IPL 2023 | ധോണിയുടെ അവസാന ഐപിഎല്‍, ഇനിയും കളിക്കില്ല.. ഇതാ മൂന്ന് കാരണങ്ങള്‍

ചെന്നൈ: ഐപിഎല്‍ സീസണ്‍ 16 ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരെല്ലാം തന്നെ തങ്ങളുടെ സ്വന്തം ടീമുകളുടെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ മുന്‍പന്തിയിലാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയെന്ന തല തന്നെയാണ് അതിന് കാരണം.
ഐപിഎല്‍ ആദ്യ സീസണില്‍ പൊന്നും വിലക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കിയത്. റാഞ്ചിക്കാരനാണെങ്കിലും സ്വന്തം നാട്ടിലേതെന്ന പോലെയാണ് ചെന്നൈയില്‍ ധോണിക്ക് ലഭിക്കുന്ന സ്വീകരണം. അതേസമയം കഴിഞ്ഞ കുറച്ച് സീസണുകളായി പുതിയ ഐപിഎല്‍ ആരംഭിക്കുമ്പോഴെല്ലാം ചര്‍ച്ചയാകുന്നത് ധോണി അടുത്ത ഐപിഎല്ലില്‍ ഉണ്ടാകുമോ എന്നുള്ളതാണ്.

ധോണി വിരമിക്കാന്‍ 3 കാരണങ്ങള്‍
ഈ സീസണിലും അതിന് മാറ്റമൊന്നുമില്ല. ഇത് ധോണിയുടെ അവസാനത്ത ഐപിഎല്‍ ആകാനുള്ള സാധ്യത ഏറെയാണ് എന്നാണ് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നത്. അതിന് പല കാരണങ്ങള്‍ ഇവര്‍ മുന്നോട്ട് വെക്കുന്നുമുണ്ട്. ധോണിയില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായാല്‍ പോലും ഈ സീസണോടെ താരം ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ക്യാപ്റ്റന്‍സി ധോണി ഒഴിവാക്കിയിരുന്നു. ധോണിയുടെ അവസാന ഐപിഎല്‍ ആകും ഇത് എന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ ഇതൊക്കെയാണ്.

ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം
കഴിഞ്ഞ കുറെ നാളായി ചെന്നൈയില്‍ അവസാന മത്സരം കളിച്ച് ഐപിഎല്ലില്‍ നിന്ന് വിടപറയും എന്ന് ധോണി പറഞ്ഞിരുന്നു. കൊവിഡ് കാരണം 2020-22 സീസണുകളില്‍ അത് സാധ്യമായിരുന്നില്ല. ഇപ്പോള്‍ ഐപിഎല്‍ വീണ്ടും പഴയ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തവണ ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കളിച്ച് ചെന്നൈയുടെ മഞ്ഞ ജേഴ്‌സിയോട് വിട പറയാന്‍ ധോണി ആഗ്രഹിക്കും.

സമീപകാലത്ത് മികച്ച ഫോമിലല്ല
മോശം ഫോമാണ് ധോണിയെ അലട്ടുന്ന മറ്റൊരു വിഷയം. 2020 മുതല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 44 മത്സരങ്ങളില്‍ ധോണി കളിച്ചിട്ടുണ്ട്. എന്നാല്‍ വെറും 546 റണ്‍സ് മാത്രമാണ് നേടിയത്. കഴിഞ്ഞ മൂന്ന് സീസണിലും അര്‍ധശതകം മാത്രമാണ് അദ്ദേഹത്തിന് നേടാനായാത്. സ്‌ട്രൈക്ക് റേറ്റും വളരെ കുറവാണ്. അതിനാല്‍ ഇത്തവണ മികച്ച ഫോമോടെ വിടപറയുന്നതിനായിരിക്കും ധോണിയും കാത്തിരിക്കുന്നുണ്ടാകുക.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്

ലേല മൂല്യം
15 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള എം എസ് ധോണിയുടെ ഐപിഎല്‍ കരാര്‍. എന്നാല്‍ അടുത്ത കാലത്തായി ധോണിയുടെ പ്രതിഫലത്തിന് അനുസൃതമായ പ്രകടനങ്ങള്‍ ഉണ്ടാകുന്നില്ല. ക്യാപ്റ്റന്‍സിയും ഒഴിഞ്ഞതോടെ ധോണിയുടെ പിന്‍മാറ്റം ചെന്നൈ മാനേജ്‌മെന്റിന് വലിയ തുക കൈയില്‍ വരാന്‍ കാരണമാകും. അങ്ങനെ വന്നാല്‍ ആ തുകക്ക് ഒന്നിലധികം താരങ്ങളെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്കാകും.












Click it and Unblock the Notifications