IPL 2023: തോറ്റെങ്കിലും മുംബൈയ്ക്ക് ആശ്വസിക്കാം... ഈ മൂന്ന് കാര്യങ്ങളില്‍
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിന് ആശ്വാസം. തുടര്‍വിജയം ലക്ഷ്യമിട്ട് പോയന്റ് പട്ടികയില്‍ മുന്നോട്ട് കുതിക്കാനായിരുന്നു മുംബൈ ഇന്ത്യന്‍സ് ഇന്നലെ ഇറങ്ങിയിരുന്നത്. എന്നാല്‍ പഞ്ചാബ് കിംഗ്‌സിനോടേറ്റ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. പഞ്ചാബ് ആകട്ടെ അഞ്ചാം സ്ഥാനത്തേക്കും ഉയര്‍ന്നു.
എന്നാല്‍ പഞ്ചാബ് കിംഗ്‌സിനോട് പൊരുതി തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിന് ഇന്നലത്തെ മത്സരത്തില്‍ ആശ്വസിക്കാന്‍ ഏറെയാണ്. അത് ഇന്നലെ മത്സരത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ സംസാരത്തിലും പ്രകടമായിരുന്നു. അവസാന ഓവറുകളില്‍ വീണ വിക്കറ്റുകളാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ വിജയത്തില്‍ നിന്ന് അകറ്റിയത്. എന്നാല്‍ ഈ സീസണ്‍ ആരംഭിച്ചപ്പോള്‍ മുതലുള്ള തലവേദനക്ക് മുംബൈ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

മധ്യനിരയിലെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ച് വന്നതാണ് മുംബൈ ഇന്ത്യന്‍സിന് ഏറെ ആശ്വാസം നല്‍കുന്നത്. സൂര്യകുമാര്‍ ഫോമിലായാല്‍ കളി തിരിയും എന്നതില്‍ സംശയമില്ല. ഇന്നലെ മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയതും സൂര്യകുമാര്‍ യാദവിന്റെ പ്രകടനമായിരുന്നു. 26 പന്തില്‍ 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് 18-ാം ഓവറില്‍ പുറത്തായതാണ് മുംബൈയ്ക്ക് വിനയായത്.
കാമറൂണ്‍ ഗ്രീന്റെ ഫോമും മുംബൈയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇഷന്‍ കിഷനെ പെട്ടെന്ന് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മക്കൊപ്പം ചേര്‍ന്ന് മുംബൈ ഇന്നിംഗ്‌സിന് നങ്കൂരമിടാന്‍ കാമറൂണ്‍ ഗ്രീനിന് സാധിച്ചിരുന്നു. ഇതാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. രോഹിത് ശര്‍മ്മയുടെ ഫോമും മുംബൈയ്ക്ക് നേട്ടമാണ്. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളില്‍ 1, 21, 65, 20, 28, 44 എന്നിങ്ങനെയാണ് മുംബൈ ക്യാപ്റ്റന്റെ സ്‌കോര്‍.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
ബൗളിംഗില്‍ സീനിയര്‍ താരം പിയൂഷ് ചൗളയാണ് മുംബൈയുടെ കരുത്താകുന്നത്. പിയൂഷ് ചൗളയെ ടീമില്‍ എടുത്തതില്‍ പലരും നെറ്റി ചുളിച്ചിരുന്നെങ്കിലും അത്ഭുതാവഹമാണ് ചൗളയുടെ ഈ സീസണിലെ പ്രകടനം. ഇന്നലെ പിയൂഷ് ചൗളയും ഹൃത്വിക് ഷോക്കീനും മാത്രമായിരുന്നു. ഓവറില്‍ 10 റണ്‍സില്‍ താഴെ വഴങ്ങിയ മുംബൈ ബൗളര്‍മാര്‍. പീയൂഷ് ചൗള മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് ഇന്നലെ നേടിയിരുന്നു.
ചൗള പുറത്താക്കിയ ബാറ്റ്‌സ്മാന്‍മാരില്‍ അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റോണും ഉള്‍പ്പെടുന്നു. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 6.86 എന്ന അസാധാരണ ഇക്കോണമി നിരക്കില്‍ ചൗള ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസ എന്നറിയപ്പെടുന്ന വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണവും എന്നത് അദ്ദേഹത്തിന്റെ നേട്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications