IPL 2023: പകുതി പിന്നിട്ട് 16-ാം പതിപ്പ്; റെക്കോഡ് നേട്ടം ഈ സീസണിന് സ്വന്തം
ഐപിഎല്‍ 2023 സീസണ്‍ അതിന്റെ ആദ്യ പകുതി പിന്നിട്ടിരിക്കുകയാണ്. നാല് ടീമുകള്‍ 10 പോയന്റുമായി ആദ്യ സ്ഥാനം കൈയടക്കിയിരിക്കുന്നു. രണ്ട് ടീമുകള്‍ക്ക് എട്ട് പോയന്റ് വീതവും രണ്ട് ടീമുകള്‍ക്ക് ആറ് പോയന്റ് വീതവും ഉണ്ട്. അഞ്ചില്‍ കൂടുതല്‍ കളികള്‍ എല്ലാ ടീമുകള്‍ക്കും ബാക്കിയുള്ളതിനാല്‍ പ്ലേ ഓഫിനായുള്ള പോരാട്ടം കടുത്തതായിരിക്കും എന്ന കാര്യം ഉറപ്പാണ്.
ഈ അവസരത്തില്‍ ഈ ഐപിഎല്ലിലെ ചില രസകരമായ റെക്കോഡുകളും ചില മിന്നല്‍ പ്രകടനവും എല്ലാം ഒന്ന് അവലോകനം ചെയ്യാം. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ അഞ്ച് സിക്‌സുകളോടെ 30 റണ്‍സ് നേടി കൊല്‍ക്കത്തത്ത് ആവേശ ജയം പകര്‍ന്ന റിങ്കു സിംഗിന്റെ മാസ്മരിക പ്രകടനം ഈ സീസണിലെ തുടക്കത്തിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു.

ഇത് കൂടാതെ പതിവിന് വിപരീതമായി ഏറ്റവും കൂടുതല്‍ റണ്ണൊഴുകുന്ന മത്സരങ്ങള്‍ക്കും ഈ ഐപിഎല്‍ സീസണ്‍ സാക്ഷിയാകുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ 19 തവണയാണ് ടീം ടോട്ടല്‍ 200 കടന്നിരിക്കുന്നത്. 2022 സീസണില്‍ ആകെ 18 തവണയാണ് 200 പ്ലസ് ടോട്ടല്‍ ടീമുകള്‍ നേടിയത്. ഐപിഎല്‍ സീസണുകളിലെ എല്ലാ തവണത്തേതിലും വെച്ച് 200 പ്ലസ് ടോട്ടല്‍ പിറന്ന സീസണും ഇതായിരിക്കും എന്ന് ഉറപ്പാണ്.
കൂടാതെ ഒട്ടുമിക്ക ടീമുകളും രണ്ടാമത് ബാറ്റ് ചെയ്യുന്നതില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും വിജയത്തിലേക്ക് എത്തുന്നത് എളുപ്പമല്ല എന്നും വിലയിരുത്തല്‍ ഉണ്ട്. അജിങ്ക്യ രഹാനെ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, പതിരന, സിറാജ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരും ഇതുവരെയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. അജിങ്ക്യ രഹാനെയുടെ പ്രകടനം ഈ സീസണില്‍ അതിശയിപ്പിക്കുന്നതാണ്.
ഫോം നഷ്ടപ്പെട്ട ശേഷം കളിക്കളത്തില്‍ നിന്ന് ഏറെ നാളായി പുറത്തായിരുന്ന രഹാനെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് മധ്യനിരയുടെ വിശ്വസ്ത താരമാണ്. മധ്യ ഓവറുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കുതിപ്പ് ഉറപ്പാക്കുന്നതില്‍ രഹാനെയെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. 44 ആണ് രഹാനെയുടെ ബാറ്റിംഗ് ശരാശരി. ചെന്നൈയുടെ തന്നെ ലങ്കന്‍ താരങ്ങളാണ് മറ്റ് ആകര്‍ഷണം.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
ഓഫ് സ്പിന്നര്‍ മഹീഷ തീക്ഷണ, മീഡിയം പേസര്‍ മതീശ പതിരണ എന്നിവര്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ധോണിയുടെ തുറുപ്പുചീട്ടാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ പതിരണ 19 റണ്‍സ് പ്രതിരോധിക്കാന്‍ തീക്ഷ്ണയ്ക്ക് സാധിച്ചിരുന്നു. ആര്‍സിബിയെ സംബന്ധിച്ച് ബാറ്റിംഗില്‍ കരുത്തരാണെങ്കിലും ബൗളിംഗില്‍ സിറാജ് മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്.
14 വിക്കറ്റ് നേടിയിട്ടുള്ള സിറാജ് ഏത് സാഹചര്യത്തിലും റോയല്‍ ചലഞ്ചേഴ്സിന്റെ ബാംഗ്ലൂരിന്റെ ഗോ-ടു ബൗളറാണെന്ന് തെളിയിച്ചു. ഡെത്ത് ഓവറുകളില്‍ യഥേഷ്ടം യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന ബൗളറായി സിറാജ് മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും മികച്ച മാറ്റം പ്രകടമാകുന്ന മറ്റൊരു താരം യശ്വസി ജയ്‌സ്വാളാണ്. ഈ സീസണില്‍ ജോസ് ബട്‌ലര്‍ക്കൊപ്പം രാജസ്ഥാന്‍ ഇന്നിംഗ്‌സിന് നെടുന്തൂണാകുന്നത് ജയ്‌സ്വാളാണ്.












Click it and Unblock the Notifications