Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: എന്റെ തലമുറയില്‍ ഐപിഎല്‍ കളിക്കാന്‍ യോഗ്യര്‍ ഈ മൂന്ന് പേര്‍; തുറന്ന് പറഞ്ഞ് ഗവാസ്‌കര്‍

ഐപിഎല്‍ നടപ്പ് സീസണ്‍ അതിന്റെ 16-ാം പതിപ്പാണ്. 2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ഇത്രത്തോളം വിജയകരമാകും എന്ന് ഒരുപക്ഷെ സംഘാടകര്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇന്ന് ലോകത്തിലെ ഏറ്റവും ലാഭകരമായ കായിക ടൂര്‍ണമെന്റില്‍ ഒന്നാണ് ഐപിഎല്‍. ലോകോത്തര ക്രിക്കറ്റ് താരങ്ങളെല്ലാം ഇന്ത്യയില്‍ എത്തി കളിക്കുന്നത് തന്നെയാണ് മനോഹര കാഴ്ചയാണ്.

ആധുനിക ക്രിക്കറ്റിലെ പല മഹാരഥന്‍മാരും ഐപിഎല്ലില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വോണ്‍, സൗരവ് ഗാംഗുലി, സനത് ജയസൂര്യ, അനില്‍ കുംബ്ലെ, മുത്തയ്യ മുരളീധരന്‍, ഷൊയ്ബ് അക്തര്‍, ബ്രണ്ടന്‍ മക്കല്ലം, രാഹുല്‍ ദ്രാവിഡ്, വീരന്ദേര്‍ സെവാഗ്, ബ്രെറ്റ് ലീ, യുവരാജ് സിംഗ്, കുമാര്‍ സംഗക്കാര എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമായിരുന്നവരാണ്.

sunil gavaskar

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മഹേന്ദ്ര സിംഗ് ധോണി, റാഷിദ് ഖാന്‍, കെയ്ന്‍ വില്യംസണ്‍, ജോസ് ബട്‌ലര്‍ തുടങ്ങിയവര്‍ ഇപ്പോഴും ഐപിഎല്‍ കളിക്കുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ തലമുറയില്‍ ഐപിഎല്ലും ടി 20 ക്രിക്കറ്റും കളിക്കാന്‍ യോഗ്യരായ കളിക്കാര്‍ ആരൊക്കെയാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. താന്‍ ഐപിഎല്‍ കളിക്കുമായിരുന്നെങ്കില്‍ ഏത് ടീമിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു.

സന്ദീപ് പാട്ടീല്‍, കപില്‍ ദേവ്, ബിഎസ് ചന്ദ്രശേഖര്‍ എന്നിവരെയാണ് ഐപിഎല്‍ കളിക്കുന്നതിന് യോജിച്ച തന്റെ തലമുറയിലെ താരങ്ങള്‍ എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സന്ദീപ് പാട്ടീലും ഔള്‍റൗണ്ടറായി കപില്‍ ദേവും ബൗളറായി ബിഎസ് ചന്ദ്രശേഖറിനും ഐപിഎല്ലിലും ടി 20യിലും കളിക്കാന്‍ സാധിക്കും എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചോദ്യോത്തര സെഷനില്‍ പങ്കെടുക്കവെ ആണ് സുനില്‍ ഗവാസ്‌കറിന്റെ തുറന്ന് പറച്ചില്‍. ഐപിഎല്ലില്‍ താന്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നത് മുംബൈ ഇന്ത്യന്‍സിലോ ചെന്നൈ സൂപ്പര്‍കിംഗ്‌സിലോ ആണ് എന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സിനെ ആണ് തന്റെ ആദ്യ ചോയ്സായി സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്തത്. ധോണി കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും എങ്ങനെയാണ് എന്ന് അറിയാനാണ് ചെന്നൈയെ തിരഞ്ഞൈടുക്കുന്നത്.

കളിക്കളത്തിലെ പോലെ ഡ്രസ്സിംഗ് റൂമിലും ധോണി ശാന്തനാണോ എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ചെന്നൈ ഉടമകള്‍ക്ക് ക്രിക്കറ്റിനോട് താല്‍പ്പര്യമുണ്ട് എന്നും അവര്‍ കായികരംഗത്ത് വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും (അഞ്ച് തവണ), ചെന്നൈ സൂപ്പര്‍ കിംഗ്സും ( നാല് തവണ).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+