IPL 2023: പുതിയ നിയമവും വൈഡിന് ഡിആര്‍എസും; ഈ സീസണിലെ നിര്‍ണായക മാറ്റങ്ങള്‍ അറിയാം

മുംബൈ: ഐപിഎല്‍ പുതിയ സീസണ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഐപിഎല്ലിന്റെ 16-ാമത് സീസണ് ആണ് മാര്‍ച്ച് 31 ന് ആരംഭിക്കാന്‍ പോകുന്നത്. ആദ്യ സീസണ് മുതല്‍ ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം, ഐപിഎല്‍ ഇന്ത്യയിലെ വിവിധ വേദികളിലേക്ക് തിരിച്ചെത്തുകയാണ് എന്നതാണ് വലിയ പ്രാധാന്യം.
ഐപിഎല്‍ മത്സരങ്ങള്‍ ജിയോ സിനിമയിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആണ് നേരിടുന്നത്. 12 വേദികളിലായാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. 2022 ലെ ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചില മാറ്റങ്ങളുമായാണ് ഐപിഎല്‍ എത്തുന്നത്. എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്ന് നമുക്ക് പരിശോധിക്കാം.

ഐപിഎല്‍ പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നുഐപിഎല് പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നു
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ബയോബബിള്‍ ഇത്തവണ ഇല്ല എന്നുള്ളതാണ് ഈ സീസണ് ഐപിഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. ബയോബബിള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ തവണ ഹോം, എവേ മത്സരങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ ടീമുകളും ഓരോ ഹോം, എവേ മത്സരങ്ങള്‍ കളിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

മത്സരങ്ങളുടെ ലൈവ് സ്ട്രീം അവകാശം
ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്ന വ്യത്യസ്തമായി ഐപിഎല്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ലഭ്യമാകില്ല. ബിസിസിഐയില്‍ നിന്ന് 951 കോടി രൂപ നല്കി മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം വയാകോം 18 ആണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ മത്സരങ്ങള്‍ ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് തുടരും.

ആദ്യമായി മള്‍ട്ടി-ക്യാമറ ആംഗിള്‍ ലൈവ് സ്ട്രീമുകള്‍
സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ മാറ്റങ്ങള്‍ക്കൊന്നിനും ഇത്തവണത്തെ ഐപിഎല്‍ സാക്ഷിയാകും. ഉപയോക്താക്കള്‍ക്ക് മത്സരങ്ങളുടെ പല ആംഗിളിലുള്ള വീഡിയോ സ്ട്രീമുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. അള്‍ട്രാ-ഹൈ ഡെഫനിഷനില് ഒരേസമയം വ്യത്യസ്ത ക്യാമറ ആംഗിളില്‍ കളി കാണാം. ഇത് ക്രിക്കറ്റ് പ്രേമികളുടെ കാഴ്ചാ നിലവാരത്തിന് പുതിയ അനുഭവമായിരിക്കും
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ

വൈഡ്, നോ ബോളുകള്‍ക്കും റിവ്യൂ
ഡി ആര് എസ് ഉപയോഗിച്ച് കളിക്കാര്‍ക്ക് അമ്പയര്‍മാരുടെ വൈഡ്, നോബോള്‍ വിധികളെ പുനപരിശോധിക്കാം എന്നുള്ളതാണ് മറ്റൊരു മാറ്റം. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വനിതാ പ്രീമിയര്‍ ലീഗില്‍ ആണ് ഈ നിയമം ആദ്യം പരീക്ഷിച്ചത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഡബ്ല്യുപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ അമ്പയറുടെ വൈഡ് തീരുമാനത്തിനെതിരെ ആദ്യമായി ഡിആര്‍എസ് എടുത്തത്

ഇംപാക്റ്റ് പ്ലെയര്‍ നിയമം
ഓരോ ടീമിനെയും അവരുടെ ഓണ്‍-ഫീല്‍ഡ് കളിക്കാരില്‍ ഒരാളെ മാറ്റി പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ഒരു ഓവര്‍ കഴിഞ്ഞ ശേഷം ആദ്യ ഇന്നിങ്സിന്റെ 14-ാം ഓവറിന് മുമ്പ് ആദ്യ ഇലവനില്‍ നിന്നുള്ള ഒരു കളിക്കാരനെ മാറ്റാനാണ് ടീമുകളെ അനുവദിക്കുക. ഇങ്ങനെ ഇറക്കുന്ന കളിക്കാരന് നാല് ഓവര്‍ ബൗള്‍ ചെയ്യാനും മുഴുവന്‍ സമയവും ബാറ്റ് ചെയ്യാനും അനുവദിക്കും. അതേസമയം മാറ്റുന്ന കളിക്കാരന് പിന്നീട് ഇറങ്ങാന്‍ സാധിക്കില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications