IPL 2023: സച്ചിനും കോഹ്ലിക്കും ശേഷം ഇനി ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നത് ആ താരം..; പ്രവചിച്ച് ഹെയ്ഡന്‍
ഐപിഎല്‍ 16-ാം സീസണ്‍ അതിന്റെ എല്ലാ ആവേശത്തോടെയും മുന്നേറി കൊണ്ടിരിക്കുകയാണ്. വിരാട് കോഹ്ലിയും ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും എല്ലാം തങ്ങളുടെ പ്രതിഭക്കൊത്ത് മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ തന്നെ ഒരുപറ്റം യുവതാരങ്ങളും ഈ ഐപിഎഎല്ലിലെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ എന്നും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന സഞ്ജു സാംസണിനെ കൂടാതെ വേറെയും ചില താരങ്ങള്‍ കഴിഞ്ഞ രണ്ട് - മൂന്ന് സീസണുകളായി കഴിവ് തെളിയിക്കുന്നുണ്ട്.
വെങ്കടേഷ് അയ്യര്‍, ഇഷന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാവ്, തിലക് വര്‍മ്മ എന്നിവരാണ് അവര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാ കാലത്തും ബാറ്റിംഗിലെ റെക്കോഡുകള്‍ കടപുഴക്കിയെറിയുന്ന ഇതിഹാസ സമാനമായ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി തുടങ്ങിയവരെല്ലാം അത്തരത്തില്‍ ലോക ക്രിക്കറ്റിന് ഏറെ സംഭാവന നല്‍കിയ ഇന്ത്യന്‍ താരങ്ങളാണ്.

ഈ പാരമ്പര്യം ഭാവിയില്‍ കാത്ത് സൂക്ഷിക്കാന്‍ പോകുന്ന താരം ആരായിരിക്കും എന്ന പ്രവചനുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണറും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം മൂന്ന് വര്‍ഷത്തോളം കളിച്ച മാത്യു ഹെയ്ഡന്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഐപിഎല്ലില്‍ കമന്റേറ്ററാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അടുത്ത് കാണാന്‍ ഹെയ്ഡന് സാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആണ് മാത്യു ഹെയ്ഡന്‍ ലോക ക്രിക്കറ്റ് കീഴടക്കാന്‍ പോകുന്ന ഭാവി ഇന്ത്യന്‍ താരത്തെ പ്രവചിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഭാവിയിലെ ക്രിക്കറ്റ് താരം എന്നാണ് ഹെയ്ഡന്‍ പറയുന്നത്. ലോക ക്രിക്കറ്റിന് ഹീറോകളെ ആവശ്യമുണ്ട്. ആ ഉയരം കൈവരിക്കാന്‍ സഹായിക്കുന്നതെല്ലാം ശുഭ്മാന്‍ ഗില്ലിന്റെ ഗെയിമിലുണ്ട് എന്നും ഹെയ്ഡന്‍ പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ നട്ടെല്ലാണ് അദ്ദേഹം. മറ്റ് ഫ്രാഞ്ചൈസികളിലെ സൂപ്പര്‍താരങ്ങളെ പോലെ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്ത് ടൈറ്റന്‍സ് ദീര്‍ഘകാലം നിലനിര്‍ത്തും. അടുത്ത 10-15 വര്‍ഷത്തേക്ക് ലോക ക്രിക്കറ്റിലെ തന്നെ ഐക്കണ്‍ കളിക്കാരിലൊരാളായി ശുഭ്മാന്‍ ഗില്‍ മാറും എന്നും മാത്യു ഹെയ്ഡന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മയും തന്നെ ആകര്‍ഷിച്ച കളിക്കാരനാണ് എന്ന് ഹെയ്ഡന്‍ പറയുന്നു.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ തിലക് വര്‍മ്മക്ക് അസാമാന്യ കഴിവാണ് ഉള്ളത്. സ്ട്രൈക്ക് റേറ്റ്് പ്രധാനമാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെയും സ്വാധീനം ചെലുത്താനുള്ള കഴിവ് തിലകിനുണ്ട് എന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. റിതുരാജ് ഗെയ്ക്വാദും പ്രതിഭയുള്ള താരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണി വിരമിച്ചതിന് ശേഷം ചെന്നൈക്ക് വിജയ തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.
ധോണി ഒരു ഐക്കണ്‍ കളിക്കാരാണ് ധോണിയെപ്പോലെ ഒരാളെ മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ധോണിക്ക് എക്കാലവും കളിക്കാനാകില്ലെന്നും കളി മുന്നോട്ട് പോകണമെന്നും ഉള്ള വസ്തുത നമ്മള്‍ അംഗീകരിക്കണം. ആ പശ്ചാത്തലത്തിലാണ് റിതുാജിനെ ഭാവിയുള്ള താരം എന്ന് വിശേഷിപ്പിക്കുന്നത് എന്നും മാത്യു ഹെയ്ഡന്‍ പറഞ്ഞു.












Click it and Unblock the Notifications