ഇവരെ ഇനി ഐപിഎല്ലില്‍ കാണില്ല; അവസാന സീസണ്‍, ഫോമില്ലാത്തവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍
ദില്ലി: ഐപിഎല്‍ നിരവധി താരങ്ങളെ ക്രിക്കറ്റിന് സംഭാവന ചെയ്തവരാണ്. അതുപോലെ തന്നെ പലരുടെയും കരിയര്‍ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും അത്തരം ചില താരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇവര്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ്.
ഒരുപക്ഷേ അടുത്ത സീസണില്‍ ഇവരെ ഐപിഎല്ലില്‍ കണ്ടേക്കില്ല. നിലവില്‍ ഇവര്‍ ഫോമില്ലായ്മയുടെ ആഴത്തിലാണ്. മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇവരെ അടുത്ത സീസണില്‍ അടുത്ത തവണ കാണാന്‍ സാധിക്കൂ. അതിനുള്ള സാധ്യത വളരെ കുറവാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ധോണിയും പടിയിറങ്ങും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വളരെ മോശം പ്രകടനമാണ് ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണി നടത്തുന്നത്. എടുത്ത് പറയാവുന്ന ഒരു ഇന്നിംഗ്‌സ് പോലും ധോണിയില്‍ നിന്ന് ഉണ്ടായിട്ടില്ല. ദുബായില്‍ നടന്ന ടൂര്‍ണമെന്റില്‍ ധോണി റണ്‍സ് കണ്ടെത്താന്‍ തന്നെ നന്നായി ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസിനെയും അത് ബാധിച്ചിരുന്നു.
അതിലുപരി നാല്‍പ്പത് വയസ്സ് പിന്നിട്ടിരിക്കുകയാണ് ധോണി. ഇത്തവണ ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ ധോണിക്ക് സാധിക്കും. അവസാനമായി അവിടെ നിന്നാണ് ക്രിക്കറ്റിനോട് വിടപറയുകയെന്ന് ധോണി അറിയിച്ചതാണ്. ഇത്തവണ അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
റായിഡു നോട്ട് സോ ഹോപ്ഫുള്‍
അമ്പാട്ടി റായിഡുവും ഇനിയൊരു ഐപിഎല്‍ കളിക്കാനുള്ള സാധ്യതയില്ല. അടുത്ത വര്‍ഷം 38 തികയുകയാണ് അദ്ദേഹത്തിന്. റായിഡു കഴിഞ്ഞ സീസണില്‍ 13 മത്സരം കളിച്ചപ്പോള്‍ ആകെ നേടിയത് 274 റണ്‍സാണ്. ശരാശരി ആണെങ്കില്‍ വെറും 24 മാത്രം. സ്‌ട്രൈക്ക് റേറ്റും വളരെ താഴെ പോയി. റായിഡു വിരമിക്കാന്‍ സമയമായെന്ന് ഉറപ്പിക്കുന്നതാണ് ഈ സൂചനകള്‍. ഈ സീസണില്‍ നന്നായി ബാറ്റ് ചെയ്തില്ലെങ്കില്‍ റായിഡു ടീമിന് പുറത്താവുമെന്ന് ഉറപ്പാണ്. എല്ലാ ടീമുകളും യുവതാരങ്ങളെയാണ് ആവശ്യപ്പെടുന്നത്. ഇത് റായിഡുവിന് തിരിച്ചടിയാവും.

മിശ്രയുടെ പന്തിന് കറക്കം പോര
അമിത് മിശ്രയാണ് ഐപിഎല്ലിനോട് വിട ചൊല്ലാന്‍ ഒരുങ്ങുന്നത്. ഈ സീസണ്‍ മിക്കവാറും അവസാനത്തേതാകും. തുടക്ക കാലത്തുള്ള പ്രകടനം ഇപ്പോള്‍ മിശ്രയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ പോലും മിശ്രയെ ആരും വാങ്ങിയിരുന്നില്ല. ഇത്തവണ ലഖ്‌നൗവിലാണ് താരമുള്ളത്. ഈ സീസണില്‍ ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരമാണ് മിശ്ര.
അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ വളരെ പ്രധാനപ്പെട്ടതായിരിക്കും. ഫിറ്റ്‌നെസും, മികച്ച പ്രകടനവും വന്നില്ലെങ്കില്‍ മിശ്ര കളിക്കുന്നത് തന്നെ അവസാനിക്കും. കാരണം ഇത്രയും വെറ്ററന്‍മാരെ ഒരു ടീമും തല്‍ക്കാലം ആഗ്രഹിക്കുന്നില്ല.
വാര്‍ണര്‍ക്ക് പണ്ടേ പോലെ വെടിക്കെട്ടില്ല
ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലെ ഏറ്റവും വിജയിച്ച വിദേശ താരമാണ്. എല്ലാ റെക്കോര്‍ഡും അദ്ദേഹത്തിന് മുന്നില്‍ വഴിമാറുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഫോമൗട്ട് വാര്‍ണറെ പിന്തടുരുന്നത്. ഇതുവരെ ആ പ്രശ്‌നം മാറിയിട്ടില്ല. ഹൈദരാബാദ് വാര്‍ണറെ കൈവിട്ടത് തന്നെ മോശം ഫോമിനെ തുടര്‍ന്നാണ്. തുടര്‍ച്ചയായ പരിക്കുകളും വാര്‍ണര്‍ക്ക് പ്രശ്‌നമാണ്.
ലോകകപ്പില്‍ ഓസീസ് ടീമില്‍ താരമുണ്ടാകുമോ എന്ന് സംശയമാണ്. ഐപിഎല്‍ മികച്ചതായാല്‍ വാര്‍ണര്‍ കളിക്കും. അടുത്ത സീസണിലും താരം ഐപിഎല്ലില്‍ ഉണ്ടാവും. ഇല്ലെങ്കില്‍ രണ്ട് ടീമില്‍ നിന്നും പുറത്താവും.
ദിനേഷ് കാര്‍ത്തിക്കിന്റെ കാലം കഴിഞ്ഞു
ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക്ക് കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പക്ഷേ ഇന്ത്യന്‍ ടീമില്‍ ഫ്‌ളോപ്പായിരുന്നു. ടി20 ലോകകപ്പിലെ തോല്‍വിയോടെ ഡികെ ടീമിന് പുറത്തായി. ആകെ ഇപ്പോള്‍ താരം കളിക്കുന്നത് ഐപിഎല്ലിലാണ്. മികച്ച ഫോം തുടര്‍ന്നാലും ഡികെ കളി അവസാനിപ്പിക്കാന്‍ സാധ്യത കുറവാണ്. വയസ്സ് 38 ആയിരിക്കുകയാണ്. ഫിറ്റ്‌നെസ് വലിയ പ്രശ്‌നമാണ്. നിരന്തരം കമന്ററി ബോക്‌സില്‍ ഡികെയെ കാണാറുണ്ട്. ഇത് കളി അവസാനിപ്പിക്കുമെന്നതിന്റെ സൂചനകളാണ്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications