഗ്‌സിന് തിരിച്ചടിയാകുന്നത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയുടെ പരിക്കാണ്. കഴിഞ്ഞസെപ്തംബര്‍ മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബെയര്‍‌സ്റ്റോ ഈ സീസണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പഞ്ചാബ് കിംഗ്‌സിന് മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കിയിട്ടില്ല എന്നാണ് വിവരം. മാറ്റ് ഷോര്‍ട്ട്, ജേസണ്‍ റോയ്, ടോം കോഹ്ലര്‍ എന്നിവരായിരിക്കും പകരക്കാരാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+